• HOME
  • »
  • NEWS
  • »
  • money
  • »
  • Documents Required for Home Loan| ഭവന വായ്പ നേടാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

Documents Required for Home Loan| ഭവന വായ്പ നേടാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

വിവിധ തരത്തിലുള്ള ഭവന വായ്പകൾ നിലവിലുണ്ട്. വീട് വാങ്ങുന്നതിന് വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനും നിലവിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്താനും മോടി പിടിപ്പിക്കാനും പുതിയ വീട് നിർമിക്കുന്നതിനും വീട് നിർമിക്കുന്നതിന് ഭൂമി വാങ്ങാനുമൊക്കെ ഭവന വായ്പ ലഭിക്കും. 

ഭവന വായ്പ

ഭവന വായ്പ

  • Last Updated :
  • Share this:
    ഭവന സംബന്ധമായ ആവശ്യങ്ങൾക്കായി ഒരു വ്യക്തി ബാങ്കിൽ നിന്നോ വായ്പ നൽകുന്ന മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഒരു നിശ്ചിത പലിശ നിരക്കിൽ കടമായി വാങ്ങുന്ന പണമാണ്, ലളിതമായി പറഞ്ഞാൽ ഭവന വായ്പ (Home Loan). ഏത് വസ്തുവിന് വേണ്ടിയാണോ വായ്പയെടുക്കുന്നത് അത് വായ്പ നൽകുന്ന ധനകാര്യ സ്ഥാപനം വായ്പയ്ക്കുള്ള സെക്യൂരിറ്റി എന്ന നിലയിൽ കൈവശം വെയ്ക്കും. വായ്പയെടുത്ത വ്യക്തിയ്ക്ക് പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ പ്രസ്തുത വസ്തു വിറ്റ് വായ്പാ പണം തിരിച്ചുപിടിക്കാനുള്ള നിയമപരമായ അവകാശം വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിൽ നിക്ഷിപ്തമായിരിക്കും.

    വിവിധ തരത്തിലുള്ള ഭവന വായ്പകൾ നിലവിലുണ്ട്. വീട് വാങ്ങുന്നതിന് വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനും നിലവിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്താനും മോടി പിടിപ്പിക്കാനും പുതിയ വീട് നിർമിക്കുന്നതിനും വീട് നിർമിക്കുന്നതിന് ഭൂമി വാങ്ങാനുമൊക്കെ ഭവന വായ്പ ലഭിക്കും. 

    ഭവന വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയെന്ന് നോക്കാം

    ഐഡന്റിറ്റി തെളിയിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ (ഇവയിൽ ഏതെങ്കിലും ഒന്ന്)

    - ഡ്രൈവിങ് ലൈസൻസ് 

    - പാൻ കാർഡ് 

    - വോട്ടർ ഐ ഡി 

    - സാധുവായ പാസ്പോർട്ട് 

    വിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ (ഇവയിൽ ഏതെങ്കിലും ഒന്ന്)

    - വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവയിൽ ഒന്നിന്റെ പകർപ്പ്.

    - സാധുവായ പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഒന്നിന്റെ പകർപ്പ്.

    ആവശ്യമായ മറ്റു രേഖകൾ 

    - എംപ്ലോയർ ഐഡന്റിറ്റി കാർഡ്.

    - കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമും 3 പാസ്പോർട്ട് സൈസ് ഫോട്ടോകളും.

    - മറ്റു ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ നിലവിൽ വായ്പ എടുത്തിട്ടുണ്ടെങ്കിൽ ആ ലോൺ അക്കൗണ്ടിന്റെ കഴിഞ്ഞ 12 മാസത്തെ സ്റ്റേറ്റ്മെന്റ്.

    - കഴിഞ്ഞ 6 മാസക്കാലമായി അപേക്ഷകന്റെ പേരിൽ നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും സ്റ്റേറ്റ്മെന്റുകൾ.

    വരുമാനം തെളിയിക്കുന്ന രേഖകൾ 

    സ്വയംതൊഴിൽ ചെയ്യുന്ന അപേക്ഷകർക്കോ സഹ അപേക്ഷകനോ ബാധകമായവ

    - കഴിഞ്ഞ 3 വർഷക്കാലത്തെ ആദായനികുതി റിട്ടേണുകൾ.

    - യോഗ്യതാ സർട്ടിഫിക്കറ്റ് (ഡോക്റ്റർ, സി എ, മറ്റു പ്രൊഫഷണലുകൾ എന്നിവർക്ക്).

    - ഒരു സർട്ടിഫൈഡ് സി എ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും കഴിഞ്ഞ 3 വർഷക്കാലത്തെ ലാഭനഷ്ട അക്കൗണ്ടും.

    - ബിസിനസ് ലൈസൻസിന്റെ വിശദാംശങ്ങൾ.

    - ബിസിനസ് വിലാസത്തിന്റെ തെളിവ്.

    - ടിഡിഎസ് സർട്ടിഫിക്കറ്റ്.

    സ്ഥിരവരുമാനമുള്ള അപേക്ഷകർക്കോ സഹ അപേക്ഷകനോ ബാധകമായവ 

    - കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ.

    - ഫോം 16 ന്റെ പകർപ്പ്. അല്ലെങ്കിൽ കഴിഞ്ഞ 2 വർഷക്കാലത്തെ ആദായനികുതി റിട്ടേണുകൾ.

    പ്രവാസി ഇന്ത്യക്കാരായ (എൻ ആർ ഐ) അപേക്ഷകരിൽ നിന്ന് ആവശ്യമായ രേഖകൾ 

    ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ 

    - പാൻ കാർഡ് 

    - സാധുവായ പാസ്പോർട്ട് 

    - ഡ്രൈവേഴ്സ് ലൈസൻസ് 

    - വോട്ടർ ഐ ഡി കാർഡ് 

    വിലാസം തെളിയിക്കുന്ന രേഖകൾ 

    - ടെലിഫോൺ ബിൽ 

    - വൈദ്യുത ബിൽ 

    - വാട്ടർ ബിൽ 

    - പൈപ്പ്ഡ് ഗ്യാസ് ബിൽ 

    - സാധുവായ പാസ്പോർട്ട് 

    - ഡ്രൈവിങ് ലൈസൻസ് 

    - ആധാർ കാർഡ് 

    ആവശ്യമായ മറ്റു രേഖകൾ 

    - അപേക്ഷകന്റെയോ സഹ അപേക്ഷകന്റെയോ ജാമ്യം നിൽക്കുന്ന വ്യക്തിയുടെയോ സാധുവായ പാസ്പോർട്ടിന്റെയും വിസയുടെയും അറ്റസ്റ്റ് ചെയ്ത പകർപ്പ് 

    - വിദേശത്തെ അപേക്ഷകന്റെ നിലവിലെ വിലാസം തെളിയിക്കുന്ന റെസിഡൻസ് പ്രൂഫ് 

    - എംപ്ലോയർ ഐഡന്റിറ്റി കാർഡ് 

    - അപേക്ഷകൻ മെർച്ചന്റ് നേവിയിലെ ജീവനക്കാരൻ ആണെങ്കിൽ കണ്ടിന്യുവസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ (Continuous Discharge Certificate) പകർപ്പ് സമർപ്പിക്കണം.

    - അപേക്ഷകനോ സഹ അപേക്ഷകനോ ഇന്ത്യൻ വംശജനായ വ്യക്തിയാണെങ്കിൽ ഇന്ത്യൻ സർക്കാർ നൽകുന്ന പിഐഓ കാർഡ് (PIO)

    - അപേക്ഷകന്റെയും സഹ അപേക്ഷകരുടെയും 3 പാസ്പോർട്ട് സൈസ് ഫോട്ടോകളോടു കൂടി പൂർണമായി പൂരിപ്പിച്ച, വായ്പയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോം.

    - ഈ രേഖകളുടെ അറ്റസ്‌റ്റേഷന് അധികാരമുള്ളത് ഇനിപ്പറയുന്നവർക്കാണ്:

    1. ഇന്ത്യൻ എംബസി/ കോൺസുലേറ്റ് 

    2. വിദേശത്തെ പബ്ലിക് നോട്ടറി 

    3. എഫ്ഓകൾ/ റെപ്രസന്റേറ്റീവ് ഓഫീസുകൾ 

    4. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചുകളുടെയോ സോഴ്സിങ് യൂണിറ്റുകളുടെയോ ഉദ്യോഗസ്ഥർ 


    പ്രവാസി ഇന്ത്യക്കാരായ അപേക്ഷകർക്ക് വരുമാനം തെളിയിക്കാൻ ആവശ്യമായ രേഖകൾ 

    സ്വയംതൊഴിൽ ചെയ്യുന്ന അപേക്ഷകർക്കോ സഹ അപേക്ഷകനോ ബാധകമായവ

    - അപേക്ഷകൻ സ്വയംതൊഴിൽ ചെയ്യുന്ന പ്രൊഫഷണലോ ബിസിനസുകാരനോ ആണെങ്കിൽ വരുമാനം തെളിയിക്കുന്ന രേഖ 

    - ബിസിനസ് അഡ്രസ് പ്രൂഫ് 

    - ഒരു സർട്ടിഫൈഡ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത, കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ബാലൻസ് ഷീറ്റും ലാഭനഷ്ട അക്കൗണ്ടും 

    - കഴിഞ്ഞ 2 വർഷക്കാലത്തെ വ്യക്തിഗത ആദായനികുതി റിട്ടേണുകൾ (മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്കോ ഇന്ത്യൻ വംശജർക്കോ ഇത് ബാധകമല്ല)

    - അപേക്ഷിച്ച വ്യക്തിയുടെയും വിദേശത്തെ ബിസിനസ് അല്ലെങ്കിൽ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളുടെ കഴിഞ്ഞ 6 മാസക്കാലത്തെ സ്റ്റേറ്റ്മെന്റുകൾ

    സ്ഥിരവരുമാനമുള്ള അപേക്ഷകർക്കോ സഹ അപേക്ഷകനോ ബാധകമായവ 

    - സാധുവായ വർക്ക് പെർമിറ്റ് 

    - എംപ്ലോയ്‌മെന്റ് കോൺട്രാക്റ്റ് ഇംഗ്ലീഷ് അല്ലാത്ത മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടതാണെങ്കിൽ തൊഴിലുടമയോ കോൺസുലേറ്റോ എംബസിയോ ഇന്ത്യൻ ഫോറിൻ ഓഫീസോ സാക്ഷ്യപ്പെടുത്തിയ, കരാറിന്റെ ഇംഗ്ലീഷ് വിവർത്തനം.

    - കഴിഞ്ഞ 3 മാസക്കാലത്തെ സാലറി സ്ലിപ്പുകൾ 

    - കഴിഞ്ഞ 6 മാസക്കാലം ലഭിച്ച ശമ്പളം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ബാങ്ക് സ്റ്റേറ്റ്മെന്റുകൾ

    - നിലവിലെ തൊഴിലുടമ നൽകിയ ഐഡന്റിറ്റി കാർഡിന്റെ പകർപ്പും ഒടുവിലത്തെ സാലറി സ്ലിപ്പിന്റെ ഒറിജിനലും

    - അവസാന വർഷത്തെ വ്യക്തിഗത ആദായനികുതി റിട്ടേണുകളുടെ പകർപ്പ് (മെർച്ചന്റ്‌ നേവിയിലെ ജീവനക്കാർക്കും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ഇത് ബാധകമല്ല)

    ആവശ്യമായ, വസ്തു സംബന്ധിച്ച രേഖകൾ 

    വിൽപ്പന ഉടമ്പടി (ഇവയിൽ ഏതെങ്കിലും ഒന്ന്)

     - വിൽപ്പന രജിസ്റ്റർ ചെയ്ത ഉടമ്പടി

     - സ്റ്റാമ്പ് ചെയ്ത വിൽപ്പന ഉടമ്പടി 

     - അലോട്ട്മെന്റ് ലെറ്റർ 

    1. ഉടൻ കയറി താമസിക്കാൻ കഴിയുന്ന വീടാണെങ്കിൽ അതിന്റെ ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റ്

    2. അംഗീകരിക്കപ്പെട്ട പ്ലാനിന്റെ ബ്ലൂപ്രിന്റും ബിൽഡറുടെ രജിസ്റ്റേർഡ് ഡെവലപ്മെന്റ് എഗ്രിമെന്റിന്റെ പകർപ്പും

    3. പുതിയ വസ്തു ആണെങ്കിൽ അതിന്റെ കൺവേയൻസ് ഡീഡ് 

    4. വിൽപ്പനക്കാരനോ ബിൽഡർക്കോ നടത്തിയ പണമിടപാടുകൾ സൂചിപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ


    Also Read- Home Loan Eligibility| ഭവന വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതകൾ; അറിയേണ്ടതെല്ലാം
    Published by:Rajesh V
    First published: