• HOME
  • »
  • NEWS
  • »
  • money
  • »
  • Debit, Credit Card Rules | ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ടോക്കണൈസ് ചെയ്തില്ലേ? എന്തു സംഭവിക്കും?

Debit, Credit Card Rules | ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ടോക്കണൈസ് ചെയ്തില്ലേ? എന്തു സംഭവിക്കും?

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുള്ള പുതിയ സമയപരിധി സെപ്റ്റംബർ 30 ആണ്.

  • Last Updated :
  • Share this:
    ക്രെഡിറ്റ് കാർഡും (Credit card) ഡെബിറ്റ് കാർഡും (Debit card) ടോക്കണൈസ് ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. സമയപരിധിക്ക് മുമ്പ് ഈ നടപടി പൂർത്തിയാക്കണം എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യുന്നതിന്റെ ഉപയോഗങ്ങളും ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കി കൊണ്ട് ആർബിഐ ഒരു ഓൺലൈൻ ക്യാംപെയ്ൻ നടത്തുന്നുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുള്ള പുതിയ സമയപരിധി സെപ്റ്റംബർ 30 ആണ്.

    ആർബിഐയുടെ വെബ്സൈറ്റ് പ്രകാരം, യഥാർത്ഥ കാർഡ് വിശദാംശങ്ങൾ നൽകുന്നതിന് പകരം ടോക്കൺ എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നൽകുന്നതിനെയാണ് ടോക്കണൈസേഷൻ എന്ന് പറയുന്നത്. ഓരോ ടോക്കണും യൂണീക്കായിരിക്കും.

    ഈ ടോക്കണില്‍ നേരിട്ട് ഉപയോ​ഗിക്കാവുന്ന വ്യക്തിഗത വിവരങ്ങളൊന്നും അടങ്ങിയിട്ടുണ്ടാവില്ലെന്നും പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ രീതിയായി ഇതിനെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ടോക്കണൈസ് ചെയ്യുന്നതോടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സിവിവി, കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി പോലുള്ള നിങ്ങളുടെ പ്രധാനപ്പെട്ട കാര്‍ഡ് വിവരങ്ങള്‍ ഒന്നും പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍, വോലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ പോലുള്ളവർക്ക് ശേഖകരിക്കാന്‍ കഴിയില്ല. ബാങ്കുകളും ഓണ്‍ലൈന്‍ വ്യാപാരികളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ഇതിനകം തന്നെ അയച്ചിട്ടുണ്ട്.



    ടോക്കണൈസേഷൻ നിർബന്ധമാണോ?
    ഡെബിറ്റ് കാർഡിന്റെയും ക്രെഡിറ്റ് കാർഡിന്റെയും ടോക്കണൈസേഷൻ നിർബന്ധമല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഉപഭോക്താവിന് അവരുടെ കാർഡുകൾ ടോക്കണൈസ് ചെയ്യേണ്ട എന്ന തീരുമാനം എടുക്കാനും കഴിയും. എന്നാൽ, അത്തരം സാഹചര്യത്തിൽ ഓൺലൈനായി പണമടയ്ക്കുന്നതിന് കൂടുതൽ സമയമെടുക്കും. സെപ്റ്റംബർ 30-നകം നിങ്ങളുടെ കാർഡ് ടോക്കണൈസ് ചെയ്തില്ലെങ്കിൽ, ഓൺലൈനിൽ എന്തെങ്കിലും വാങ്ങുമ്പോൾ ഓരോ തവണയും എല്ലാ കാർഡ് വിശദാംശങ്ങളും നിങ്ങൾ നൽകേണ്ടിവരും. സെർവറിൽ നിന്ന് നിലവിലുള്ള ഡാറ്റ ഇല്ലാതാക്കുന്നതാണ് ഇതിന് കാരണം.

    ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ടോക്കണൈസ് ചെയ്യാം?
    കാർഡ് ഉടമയ്ക്ക് ടോക്കൺ റെക്വസ്റ്റർ നൽകുന്ന ആപ്പിൽ ഒരു അഭ്യർത്ഥന നൽകി കൊണ്ട് കാർഡ് ടോക്കണൈസ് ചെയ്യാൻ കഴിയും. ടോക്കൺ റെക്വസ്റ്റർ കാർഡ് നെറ്റ്‌വർക്കിലേക്ക് ഈ അഭ്യർത്ഥന കൈമാറും. തുടർന്ന് കാർഡ് ഇഷ്യൂ ചെയ്യുന്നവരുടെ സമ്മതത്തോടെ കാർഡ്, ടോക്കൺ അഭ്യർത്ഥന, ഉപകരണം എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ടോക്കൺ നൽകും.

    ജൂൺ അവസാനത്തോടെയാണ് ആർബിഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ടോക്കണൈസേഷൻ ചെയ്യുന്നതിന് മൂന്ന് മാസം കൂടി നീട്ടി നൽകിയത്. പുതിയ സമയപരിധി സെപ്റ്റംബർ 30 ആണ്. ജൂലൈ 1 മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, ​ഗസ്റ്റ് ചെക്ക്ഔട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടക്കൂട് നടപ്പിലാക്കുന്നതിലെ ചില പ്രശ്നങ്ങൾ വ്യവസായ പങ്കാളികൾ ഉയർത്തിക്കാട്ടിയതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്.
    Published by:Jayesh Krishnan
    First published: