Vodafone| 22,100 കോടിയുടെ നികുതി ബാധ്യത; സർക്കാരിനെതിരായ കേസിൽ രാജ്യാന്തര കോടതിയിൽ വോഡഫോണിന് അനുകൂല വിധി

നിയമ നടപടികൾക്കായുള്ള ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി 40.3 കോടി രൂപ സർക്കാർ വോഡഫോണിന് നൽകണമെന്നും വിധിയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: September 26, 2020, 10:12 AM IST
Vodafone| 22,100 കോടിയുടെ നികുതി ബാധ്യത; സർക്കാരിനെതിരായ കേസിൽ രാജ്യാന്തര കോടതിയിൽ വോഡഫോണിന് അനുകൂല വിധി
News18 Malayalam
  • Share this:
ന്യൂഡൽഹി: നികുതി ബാധ്യതയിനത്തിൽ 22,100 കോടിരൂപ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിനെതിരായ കേസിൽ വോഡഫോൺ ഗ്രൂപ്പിന് അനുകൂല വിധിയുമായി അന്താരാഷ്ട്ര തർക്കപരിഹാര കോടതി. നിയമ നടപടികളുമായി ബന്ധപ്പെട്ട് വോഡാഫോൺ ഗ്രൂപ്പിന് വന്ന ചിലവുകളുടെ ഭാഗിക നഷ്ടപരിഹാര തുകയെന്ന നിലയിൽ 40.3 കോടി രൂപ സർക്കാർ വോഡഫോണിന് നൽകണമെന്നും ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതി വിധിച്ചു.

Also Read- BasicFirstന്‍റെ easyMATH ഇ-ലേണിംഗ് പ്രോഗ്രാമിലൂടെ മികച്ച സ്‍കോറോടെ ഉന്നത വിജയം നേടാം

വോഡഫോണിന് മേൽ നികുതിയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യ, നെതർലൻഡ്സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നും ട്രൈബ്യൂണൽ വിധിച്ചു.

2007ല്‍ ഹച്ചിസൺ വാംപോവയുടെ ഇന്ത്യയിലെ ടെലികോം വ്യവസായ നിക്ഷേപം വോഡഫോണ്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കമ്പനിയിൽ നിന്ന് മുൻകാല നികുതി ബാധ്യത സർക്കാർ ആവശ്യപ്പെട്ടത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വോഡഫോൺ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്ന് സര്‍ക്കാര്‍ കമ്പനിയോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2016ലാണ് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ വോഡഫോൺ സമീപിച്ചത്. ഈ വിഷയത്തിൽ മധ്യസ്ഥരുടെ കാര്യത്തിൽ ധാരണയിലെത്തുന്നതിൽ ഇരു കക്ഷികളും പരാജയപ്പെട്ടതോടെയായിരുന്നു ഇത്.

Also Read- തുടർച്ചയായ നാലാം ദിനവും വിലയിടിഞ്ഞ് സ്വർണ്ണം; പവന് 480 രൂപ കുറഞ്ഞു

ഹച്ചിസൺ വാംപോവയുടെ 67 ശതമാനം ഓഹരികൾ വാങ്ങിയതിന്റെ 1100 കോടി ഡോളറിന്റെ കരാറുമായി ബന്ധപ്പെട്ട മൂലധന നേട്ടത്തിൽ 7990 കോടി രൂപ വോഡഫോൺ നികുതി അടക്കണമെന്ന് 2009ൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ തുകയിന്മേലുള്ള പലിശയും പിഴയും അടക്കമാണ് പിന്നീട് 22,100 കോടി രൂപ ആവശ്യപ്പെട്ടത്.ഇടപാടുകൾ വഴിയുളള മൂലധന നേട്ടം വോഡഫോൺ നേടിയത് ഇന്ത്യയിൽ നിന്നാണെന്നാണ് ആദായനികുതി വകുപ്പ് വാദിച്ചത്.



ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ഉള്ളതിനാൽ മൂലധന നേട്ടത്തിനുള്ള നികുതി തങ്ങൾ നൽകേണ്ടതില്ലെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തെ വോഡഫോൺ കോടതിയിൽ ചോദ്യം ചെയ്തത്.
Published by: Rajesh V
First published: September 26, 2020, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading