• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്ലിപ്‌കാ‍ര്‍ട്ട് ഇനി വാൾമാർട്ട്; ഇതുവരെയുള്ള ഏറ്റവും വലിയ ഇ-കൊമേഴ്സ് ഏറ്റെടുക്കൽ


Updated: May 9, 2018, 11:24 PM IST
ഫ്ലിപ്‌കാ‍ര്‍ട്ട് ഇനി വാൾമാർട്ട്; ഇതുവരെയുള്ള ഏറ്റവും വലിയ ഇ-കൊമേഴ്സ് ഏറ്റെടുക്കൽ
(Representative image/Getty Images)

Updated: May 9, 2018, 11:24 PM IST
പ്രമുഖ ഓൺലൈൻ വ്യാപാരശൃംഖലയായ ഫ്ലിപ്‌കാ‍ര്‍ട്ടിനെ ആഗോള റീട്ടെയിൽ ഭീമൻമാരായ വാൾമാർട്ട് വാങ്ങി. ഫ്ലിപ്‌കാ‍ര്‍ട്ടിന്‍റെ 77 ശതാമനം ഓഹരികളാണ് വാൾമാർട്ട് വാങ്ങിയത്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണാണ് വാൾമാർട്ടും ഫ്ലിപ്കാർട്ടും തമ്മിൽ പുതിയ കരാർ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചത്. ഇതുവരെ ഫ്ലിപ്‌കാ‍ര്‍ട്ടിൽ ഏറ്റവുമധികം ഓഹരി ഉണ്ടായിരുന്നത് ജപ്പാനിൽനിന്നുള്ള സോഫ്റ്റ് ബാങ്കിനായിരുന്നു(23 ശതമാനം) ഏകദേശം 16 ബില്യൺ(1.076 ലക്ഷം കോടി രൂപ) ഡോളറിന്‍റേതാണ് ഇടപാടെന്നാണ് സൂചന. 20.8 ബില്യൺ ഡോളറാണ് ഫ്ലിപ്‌കാ‍ര്‍ട്ടിന്‍റെ വിപണിമൂല്യം. ഈ രംഗത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിതെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്.

പുതിയ ഇടപാടോടെ ഫ്ലിപ്‌കാ‍ര്‍ട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും കമ്പനി വിടേണ്ടിവരും. അതേസമയം ബിന്നി ബൻസാൽ ഉൾപ്പടെ ചുരുക്കം ചിലർക്ക് കമ്പനിയിലുള്ള ഓഹരി തുടരും. ഇത് ഏകദേശം 23 ശതമാനത്തോളം വരും. പുതിയ ഏറ്റെടുക്കൽ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വാൾമാർട്ട് സിഇഒ ഇന്ത്യയിലെത്തിയിട്ടുണ്ട്. ബംഗളുരുവിലാണ് ഫ്ലിപ്പ്കാർട്ടിന്‍റെ ആസ്ഥാനം.

ഫ്ലിപ്‌കാ‍ര്‍ട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതോടെ ഇന്ത്യൻ ഇ കൊമേഴ്സ് മേഖലയിൽ ഇനി ആമസോണും വാൾമാർട്ടും തമ്മിലായിരിക്കും മൽസരം. ഇത്രയുംകാലം വിപണിയിലെ മേധാവിത്വത്തിനായി ആമസോണിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഫ്ലിപ്പ്കാർട്ട് നടത്തിവന്നത്. വാൾമാർട്ടിനെപ്പോലെ ആഗോളഭീമന്‍റെ കരുത്തിൽ ആമസോണിനെ പിന്നിലാക്കാനാകുമെന്നാണ് ഫ്ലിപ്പ്കാർട്ടിന്‍റെ പ്രതീക്ഷ. അതേസമയം ചൈനീസ് വമ്പൻമാരായ ആലിബാബയും ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്തേക്ക് വരാൻ തയ്യാറെടുക്കുകയാണ്. ഇതോടെ ഈ രംഗത്തെ പോരാട്ടം കനക്കും.
First published: May 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍