• HOME
  • »
  • NEWS
  • »
  • money
  • »
  • UPI-ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കൽ; പേടിഎം, മൊബിക്വിക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിന്നുള്ള വ്യത്യാസം എന്ത്?

UPI-ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കൽ; പേടിഎം, മൊബിക്വിക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിന്നുള്ള വ്യത്യാസം എന്ത്?

പേടിഎമ്മും മൊബിക്വിക്കും ക്രെഡിറ്റ് കാർഡുകളിൽ നിന്ന് അവരുടെ വാലറ്റുകളിലേക്ക് പണം ചേർക്കുന്നതിന് രണ്ട് മുതൽ നാല് ശതമാനം വരെ ചാർജ് ഈടാക്കും.

(Image: Shutterstock)

(Image: Shutterstock)

  • Share this:
    ക്രെഡിറ്റ് കാർഡുകൾ (Credit Cards) യുപിഐ (UPI) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പേടിഎം, മൊബിക്വിക് തുടങ്ങിയ വിവിധ ഫിൻ‌ടെക് പ്ലാറ്റ്‌ഫോമുകൾ നേരത്തെ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ക്രെഡിറ്റ് കാർഡ്-യുപിഐ ലിങ്കിംഗ് നിലവിലുള്ള സേവനത്തിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയെന്ന് നോക്കാം.

    ക്രെഡിറ്റ് കാർഡുകൾ വഴി ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ

    ഫിൻ‌ടെക് പ്ലാറ്റ്‌ഫോമുകളായ പേടിഎം (Paytm), മൊബിക്വിക് (Mobikwik) എന്നിവ ഉപയോക്താക്കളെ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് അവരുടെ വാലറ്റുകളിലേക്ക് പണം ചേർക്കാൻ അനുവദിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഷോപ്പിംഗ് നടത്താനും ഈ സംവിധാനം വഴി സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ അവരുടെ മൊബിക്വിക്, പേടിഎം ഐഡികളുമായി ലിങ്ക് ചെയ്യാനും ഡെബിറ്റ് കാർഡുകളിൽ നിന്നുള്ള അതേ രീതിയിൽ ക്രെഡിറ്റ് കാർഡുകളിൽ നിന്നും പണം ചേർക്കാൻ കഴിയും.

    യുപിഐ-ക്രെഡിറ്റ് കാർഡ് ഇടപാട് ഇവയിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?

    പേടിഎമ്മും മൊബിക്വിക്കും ഉപയോക്താക്കളെ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് അവരുടെ വാലറ്റുകളിലേക്ക് മാത്രം പണം ചേർക്കാനാണ് അനുവദിക്കുന്നത്. അതേ കമ്പനിയുടെ വാലറ്റിൽ മാത്രമേ വാലറ്റ് തുക ഉപയോഗിക്കാൻ കഴിയൂ. എന്നാൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വിവിധ പ്ലാറ്റ്‌ഫോമുകളുടെ ക്യുആർ കോഡുകൾ വഴിയുള്ള പേയ്‌മെന്റുകളും അനുവദിക്കും.

    “പേടിഎം വാലറ്റിലേക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ചേർക്കുമ്പോൾ ഉപയോക്താക്കൾക്ക് പേടിഎം ക്യുആർ മാത്രം ഉപയോഗിച്ച് ഇടപാടുകൾ നടത്താനേ സാധിക്കൂ. എന്നാൽ യുപിഐ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഭാരത്‌പേ യുപിഐ ക്യുആർ, ഫോൺപേ അല്ലെങ്കിൽ ഗൂഗിൾ പേ എന്നിങ്ങനെ ഏത് യുപിഐ ക്യുആർ ഉപയോഗിച്ചും പണമടയ്ക്കാനാകും“ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ജൂനിയോയുടെ സഹസ്ഥാപകനായ അങ്കിത് ഗെര പറയുന്നു.

    പേടിഎമ്മും മൊബിക്വിക്കും ക്രെഡിറ്റ് കാർഡുകളിൽ നിന്ന് അവരുടെ വാലറ്റുകളിലേക്ക് പണം ചേർക്കുന്നതിന് രണ്ട് മുതൽ നാല് ശതമാനം വരെ ചാർജ് ഈടാക്കും. ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ഫിൻടെക് കമ്പനികൾ ബാങ്കുകൾക്ക് ഒരു നിശ്ചിത ചാർജ് നൽകേണ്ടതുണ്ട്.

    നിലവിൽ, യുപിഐ ഉപയോഗിക്കുന്നതിന് വ്യാപാരികളിൽ നിന്ന് നിരക്ക് ഈടാക്കുന്നില്ല. എന്നാൽ ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ എംഡിആർ (MDR) നിരക്കുകൾ ബാധകമാണ്. ഇതിനർത്ഥം, ഓരോ ക്രെഡിറ്റ് കാർഡ് ഇടപാടിനും, വ്യാപാരികൾ ബാങ്കുകൾക്ക് ഒരു നിശ്ചിത തുക നൽകണം എന്നാണ്. യുപിഐ-ക്രെഡിറ്റ് കാർഡ് ലിങ്കിംഗിൽ, എംഡിആർ ചാർജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

    2022 ഏപ്രിൽ അവസാനം വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്തെ മൊത്തം ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ഏകദേശം 7.52 കോടിയാണ്. റുപേ, വിസ, മാസ്റ്റർകാർഡ് എന്നിവയുൾപ്പെടെ ക്രെഡിറ്റ് കാർഡുകൾ വഴി 6,565 കോടി രൂപയുടെ മൊത്തം ഓൺലൈൻ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്.
    Published by:Naveen
    First published: