കോവിഡ് ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന റെംഡെസിവിർ എന്ന മരുന്ന് മുഴുവനായി അമേരിക്ക വാങ്ങി. അടുത്ത മൂന്നു മാസത്തേക്ക് ഈ മരുന്ന് സ്റ്റോക്കില്ലെന്നാണ് ഉൽപാദകർ അറയിച്ചത്. ഇന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഫോർ ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) മരുന്ന് വാങ്ങിയ വിവരം അറിയിച്ചത്. അടുത്ത മൂന്നു മാസത്തേക്ക് മരുന്ന് വിതരണം അമേരിക്കയ്ക്ക് മാത്രമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ വരെ അമേരിക്കയിലെ ആശുപത്രികൾക്കായി 500,000 കോഴ്സിനുള്ള റെംഡെസിവിർ വാങങിയതായി നിർമ്മാതാക്കളായ എച്ച്എച്ച്എസ് പത്രകുറിപ്പിൽ അറിയിച്ചു. അതാണ് ജൂലൈയിൽ ഗിലെയാദ് പ്രതീക്ഷിക്കുന്ന ഉൽപാദനവും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉൽപാദനത്തിന്റെ 90 ശതമാനവും വരുമിത്. യുഎസിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിലാണ് ഈ നീക്കം. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായി.
കോവിഡ്-19 ന്റെ ഗതിയിൽ മാറ്റം വരുത്താൻ ഇതുവരെ ഫലപ്രദമായ ഒരേയൊരു ചികിത്സ എന്ന നിലയിൽ റെംഡെസിവിറിന് ഉയർന്ന ഡിമാൻഡുണ്ടായത്. ഒരു ക്ലിനിക്കൽ ട്രയലിൽ രോഗമുക്തി സമയം വളരെ കുറവാണെന്ന് ഈ മരുന്ന് തെളിയിച്ചു. ഇതേത്തുടർന്ന് റെംഡെസിവിറിന് അമേരിക്കയിൽ അടിയന്തര ഉപയോഗ അംഗീകാരവും ജപ്പാനിൽ പൂർണ്ണ അംഗീകാരവും ലഭിച്ചു.
TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]അമേരിക്ക മൊത്തമായി വാങ്ങിയ സാഹചര്യത്തിൽ വരും മാസങ്ങളിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കായി ഒരു സ്റ്റോക്കും അവശേഷിക്കില്ലെന്നാണ് ഇപ്പോൾ ഉൽപാദകർ പറയുന്നത്.
‘This article first appeared on Moneycontrol, read the original article here’ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.