നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കിലോയ്ക്ക് വില 73 ലക്ഷം രൂപ; പൂപ്പല്‍ ബാധിച്ച ഈ തടിക്കഷ്ണത്തിന് വജ്രത്തേക്കാളും സ്വര്‍ണ്ണത്തേക്കാളും വില എന്തുകൊണ്ട്

  കിലോയ്ക്ക് വില 73 ലക്ഷം രൂപ; പൂപ്പല്‍ ബാധിച്ച ഈ തടിക്കഷ്ണത്തിന് വജ്രത്തേക്കാളും സ്വര്‍ണ്ണത്തേക്കാളും വില എന്തുകൊണ്ട്

  പ്രത്യേക ഇനത്തില്‍പ്പെട്ട ഒരു പൂപ്പല്‍ ബാധിക്കുന്ന അഗര്‍വുഡ് അവശിഷ്ടങ്ങളാണ് സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്

  • Share this:
   ഭൂമിയിലെ ഏറ്റവും വിലയേറിയ വസ്തുവിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, സ്വര്‍ണ്ണമോ വജ്രമോ ഒക്കെയാവും ഒരു സാധാരാണക്കാരന്‍ മറുപടിയായി ആദ്യം പറയുക. എന്നാല്‍, ഭൂമിയില്‍ ഏതെങ്കിലും കല്ലിനേക്കാളും ലോഹത്തേക്കാളും വിലയേറിയ പലതരം മരങ്ങളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, നിങ്ങള്‍ സംശയിക്കേണ്ട, നിങ്ങള്‍ വായിച്ചത് ശരി തന്നെയാണ്.

   ഇന്ത്യയുടെ സുഗന്ധവൃക്ഷം എന്ന് അറിയപ്പെടുന്ന അഗര്‍വുഡ് ആണ് ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ ആ മരം. നമ്മുടെ നാട്ടില്‍ ഊദ്, അകില്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.അക്വിലാരിയ വൃക്ഷങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു തരം മരമാണ് അഗര്‍വുഡ്. ഈ മരം കറ്റാര്‍ മരം, ഗാരുവുഡ്, ഈഗിള്‍വുഡ് എന്നും അറിയപ്പെടുന്നു. ജപ്പാന്‍, അറേബ്യ, ചൈന, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് അഗര്‍വുഡ് പ്രധാനമായും കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും അപൂര്‍വവും വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ ഇനവുമാണ് അഗര്‍വുഡ്.

   ബിസിനസ് ഇന്‍സൈഡറിന്റെ അഭിപ്രായത്തില്‍, ഒരു കിലോഗ്രാം അഗര്‍വുഡിന് 1,00,000 ഡോളര്‍ അല്ലെങ്കില്‍ 73,00,000 രൂപ വരെ വിലവരും. നിലവില്‍ ഇന്ത്യയില്‍ ഒരു ഗ്രാം വജ്രത്തിന്റെ വില 3,25,000 രൂപയാണ്, അതേസമയം 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഏകദേശം 47,695 രൂപയാണ്.അഗര്‍വുഡ് സാധാരണയായി ജപ്പാനിലെ ക്യാര അല്ലെങ്കില്‍ ക്യാനം എന്നാണ് അറിയപ്പെടുന്നത്. അഗര്‍വുഡില്‍ നിന്നാണ് പല വിലകൂടിയ സുഗന്ധദ്രവ്യങ്ങളും മറ്റ് സുഗന്ധമുള്ള വസ്തുക്കളും നിര്‍മ്മിക്കുന്നത്. പ്രത്യേക ഇനത്തില്‍പ്പെട്ട ഒരു പൂപ്പല്‍ ബാധിക്കുന്ന അഗര്‍വുഡ് അവശിഷ്ടങ്ങളാണ് സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

   പൂപ്പല്‍ ബാധിക്കാത്ത അഗര്‍വുഡിന് വിറക് വിലയെ ലഭിക്കുകയുള്ളൂ. അഗര്‍വുഡില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന റെസിനില്‍ നിന്ന് ഊദ് എണ്ണ വേര്‍തിരിച്ചെടുക്കുന്നു. സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തില്‍ മാത്രം ഉപയോഗിക്കുന്ന ഒരു തരം അവശ്യ എണ്ണയാണ് ഊദ്. ഇന്നത്തെ കാലഘട്ടത്തില്‍ ഈ എണ്ണയ്ക്ക് കിലോയ്ക്ക് 25 ലക്ഷം രൂപയാണ് വില.മരത്തിന്റെ മൂല്യം കാരണം, അഗര്‍വുഡിനെ 'മരങ്ങളുടെ ദൈവം' അല്ലെങ്കില്‍ 'ദൈവത്തിന്റെ മരം' എന്നും വിളിക്കുന്നു. ചൈന, ജപ്പാന്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ധാരാളം അക്വിലാരിയ മരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അഗര്‍വുഡിനാണ് കൂടുതല്‍ ഗുണമേന്മ കല്‍പിക്കുന്നത്. അഗര്‍വുഡ് വളരെ മൂല്യമുള്ളതായതുക്കൊണ്ട് തന്നെ അതിന്റെ അനധികൃത വിളവെടുപ്പും കള്ളക്കടത്തും വലിയ തോതില്‍ നടക്കുന്നുണ്ട്.

   ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, അഗര്‍വുഡ് തടികളുടെ ഉത്പന്നങ്ങളുടെയും കള്ളക്കടത്ത് നിരക്ക് വളരെ ഉയര്‍ന്നതാണ്. പൂപ്പല്‍ ബാധിക്കാത്ത മരങ്ങള്‍ പോലും വെട്ടികടത്തുന്നതുക്കൊണ്ട് ഇപ്പോള്‍ അക്വിലാരിയ മരങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടനുസരിച്ച്, ഏഷ്യന്‍ പ്ലാന്റേഷന്‍ ക്യാപിറ്റല്‍ കമ്പനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ അഗര്‍വുഡ് പ്രോസസ്സിംഗ് കമ്പനി.ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അഗര്‍വുഡ് വംശനാശത്തിന്റെ വക്കിലാണ്. വംശനാശം സംഭവിക്കുന്ന സസ്യജന്തുജാലങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍, വംശനാശ സാധ്യതാ പട്ടികയില്‍ നിന്ന് അതീവ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ അഗര്‍വുഡിന്റെ സ്ഥാനം.
   Published by:Jayashankar AV
   First published:
   )}