ച്യവനപ്രാശം മുതൽ ലാപ് ടോപ്പ് വരെ; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് ഇതൊക്കെ

സാമ്പത്തിക പരാധീനതകൾ കൂടിയതോടെ സ്വർണ വായ്പ്പകളും വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു.

News18 Malayalam | news18-malayalam
Updated: August 7, 2020, 6:20 PM IST
ച്യവനപ്രാശം മുതൽ ലാപ് ടോപ്പ് വരെ; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് ഇതൊക്കെ
news18
  • Share this:
മാസങ്ങളായി തുടരുന്ന ലോക്ക്ഡൗൺ ആണ്. വീട്ടിലിരിപ്പ് തുടരുന്നതിനിടയിൽ ഇന്ത്യക്കാർ എന്തൊക്കെ സാധനങ്ങളായിരിക്കും വാങ്ങിയിട്ടുണ്ടാകുക? അതിനെ കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

കോവിഡ് കാലത്ത് ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഇന്ത്യക്കാർക്ക് കൂടി എന്നാണ് മനസ്സിലാക്കേണ്ടത്. ഡാബർ ഇന്ത്യ, ഹിമാലയ തുടങ്ങിയ കമ്പനികളുടെ പ്രതിരോധശേഷി കൂട്ടുന്ന ഉത്പന്നങ്ങളാണ് ഏറ്റവും കൂടുതൽ ഈ കാലത്ത് വിറ്റുപോയത്.

ച്യവനപ്രാശം പോലുള്ള ഉത്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കപ്പെട്ടു. ജൂൺ മാസത്തോടെ ച്യവനപ്രാശത്തിന്റെ വിൽപ്പനയിൽ 283 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡാബറിന്റെ കണക്കനുസരിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ച്യവനപ്രാശത്തിന്റെ വിൽപ്പനയിൽ 700 ശതമാനം വർധനവുണ്ടായി. ഹണി റോസിന്റെ വിൽപ്പനയും 39 ശതമാനം വർധിച്ചു.

ഒരു ഭാഗത്ത് പ്രതിരോധശേഷി വർധിക്കാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ മറുവശത്ത് മറ്റു ചിലതു കൂടി നടക്കുന്നുണ്ട്.

നെസ്ലേയുടെ ജനപ്രിയ ഉത്പന്നമായ മാഗ്ഗിയുടെ വിൽപ്പനയിലും കാര്യമായ ഉയർച്ചയാണ് ലോക്ക്ഡൗണിൽ ഉണ്ടായത്. മാഗിക്ക് പുറമേ, കിറ്റ് കാറ്റ്, മഞ്ച് തുടങ്ങിയവയുടെ വിൽപ്പനയിലും ഈ സമയത്ത് കുതിപ്പുണ്ടായിട്ടുണ്ട്.
TRENDING:Kerala Rain| സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്
[NEWS]
പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ
[NEWS]
Kerala Rain| രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ; 15 മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവർ ഇവർ
[NEWS]

ലോക്ക്ഡൗണിൽ വിൽപ്പന കൂടിയ മറ്റൊരു ഉത്പന്നമാണ് പാർലേജി ബിസ്കറ്റ്. ഏപ്രിൽ-മെയ് മാസങ്ങളിൽ റെക്കോർഡ് വിൽപ്പന നടന്നതായാണ് കണക്കുകൾ. ബ്രിട്ടാനിയയ്ക്കും ലോക്ക്ഡൗണിൽ വൻ വിൽപ്പനയാണ് ഉണ്ടായത്.

ഭക്ഷണം കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഡിജിറ്റൽ ഉത്പന്നങ്ങൾക്കാണ്. ഓൺലൈൻ ക്ലാസും വർക്ക് ഫ്രം ഹോമും മുഴുവൻ സമയ വീട്ടിലിരിപ്പും ആയതോടെ ലാപ് ടോപ്പിനും ടാബിനും ടിവിക്കും ആവശ്യക്കാർ കൂടി.

ഓൺലൈൻ ആപ്പായ ബൈജൂസ് ആപ്പിന് ലോക്ക്ഡൗണിൽ കൂടുതൽ വിദ്യാർത്ഥികളെ ലഭിച്ചു.

ഫ്ലിപ്പ്കാർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് മുതൽ ലാപ് ടോപ്പ് സെർച്ച് ചെയ്തവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5 ന്റെ ദിവസേനയുള്ള ആക്ടീവ് ഉപഭോക്താക്കളിൽ 33 ശതമാനത്തിന്റെ വർധനവുണ്ടായി. മെയ് മാസത്തിന് ശേഷം പുതുതായി ആപ് ഇൻസ്റ്റാൾ ചെയ്തതിൽ 45 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതിനെല്ലാം പുറമേ, ഇന്ത്യക്കാർ പണം ചെലവഴിച്ച മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ഗൃഹോപകരണ സാധനങ്ങളാണത്. ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാതായതോടെ ഓൺലൈനായുള്ള ട്രിമ്മറിന്റെ വിൽപ്പനയും കൂടി. കഴിഞ്ഞ വർഷം ഈ സമയത്തേക്കാൾ ട്രിമ്മർ വിൽപ്പനയിൽ ഏകദേശം അഞ്ച് മടങ്ങ് വർധനവാണ്ടുയാരിക്കുന്നതെന്നാണ് കമ്പനികൾ പറയുന്നത്.

ഇതിനെല്ലാം പുറമേ, ലോക്ക്ഡൗണിൽ ജോലിയും കിടപ്പാടവും നഷ്ടമായ അനേകായിരം പേരും ഇന്ത്യയിലുണ്ട്. സ്വർണത്തിന് വില നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് സാമ്പത്തിക പരാധീനതകൾ കൂടിയതോടെ സ്വർണ വായ്പ്പകളും വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു. സ്വർണപണയ സ്ഥാപനങ്ങൾക്കാണ് ലോക്ക്ഡൗൺ ചാകരക്കാലമായത്.
Published by: Naseeba TC
First published: August 7, 2020, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading