• HOME
  • »
  • NEWS
  • »
  • money
  • »
  • WALMART OFFERING FREE COLLEGE TUITION AND BOOKS FOR ITS EMPLOYEES MM

ജീവനക്കാർക്ക് സൗജന്യ കോളേജ് ട്യൂഷനും പുസ്തകങ്ങളുമായി വാൾമാർട്ട്

ഒരു ബില്യൺ ഡോളർ അഥവാ ഏകദേശം 68.10 ബില്യൺ രൂപയാണ് വാൾമാർട്ട് വകയിരുത്തിയിരിക്കുന്നത്

വാൾമാർട്ട്

വാൾമാർട്ട്

  • Share this:
    അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകുന്ന സ്വകാര്യ സ്ഥാപനമായ വാൾമാർട്ട് തങ്ങളുടെ ജീവനക്കാർക്ക് സൗജന്യ കോളേജ് ട്യൂഷനും, പുസ്തകങ്ങളും നൽകുമെന്നറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് ജീവനക്കാരുടെ ട്രെയ്നിംഗിനും അതു സംബന്ധമായ മറ്റു ആവശ്യങ്ങൾക്കുമായി ഒരു ബില്യൺ ഡോളർ അഥവാ ഏകദേശം 68.10 ബില്യൺ രൂപയാണ് വാൾമാർട്ട് വകയിരുത്തിയിരിക്കുന്നത്. അതേസമയം, സൈബർ സെക്യൂരിറ്റി, അഡ്മിനിസ്ട്രേഷൻ, സപ്ലൈ ചെയ്ൻ തുടങ്ങി കൂടുതൽ ഡിമാന്റുള്ള കോഴ്സുകൾ ചെയ്യുന്ന ജീവനക്കാർക്കാണ് ഈ ഓഫർ ലഭിക്കുക.

    മുൻപ്, വാൾമാർട്ട്, സാംസ് ക്ലബ് ജീവനക്കാർക്ക് ഈ കോഴ്സിൽ ആനുകൂല്യം ലഭിക്കാൻ ദിവസം ഒരു ഡോളർ എന്ന രീതിയിൽ പണം നൽകേണ്ടിയിരുന്നു. എന്നാൽ ഈ രീതി പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. തങ്ങളുടെ ജീവനക്കാർക്ക് മികച്ച കരിയർ വളർച്ച ഉണ്ടാക്കുയാണ് ലക്ഷ്യമെന്ന് വാൾമാർട്ട് ലേണിംഗ് ആന്റ് ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ലോറെയ്ൻ സ്റ്റോംസ്കി പറഞ്ഞു.

    ജീവനക്കാർക്ക് തങ്ങളുടെ ലക്ഷ്യവും അഭിനിവേശവും സാക്ഷാൽക്കരിക്കാൻ വഴിയൊരുക്കുക എന്നതാണ് ഇത്രയും പണം നിക്ഷേപിക്കുന്നത് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും സ്റ്റോംസ്കി കൂട്ടിച്ചേർത്തു.



    വാൾമാർട്ടിന്റെ 'ലിവ് ബെട്ടർ യു' എന്ന വിദ്യാഭ്യാസ പദ്ധതി ഓഗസ്റ്റ് 16ന് തുടങ്ങും. മൂന്ന് വർഷം മുൻപാണ് ജീവനക്കാർക്ക് കമ്പനിയിൽ വെച്ച് തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന ഈ പദ്ധതി വാൾമാർട്ട് മുന്നോട്ടുവെച്ചത്. ഈ പദ്ധതിയനുസരിച്ച് ജീവനക്കാർക്ക് 10 അക്കാഡമിക് പാർട്ട്ണർമാരെ തെരെഞ്ഞെടുക്കാം. 2018 മുതൽ ഇതുവരെ 52,000 ജീവനക്കാർ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 8000 ലധികം ബിരുദധാരികൾ ഇതിൽ പങ്കെടുത്തു എന്നതാണ് ഏറെ ശ്രദ്ധേയം.

    കമ്പനിയിൽ കൂടുതൽ പഠിക്കാൻ താൽപര്യമുള്ള ജീവനക്കാരെ ആകർഷിക്കാനും, അവരെ കൂടുതൽ കാലം കമ്പനിയിൽ തുടരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് വലിയ കമ്പനികൾ സാധാരണ ഗതിയിൽ ഇത്തരം ആനുകൂല്യങ്ങൾ നൽകാറ്. ഉയർന്ന ട്യൂഷൻ ഫീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിന് ആവശ്യമായി വന്ന തുക തിരിച്ചുനൽകുക എന്നതാണ് ഈയടുത്ത കാലത്തായി കമ്പനികൾ നൽകുന്ന പ്രധാന ആനുകൂല്യങ്ങളിലൊന്ന്.

    തൊഴിൽ വിപണിയിലെ തങ്ങളുടെ മുഖം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കമ്പനികൾ ഇത്തരം ആശയങ്ങളുമായി മുന്നോട്ട് വരുന്നതെന്ന് പെൻസിൽവാനിയ സർവ്വകലാശാലയിലെ ഒരു മാനേജ്മെന്റ് പ്രൊഫസർ വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ പരമ്പരാഗത ട്യൂഷൻ ഫീ റീഇംപേസ്മെന്റ് രീതിയിൽ (പണം തിരിച്ചുനൽകൽ) നിന്ന് വ്യത്യസ്തമാണെന്നും കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ക്രമീകരിച്ചിരിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കൂടാതെ ഇത്തരം കോഴ്സുകൾ വളരെ ചെലവ് കുറഞ്ഞ നിക്ഷേപങ്ങളാണെന്നും വളരെ കുറച്ച് ജീവനക്കാർ മാത്രമേ ഇത്തരം കോഴ്സുകളിൽ പങ്കെടുക്കാറുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നത്. ഉദാഹരണമായി വാൾമാർട്ട് പദ്ധതിയിൽ അമേരിക്കയിലെ കമ്പനി ജീവനക്കാരുടെ രണ്ട് ശതമാനം പേർ മാത്രമേ പങ്കെടുത്തുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
    Published by:user_57
    First published:
    )}