മുട്ടയും പാലും നഗരങ്ങളിൽ പണപെരുപ്പത്തിന് കാരണമാകുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ

നാണയപ്പെരുപ്പം 2019 ഓഗസ്റ്റിൽ 3.21 ശതമാനമായി ഉയർന്നതായി കോർ ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നു

news18-malayalam
Updated: September 16, 2019, 8:10 PM IST
മുട്ടയും പാലും നഗരങ്ങളിൽ പണപെരുപ്പത്തിന് കാരണമാകുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ
നാണയപ്പെരുപ്പം 2019 ഓഗസ്റ്റിൽ 3.21 ശതമാനമായി ഉയർന്നതായി കോർ ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നു
  • Share this:
ന്യൂഡൽഹി: മുട്ടയുടെയും പാലിന്‍റെയും അമിത വില കാരണമാണ് നഗരങ്ങളിൽ പണപെരുപ്പത്തിന് ഇടയാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം ഗ്രാമങ്ങളിൽ പാലും മുട്ടയും വാങ്ങുന്നത് കുറവായതിനാൽ പണപെരുപ്പം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. "മുട്ടയുടെയും പാലിന്റെയും വില വർദ്ധിച്ചതിനാലാണ് നഗരങ്ങളിൽ ഭക്ഷ്യവിലക്കയറ്റവും അതുവഴി പണപെരുപ്പവും ഉയരുന്നത്. ഗ്രാമീണ മേഖലയിൽ പാൽ വാങ്ങൽ അധികം നടക്കുന്നില്ല. പാൽ വാങ്ങൽ കൂടുതലും നഗരമേഖലയിലാണ്. പാൽ വില സംസ്ഥാനങ്ങളിൽ ഉടനീളം കൂടി" ശക്തികാന്ത് ദാസ് സിഎൻബിസി ടിവി 18നോട് പറഞ്ഞു.

നാണയപ്പെരുപ്പം 2019 ഓഗസ്റ്റിൽ 3.21 ശതമാനമായി ഉയർന്നതായി കോർ ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നു. 2019 ജൂണിൽ ഇത് 3.15 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ താൽക്കാലിക പണപ്പെരുപ്പ നിരക്ക് 2019 ഓഗസ്റ്റിൽ 4.49 ശതമാനമായിരുന്നു. 2019 ജൂണിൽ ഇത് യഥാക്രമം 2.19 ശതമാനമായിരുന്നു.

സാമ്പത്തിക മാന്ദ്യമുണ്ട്; ജിഡിപി വളർച്ച അഞ്ചുശതമാനത്തിലേക്ക് താഴ്ന്നത് അപ്രതീക്ഷിതം: RBI ഗവർണർ

ഭക്ഷ്യവസ്തുക്കളിൽ പണപെരുപ്പനിരക്ക് പച്ചക്കറികളിൽ 6.90 ശതമാനവും പാൽ ഉൽപന്നങ്ങളിൽ 1.40 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളിൽ 2.37 ശതമാനവും പയർ ഉൽ‌പന്നങ്ങളിൽ 6.94 ശതമാനവും വർദ്ധിച്ചു. മാംസം, മത്സ്യം എന്നിവയ്ക്ക് പണപ്പെരുപ്പം 8.51 ശതമാനവും ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് 2.35 ശതമാനവും എണ്ണയ്ക്ക് 0.65 ശതമാനവും മദ്യ ഇതര പാനീയങ്ങൾ 2.90 ശതമാനവും പഞ്ചസാര മിഠായിഎന്നിവയ്ക്ക് 2.35 ശതമാനവും മുട്ടയ്ക്ക് 0.29 ശതമാനവുമാണ് 2019 ഓഗസ്റ്റിലെ പണപെരുപ്പ നിരക്കം.

ഭക്ഷ്യ-പാനീയങ്ങളുടെ പണപ്പെരുപ്പം 2019 ഓഗസ്റ്റിൽ 2.96 ശതമാനമായി ഉയർന്നു. 2019 ജൂണിൽ ഇത് 2.33 ശതമാനമായിരുന്നു.
First published: September 16, 2019, 8:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading