• HOME
  • »
  • NEWS
  • »
  • money
  • »
  • Pradhan Mantri Vaya Vandana Yojana | എല്ലാ മാസവും 9250 രൂപ വീതം പെൻഷൻ ലഭിക്കണോ? ഈ പദ്ധതിയിൽ അംഗമാകൂ

Pradhan Mantri Vaya Vandana Yojana | എല്ലാ മാസവും 9250 രൂപ വീതം പെൻഷൻ ലഭിക്കണോ? ഈ പദ്ധതിയിൽ അംഗമാകൂ

കുറഞ്ഞത് 60 വയസ്സ് കഴിഞ്ഞാലാണ് പെൻഷൻ തുകയായി തിരികെ ലഭിച്ച് തുടങ്ങുക. 15 ലക്ഷം വരെയാണ് അടയ്ക്കാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന നിക്ഷേപ തുകയെന്ന് പെൻഷൻ സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കുന്നു

  • Last Updated :
  • Share this:
    വിശ്രമജീവിതം തുടങ്ങുന്ന സമയത്ത് മാസവും നല്ലൊരു തുക പെൻഷനായി (Pension) ലഭിക്കുന്നത് സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെയെങ്കിൽ പ്രധാൻ മന്ത്രി വയ വന്ദന യോജന (Pradhan Mantri Vaya Vandana Yojana) അഥവാ പിഎംവിവിവൈ (PMVVY) നിങ്ങൾക്കുള്ള ഏറ്റവും മികച്ച പെൻഷൻ പദ്ധതിയായിരിക്കും. പത്ത് വർഷം മുടങ്ങാതെ പണമടച്ചാൽ ഈ പദ്ധതി വഴി 7.40 % വാർഷിക നിരക്കിൽ പെൻഷൻ ലഭിക്കും.

    കുറഞ്ഞത് 60 വയസ്സ് കഴിഞ്ഞാലാണ് പെൻഷൻ തുകയായി തിരികെ ലഭിച്ച് തുടങ്ങുക. 15 ലക്ഷം വരെയാണ് അടയ്ക്കാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന നിക്ഷേപ തുകയെന്ന് പെൻഷൻ സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കുന്നു. പെൻഷൻ തുക വാർഷികം, അർധവാർഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കിൽ മാസംതോറുമോ നിങ്ങളുടെ കൈകളിലെത്തും.

    അടയ്ക്കുന്ന തുകയനുസരിച്ച് 1000 രൂപ മുതൽ 9250 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. ഓൺലൈനായോ ഓഫ‍്‍ലൈനായോ ഒരാൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.

    "2021-22 സാമ്പത്തിക വ‍ർഷത്തിൽ ഈ പദ്ധതി വഴി 7.40 ശതമാനം വാ‍ർഷിക നിരക്കിൽ പ്രതിമാസം പെൻഷൻ നൽകും. 2022 മാ‍‍ർച്ച് 31 വരെ എടുത്തിട്ടുള്ള എല്ലാ പോളിസികൾക്കും 10 വ‍ർഷ കാലാവധി പൂർത്തിയായാൽ പെൻഷൻ ലഭിക്കുന്നതാണ്," എൽഐസിയുടെ വെബ‍്‍സൈറ്റ് വ്യക്തമാക്കുന്നു. ഓരോ പെൻഷൻ പദ്ധതിയിലും നൽകുന്ന നിരക്കുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര ധനമന്ത്രാലയം ഒരു വ‍ർഷത്തിൻെറ തുടക്കത്തിൽ അവലോകനം ചെയ്ത് തീരുമാനിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക വ‍ർഷത്തിൻെറ തുടക്കത്തിൽ തീരുമാനിക്കുന്ന നിരക്ക് 10 വ‍‍ർഷത്തേക്ക് തുടരുകയും ചെയ്യും.

    Also read- Post Office MIS Account | വെറും 1000 രൂപ അടച്ച് അക്കൗണ്ട് തുറക്കാം; പ്രതിമാസ വരുമാനം നേടാൻ മികച്ച പോസ്റ്റ് ഓഫീസ് നി​ക്ഷേപ പദ്ധതി

    നിലവിൽ പ്രധാനപ്പെട്ട ബാങ്കുകളെല്ലാം ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് 10 വ‍ർഷത്തെ കാലാവധിയിൽ 6.5 ശതമാനം വരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പ്രധാൻ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) പദ്ധതിയിൽ വാ‍ർഷിക നിരക്ക് 7.4 ശതമാനം മുതൽ 7.6 ശതമാനം വരെയാണ്. 2023 മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാവാൻ സാധിക്കുക.

    ഒറ്റത്തവണ തുകയടച്ച് പെൻഷൻ സ്കീമിൽ അംഗമാകാവുന്നതാണ്. പെൻഷൻ തുകയോ വാങ്ങുന്ന വിലയോ തെരഞ്ഞെടുക്കാനുള്ള അധികാരം ഈ പദ്ധതിയിൽ ചേരുന്നവർക്കുണ്ടായിരിക്കും. 10 വ‍ർഷത്തെ കാലയളവിനുള്ളിൽ ഗുണഭോക്താവ് മരിക്കുകയാണെങ്കിൽ സ്കീമിലെ നിർദ്ദേശമനുസരിച്ച് വാങ്ങിയ സ്കീം അനുസരിച്ചുള്ള നിരക്ക് തിരികെ നൽകും. 10 വ‍ർഷം കഴിഞ്ഞാൽ പെൻഷൻകാരന് കുടിശ്ശികയുള്ള പെൻഷൻ കൃത്യമായി നൽകുകയും ചെയ്യും. ത്രൈമാസം, അ‍ർധവാർഷികം, മാസം തോറും എന്നിങ്ങനെ അവർ തെരഞ്ഞെടുത്ത രീതി അനുസരിച്ചായിരിക്കും പെൻഷൻ ലഭിക്കുക.

    Also read- ZebPay-യിലൂടെ നിങ്ങൾക്കിപ്പോൾ ക്രിപ്‌റ്റോ തൽക്ഷണം വാങ്ങാനും വിൽക്കാനും കഴിയും

    ഗുണഭോക്താവിനോ പങ്കാളിക്കോ മാരകമായ രോഗമോ മറ്റെന്തെങ്കിലും ചികിത്സയ്ക്കോ പണം ആവശ്യമായി വരികയാണെങ്കിൽ പോളിസി കാലാവധി പൂ‍ർത്തയാകുന്നതിന് മുമ്പ് അവസാനിപ്പിക്കാവുന്നതാണ്. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ നിക്ഷേപത്തിന്റെ 98% തിരികെ ലഭിക്കും. മൂന്ന് വ‍ർഷം മുടങ്ങാതെ പോളിസി അടച്ചാൽ ലോണെടുക്കാനുള്ള സൗകര്യവുമുണ്ട്. വാങ്ങിയ വിലയുടെ 75% വരെയായിരിക്കും ലോൺ ലഭിക്കുക.
    Published by:Naveen
    First published: