നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WazirX | ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ സുതാര്യതാ റിപ്പോർട്ട് പുറത്തുവിട്ട് വസീർഎക്സ്; ലക്ഷ്യം വിശ്വാസ്യത വർദ്ധിപ്പിക്കൽ

  WazirX | ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ സുതാര്യതാ റിപ്പോർട്ട് പുറത്തുവിട്ട് വസീർഎക്സ്; ലക്ഷ്യം വിശ്വാസ്യത വർദ്ധിപ്പിക്കൽ

  ഇന്ത്യൻ നിയമം അനുശാസിക്കുന്ന കെവൈസി പ്രക്രിയയിലൂടെ തങ്ങളുടെ ഉപഭോക്താക്കൾ എല്ലാവരും കടന്നുപോകുന്നുണ്ട് എന്നും വസീർഎക്സ് വ്യക്തമാക്കുന്നു

  wazirx-

  wazirx-

  • Share this:
   ഇന്ത്യയിൽ ക്രിപ്റ്റോ ഇൻഡസ്ട്രിയ്ക്കുണ്ടായത് അവിശ്വസനീയമായ വളർച്ചയാണെന്നിരിക്കെ തന്നെ ഈ മേഖല ഇന്ത്യയിൽ തഴയപ്പെടുന്നു എന്ന വസ്തുതയും നമ്മൾ കണക്കിലെടുക്കണം. അതിനാൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകരെയും സംരംഭകരെയും സംരക്ഷിക്കാൻ നിർണായകമായ ചുവടുവെപ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ട് ഇത്തരം സംരംഭങ്ങളെ ഇന്ത്യ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ധാരണ രൂപപ്പെടുന്നതിനുള്ള അടിത്തറ സൃഷ്ടിക്കാൻ വസീർഎക്സ് (WazirX) പുറത്തുവിട്ട സുതാര്യതാ റിപ്പോർട്ട് പോലുള്ള നീക്കങ്ങൾക്ക് കഴിയും.

   ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ വസീർഎക്സ് പുറത്തുവിട്ട ക്രിപ്റ്റോ സുതാര്യതാ റിപ്പോർട്ട് ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയും സുതാര്യതയും വരുത്തുകയും നിക്ഷേപകരെയും നയരൂപീകരണം നടത്തുന്നവരെയും സ്ഥാപനങ്ങളെയും ക്രിപ്റ്റോയിൽ നിന്ന് അകറ്റി നിർത്തുന്ന ചില മിഥ്യാധാരണകളെ പൊളിച്ചെഴുതുകയും ചെയ്യുന്നു. സർക്കാരും നിയമ നിർവഹണ ഏജൻസികളും വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ അത്തരം സാഹചര്യങ്ങളെ സുതാര്യതയോടെ നേരിടാൻ ഈ മേഖലയ്ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതാണ് ഇത്തരം നീക്കങ്ങൾ.

   "2021 ഏപ്രിൽ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിവരങ്ങൾ തേടിക്കൊണ്ടുള്ള 377 റിക്വസ്റ്റുകൾ നിയമ നിർവഹണ ഏജൻസികളിൽ നിന്ന് വസീർഎക്സിന് ലഭിച്ചിട്ടുണ്ട്. അവയിൽ 38 എണ്ണവും വിദേശത്തുള്ള നിയമ നിർവഹണ ഏജൻസികളിൽ നിന്നുള്ളവയായിരുന്നു. നിയമപരമായ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഈ റിക്വസ്റ്റുകളെല്ലാം ക്രിമിനൽ സ്വഭാവമുള്ളവയായിരുന്നു. ഈ 377 റിക്വസ്റ്റുകളിൽ ഞങ്ങളുടെ കംപ്ലയൻസ് നിരക്ക് 100 ശതമാനമാണ്", വസീർഎക്സ് പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു. "വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഓരോ റിക്വസ്റ്റിന്റെ കാര്യത്തിലും പ്രസ്തുത നിയമ നിർവഹണ ഏജൻസിയ്ക്ക് ആ വിവരങ്ങൾ അറിയാൻ അവകാശമുണ്ടോ എന്ന കാര്യം ഞങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്", അവർ കൂട്ടിച്ചേർത്തു.

   ഈ കാലയളവിൽ 14,469 അക്കൗണ്ടുകൾ പൂട്ടിയതായും കമ്പനി വെളിപ്പെടുത്തുന്നു. "ഇവയിൽ 90 ശതമാനം അക്കൗണ്ടുകളും ഉപഭോക്താക്കളുടെ അഭ്യർത്ഥന പ്രകാരമാണ് പൂട്ടിയത്. ബാക്കി 10 ശതമാനം അക്കൗണ്ടുകളും പേയ്‌മെന്റ് സംബന്ധിച്ച തർക്കങ്ങളുടെയോ നിയമ നിർവഹണ ഏജൻസികളുടെ അന്വേഷണത്തിന്റെയോ ഭാഗമായി ഞങ്ങളുടെ തന്നെ നിയമ സംഘത്തിന്റെ തീരുമാന പ്രകാരം പൂട്ടിയതാണ്", വസീർഎക്സ് വ്യക്തമാക്കുന്നു.

   Also Read- 100 Crore Covid Vaccines | നൂറ് കോടി വാക്സിനേഷൻ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

   ഉപഭോക്താക്കളെ ബാധിക്കുന്ന എന്തൊക്കെ നടപടികളാണ് തങ്ങൾ കൈക്കൊണ്ടിട്ടുള്ളത് എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കളെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർഎക്സ് ട്രാൻസ്പരൻസി റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരിശോധനകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് കമ്പനി പുറത്തുവിടുന്നത്. ഇന്ത്യൻ നിയമം അനുശാസിക്കുന്ന കെവൈസി പ്രക്രിയയിലൂടെ തങ്ങളുടെ ഉപഭോക്താക്കൾ എല്ലാവരും കടന്നുപോകുന്നുണ്ട് എന്നും വസീർഎക്സ് വ്യക്തമാക്കുന്നു.

   ഈ സുതാര്യതാ റിപ്പോർട്ട് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും ഇന്ത്യയിൽ ക്രിപ്റ്റോയെ സംബന്ധിച്ച നിയന്ത്രണങ്ങളെയും കാഴ്ചപ്പാടിനെയും മാറ്റിമറിക്കാൻ ഇതിന് കഴിയുമെന്നും വസീർഎക്സിന്റെ സ്ഥാപകനും സിഇഒയുമായ നിശ്ചൽ ഷെട്ടി പ്രതികരിച്ചു.
   Published by:Anuraj GR
   First published:
   )}