നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PMJJBY | എന്താണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന? സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

  PMJJBY | എന്താണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന? സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

  അപകട മരണങ്ങളും വൈകല്യം മൂലം ലഭിക്കുന്ന ആനുകൂല്യങ്ങളും കവർ ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്

  PM

  PM

  • Share this:
   ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് (insurance schemes) പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയും (PMJJBY) പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയും(PMSBY). വളരെ ചെറിയ തുകയ്ക്ക് ജീവിതം ഇന്‍ഷ്വര്‍ ചെയ്യാവുന്ന പദ്ധതികളാണ് ഇവ. അപകട മരണങ്ങളും വൈകല്യം മൂലം ലഭിക്കുന്ന ആനുകൂല്യങ്ങളും കവർ ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. നമ്മുടെ പൊതുമേഖല/ സ്വകാര്യമേഖലാ ബാങ്കുകള്‍ മുഖേനയോ അല്ലെങ്കില്‍ എല്‍ഐസി (LIC) മുഖേനയോനിങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രയോജനപ്പെടുത്താം. വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സേവനത്തിനായുള്ള തുക സ്വമേധയാ ഡെബിറ്റ് ചെയ്യും.


   പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ സവിശേഷതകൾ (PMJJBY)


   പിഎംജെജെബിവൈ പ്രകാരം, 18നും 50നും മധ്യേ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരന് ഏത് കാരണത്താല്‍ സംഭവിക്കുന്ന മരണത്തിനും പരമാവധി രണ്ട് ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ഇനി ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതിയില്‍ ചേരുന്നതോടെ ഉപയോക്താക്കള്‍ക്ക് ആശങ്കകളില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം. ഒരു വരിക്കാരന് ഈ പദ്ധതിയുടെ വാര്‍ഷിക പ്രീമിയം 330 രൂപ മാത്രമാണ്. ഈ തുക എല്ലാ വര്‍ഷവും ബാങ്ക് അക്കൗണ്ടില്‍ നിന്ന് മെയ് മാസത്തില്‍ സ്വമേധയാ ഈടാക്കപ്പെടും. പദ്ധതിയ്ക്ക് കീഴില്‍ കോവിഡ് മൂലമുണ്ടായ മരണങ്ങള്‍ക്കും കവറേജ് ലഭിക്കും. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് കോവിഡ് ബാധിച്ച് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിയ്ക്ക് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയ്ക്ക് കീഴില്‍ ക്ലെയിം ആവശ്യപ്പെടാം.


   പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന ഒരു വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 2015ലാണ് രാജ്യത്ത് പദ്ധതി ആരംഭിക്കുന്നത്. ജൂണ്‍ മുതല്‍ മെയ് വരെയാണ് പിഎംജെജെബിവൈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി. പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍ നോമിനിയ്‌ക്കോ കുടുംബാഗങ്ങള്‍ക്കോ രണ്ട് ലക്ഷം രൂപ വരെയാണ് ക്ലെയിം ലഭിക്കുന്നത്. 55 വയസ്സ് വരെയാണ് കവേറേജ് ലഭിക്കുക. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്, ബാങ്ക് സേവിങ്‌സ് അക്കൗണ്ട്, ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കുക. പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി പോയാല്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് അക്കൗണ്ട് എടുക്കാനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനും സാധിക്കും.


   ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ നോമിനി ഉടമയുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണം. ക്ലെയിം ഫോറവും മരണ സര്‍ട്ടിഫിക്കറ്റും നോമിനി സമര്‍പ്പിക്കണം. ക്ലെയിം ലഭിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും നല്‍കിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് കൈമാറും.
   Published by:Anuraj GR
   First published:
   )}