• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി വോഡഫോൺ-ഐഡിയ സഖ്യം

news18india
Updated: July 10, 2018, 5:11 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി വോഡഫോൺ-ഐഡിയ സഖ്യം
A hotel employee clears a table after Vodafone Group and Idea Cellular news conference in Mumbai, India March 20, 2017. REUTERS/Danish Siddiqui - RC16678D4FA0
news18india
Updated: July 10, 2018, 5:11 PM IST
ന്യൂഡൽഹി: വോഡഫോൺ ഇന്ത്യ- ഐഡിയ സെല്ലുലാർ ലയനത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി വോഡഫോൺ- ഐഡിയ സഖ്യം മാറി. തിങ്കളാഴ്ചയാണ് ലയനം നടന്നത്.

വോഡഫോൺ സ്പെക്ട്രത്തിനായി 3926 കോടി രൂപ നൽകാൻ ടെലികോം മന്ത്രാലയം ഐഡിയയോട് ആവശ്യപ്പെട്ടു. 3342 കോടി രൂപ ബാങ്ക് ഗ്യാരൻറിയായി നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു കമ്പനികളും ലയിക്കുന്നതോടെ 1.5 ലക്ഷം കോടി രൂപയുടെ സംരംഭമായി ഇത് മാറും. വിപണിയിലെ പങ്കാളിത്തം 35 ശതമാനമാകും. 430 മില്യൺ വരിക്കാരാകും ഉണ്ടാവുക.

വോഡ ഫോൺ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും സംരംഭം അറിയപ്പെടുക. സംരംഭം പ്രവർത്തിച്ച് തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സർവീസ് എന്ന ഭാരതി എയർടെല്ലിന്റെ പേര് നഷ്ടമാകും.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍