• HOME
  • »
  • NEWS
  • »
  • money
  • »
  • ലൈഫ് ഇന്‍ഷുറന്‍സിനോട് മുഖം തിരിച്ച് രാജ്യത്തെ ഗ്രാമീണ മേഖല; തടസമാകുന്നത് ഉയര്‍ന്ന പ്രീമിയമെന്ന് റിപ്പോർട്ട്

ലൈഫ് ഇന്‍ഷുറന്‍സിനോട് മുഖം തിരിച്ച് രാജ്യത്തെ ഗ്രാമീണ മേഖല; തടസമാകുന്നത് ഉയര്‍ന്ന പ്രീമിയമെന്ന് റിപ്പോർട്ട്

രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ 22 ശതമാനം പേർക്ക് മാത്രമാണ് ലൈഫ് ഇൻഷുറൻസുകൾ ഉള്ളതെന്ന് റിപ്പോർട്ട്

  • Share this:

    ലൈഫ് ഇൻഷുറൻസിനോട് മുഖം തിരിച്ച് രാജ്യത്തെ ഗ്രാമീണ മേഖല. രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ 22 ശതമാനം പേർക്ക് മാത്രമാണ് ലൈഫ് ഇൻഷുറൻസുകൾ ഉള്ളതെന്ന് റിപ്പോർട്ട്. എന്നാൽ നഗരങ്ങളിൽ ഇത് 73 ശതമാനമാണ്. ലൈഫ് ഇൻഷുറൻസ് എടുക്കാൻ ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്ത അവസ്ഥ (41%), ഉയർന്ന പ്രീമിയം നിരക്ക് (32%), ഒന്നിലധികം ഫോർമാലിറ്റീസ് (24%), എന്നിവയാണ് ലൈഫ് ഇൻഷുറൻസിനോട് ഗ്രാമീണർ താൽപ്പര്യം കാണിക്കാത്തതിന്റെ പ്രധാന കാരണങ്ങളെന്ന് മാക്സ് ലൈഫിന്റെ പുതിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

    113 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ സാമ്പത്തിക തയ്യാറെടുപ്പുകൾ, രാജ്യത്തിന്റെ നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള വിടവുകൾ, എന്നിവയെക്കുറിച്ചാണ് സർവേയിൽ പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവുമാണ് ഗ്രാമീണർക്കിടയിലെ പ്രധാന സമ്പാദ്യ ലക്ഷ്യങ്ങൾ. ഭാവിയിലേക്കുള്ള സമ്പാദ്യങ്ങളെയും ചെലവുകളെയും കുറിച്ചാണ് ഇവർ കൂടുതൽ ചിന്തിക്കുന്നത്. സർവേയിൽ പങ്കെടുത്ത 4 ൽ 3 പേരും അടുത്ത പത്ത് വർഷത്തിനുള്ളിൽ തങ്ങളുടെ സമ്പാദ്യം കുറയുമെന്ന ആശങ്ക പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    Also read-ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം വർദ്ധിച്ചേക്കും; ക്ഷാമബത്ത 4 ശതമാനം കൂടാൻ സാധ്യത

    ‘ഇന്ത്യ കൂടുതൽ സമഗ്രമായ വികസനത്തിലേക്ക് മുന്നേറ്റം നടത്തുകയാണ്, ഗ്രാമീണ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്’മാക്സ് ലൈഫ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു. ഗ്രാമങ്ങളിലുള്ളവർ എങ്ങനെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് മനസിലാക്കാൻ ഞങ്ങൾ 113 ഗ്രാമങ്ങളിൽ ഐപിക്യൂ സർവെ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ‘ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് എടുക്കുന്നത് കുറവാണെങ്കിലും, ലൈഫ് ഇൻഷുറൻസിന്റെ വിടവുകളും അവസരങ്ങളും തിരിച്ചറിയുന്നതിനും ഗ്രാമീണ ജനതയെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുന്ന വഴികൾ കണ്ടെത്തുന്നതിനും ഈ പഠനം സഹായിച്ചുവെന്ന്’ത്രിപാഠി കൂട്ടിച്ചേർത്തു.

    നഗര-ഗ്രാമ അന്തരം

    രാജ്യത്തെ അലട്ടുന്ന നഗര-ഗ്രാമങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് സർവേ വ്യക്തമാക്കുന്നത്. രാജ്യത്തെ നഗരങ്ങളിലെ സ്‌കോർ 43-ആയപ്പോൾ ഗ്രാമങ്ങൾക്ക് പ്രൊട്ടക്ഷൻ ക്വോഷ്യന്റ് സ്‌കെയിലിൽ 12 പോയിന്റാണ് ലഭിച്ചത്.ഈ അസമത്വം ഗ്രാമീണ ഇന്ത്യയിലെ കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന്റെ ആവശ്യമാണ് എടുത്തുകാണിക്കുന്നത്.

    Also read- ആദായ നികുതി വകുപ്പ് നികുതിദായകരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആറ് കാര്യങ്ങൾ

    പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), സരൽ ജീവൻ ബീമ, പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിലൂടെ ‘എല്ലാവർക്കും ഇൻഷുറൻസ്’ എന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാമ്പത്തിക ഭദ്രതയിലെ അന്തരം വ്യക്തമാണ്.

    സാമ്പത്തിക സുരക്ഷയ്ക്ക് തടസമാകുന്നത് എന്ത്?

    ഉയർന്ന പ്രീമിയം തുകയും ലൈഫ് ഇൻഷുറൻസുകളിൽ നിക്ഷേപിക്കാൻ ആവശ്യമായ പണത്തിന്റെ അപര്യാപ്തതയുമാണ് പ്രധാന തടസം. സർവേ പ്രകാരം, ഗ്രാമീണ ഇന്ത്യയിലെ പകുതിയോളം പേർ ലൈഫ് ഇൻഷുറൻസ് എടുക്കാൻ മതിയായ പണമില്ല എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. ഇതിന് പുറമെ, ലൈഫ് ഇൻഷുറൻസിന്റെ ‘ഉയർന്ന പ്രീമിയങ്ങൾ’ ഒരു പ്രധാന തടസ്സമാകുന്നതായി 3-ൽ ഒരാൾ വീതം പറഞ്ഞു.

    Also read- അക്സെഞ്ച്വർ 19000 ജീവനക്കാരെ പിരിച്ചുവിടും; സാമ്പത്തിക വളർച്ച മന്ദഗതിയിലെന്ന് സൂചന

    എന്നാൽ ഒന്നിലധികം ഫോർമാലിറ്റിസ് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും 4-ൽ ഒരാൾ വീതം അഭിപ്രായപ്പെട്ടു. അതേസമയം, തങ്ങളുടെ കുടുംബങ്ങളെ സാമ്പത്തികമായി സുരക്ഷിതരാക്കാൻ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് 5 ൽ 2 പേർ പറഞ്ഞു. ടേം പ്ലാനുകളേക്കാൾ ഗ്രാമീണ ഇന്ത്യ സേവിംഗ്‌സ് പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്.

    ഗ്രാമീണ ഇന്ത്യയുടെ നിക്ഷേപ മനോഭാവം

    സ്വർണം, സ്ഥിരനിക്ഷേപം തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങൾക്കാണ് ഗ്രാമീണ ജനത മുൻഗണന നൽകുന്നതെന്നും സർവേ വ്യക്തമാകുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ തുടങ്ങിയാണ് പ്രധാന സമ്പാദ്യ ലക്ഷ്യങ്ങൾ. സർവേയിൽ പങ്കെടുത്തവരിൽ 83% പേർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാം.

    Also read- പ്രതിവാര സര്‍വീസുകളില്‍ 25% വര്‍ധന; 9 സ്ഥലങ്ങളിലേക്ക് അധിക സർവീസ്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂള്‍

    ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 64% തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമ്പാദിക്കുന്നതാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. അതേസമയം 41% പേർ മക്കളുടെ വിവാഹത്തിന് സമ്പാദിക്കുന്നതിലാണ് താൽപ്പര്യവും പ്രകടിപ്പിക്കുന്നത്. ഗ്രാമീണരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അടിസ്ഥാന ഗാർഹിക ചെലവുകൾക്കായിട്ടാണ് ഉപയോഗിക്കുന്നത്.

    ഗ്രാമീണർ അവരുടെ വരുമാനത്തിന്റെ 55% അടിസ്ഥാന ചെലവുകൾക്കായി മാറ്റിവയ്ക്കുമ്പോൾ, നഗര പ്രദേശങ്ങളിലുള്ളവർ ഇതിന് 42% മാത്രമേ നീക്കിവെക്കുന്നുള്ളൂ. നേരെമറിച്ച്, നഗര പ്രദേശങ്ങളിലുള്ളവർ ആഡംബര ചെലവുകൾക്കായി വരുമാനത്തിന്റെ 15% എടുക്കുമ്പോൾ, ഗ്രാമീണർ അത്തരം ചെലവുകൾക്കായി 5% മാത്രമേ നീക്കിവയ്ക്കുന്നുള്ളൂ. ചെലവുകൾ വർദ്ധിക്കുകയും സമ്പാദ്യം കുറയുന്നതിലും ഗ്രാമീണർ തങ്ങളുടെ ഉത്കണ്ഠ പങ്കുവെച്ചു.

    Published by:Vishnupriya S
    First published: