മുംബൈ: ചൈനീസ് നിർമ്മിതമായ 59 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ നടപടി ദേശ താൽപര്യം മുൻനിർത്തിയുള്ള ശക്തമായ നീക്കമാണെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ.
ചൈനയിലെ അലിബാബ, ആന്റ് ഫിനാൻഷ്യൽ എന്നീ കമ്പനികളാണ് വൺ 97 കമ്മ്യൂണിക്കേഷൻസ് എന്ന കമ്പനിയുടെ പ്രധാന നിക്ഷേപകർ.
"ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള ധീരമായ ചുവടുവെയ്പ്പാണിത്. മികച്ച ഇന്ത്യൻ സംരംഭകർക്ക് മുന്നോട്ട് വരാനും ഇന്ത്യക്കാർക്കായി ഏറ്റവും മികച്ച ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുമുള്ള അവസരമാണിത്," അദ്ദേഹം ട്വീറ്റ് ചെയ്തു.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
പേടിഎം മാൾ, പേടിഎം മണി എന്നിവയുൾപ്പെടെ വൺ 97 കമ്മ്യൂണിക്കേഷനിൽ അലിബാബയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും 25 ശതമാനത്തിലധികം ഓഹരിയാണുള്ളത്.
അലിബാബയെപ്പോലുള്ള വലിയ ചൈനീസ് നിക്ഷേപകർ പേടിഎം മാത്രമല്ല ഇന്ത്യയിലെ പല സ്റ്റാർട്ടപ്പുകളിലെയും കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയത്.
ഓൺലൈൻ പലചരക്ക് വ്യാപാര സ്ഥാപനമായ ബിഗ് ബാസ്‌ക്കറ്റ്, ഇകൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീൽ, ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ, ലോജിസ്റ്റിക് കമ്പനിയായ എക്സ്പ്രസ്ബീസ് എന്നിവയിലും അലിബാബ നിക്ഷേപമിറക്കിയിട്ടുണ്ട്.
സ്വിഗ്ഗി, ബൈജൂസ് ആപ്പ്, ഓല, യൂണികോൺ എന്നിവയിലും ചൈനീസ് നിക്ഷേപമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chinese apps, India China Clash, Paytm