ഇന്റർഫേസ് /വാർത്ത /Money / Post Office RD| 2021ൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് എത്ര?

Post Office RD| 2021ൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് എത്ര?

Post Office RD

Post Office RD

5.8% ആണ് പോസ്റ്റ് ഓഫീസ് ആ‍‍ർഡിയ്ക്ക് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക്. ഓരോ മാസവും നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്.

  • Share this:

ഇന്ത്യ പോസ്റ്റ് (India Post) റിക്കറിംഗ് ഡിപ്പോസിറ്റുകൾക്ക് (Recurring deposits) മികച്ച പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന് കീഴിൽ, 5 വർഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്. 5.8% ആണ് പോസ്റ്റ് ഓഫീസ് ആ‍‍ർഡിയ്ക്ക് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക്. ഓരോ മാസവും നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. പരമാവധി നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. പോസ്റ്റ് ഓഫീസ് ആർഡിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും പരിഷ്കരിക്കും. മുകളിൽ സൂചിപ്പിച്ച പലിശ നിരക്ക് 2020 ഏപ്രിൽ 1 മുതൽ സാധുതയുള്ളതാണ്. 

പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി

മിക്ക നിക്ഷേപകരും വരും വർഷങ്ങളിലേയ്ക്കുള്ള ചില സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാറുള്ളത്. നിലവിൽ പോസ്റ്റ് ഓഫീസ് ആർഡി തുറക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ നിക്ഷേപങ്ങൾ കുറഞ്ഞത് 5 വർഷത്തേക്ക് സജീവമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പോസ്റ്റ് ഓഫീസ് ആർഡിയുടെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷമാണ്.

ഈ കാലയളവിനു ശേഷവും ആർഡിയിൽ തുടരാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തുടരാം. ഒരു ആർഡി നിക്ഷേപം 5 വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. പരമാവധി കാലാവധി 10 വർഷമായിരിക്കും. 5 വർഷത്തിന് മുകളിൽ നീട്ടിയിട്ടുള്ള ആർ‌ഡിയ്ക്ക് ഓരോ പാദത്തിലും കൂട്ടുന്ന പലിശ തുടർന്നും ലഭിക്കും.

മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലക്ഷക്കണക്കിന് ഗ്രാമീണരും ഇടത്തരം വരുമാനക്കാരും തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ മാർഗമാണിത്. 

നിക്ഷേപ തീയതി

ഒരു പോസ്റ്റ് ഓഫീസ് ആർഡി തുറക്കുന്ന വ്യക്തി നിക്ഷേപ കാലയളവിൽ 60 നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ട്. അതായത് 5 വർഷത്തേക്ക് എല്ലാ മാസവും ഒരു നിക്ഷേപം വീതം. അക്കൗണ്ട് തുറക്കുമ്പോൾ ആദ്യത്തെ നിക്ഷേപം നടത്തണം. അക്കൗണ്ട് തുറന്ന തീയതിയെ ആശ്രയിച്ച് ഒരു പ്രത്യേക തീയതിക്ക് മുമ്പ് തുടർന്നുള്ള പ്രതിമാസ നിക്ഷേപങ്ങൾ നടത്തണം. ഒരു പ്രത്യേക മാസത്തിലെ 1നും 15നും ഇടയിൽ അക്കൗണ്ട് തുറക്കുന്ന വ്യക്തികൾ അടുത്ത മാസം 15ന് മുമ്പ് പ്രതിമാസ നിക്ഷേപം നടത്തണം. പണമായോ ചെക്ക് മുഖേനയോ നിക്ഷേപം നടത്താം.

വൈകിയുള്ള ആർഡി നിക്ഷേപങ്ങൾ 

ഒരു അക്കൗണ്ട് ഉടമയ്ക്ക് ചില മാസങ്ങളിൽ പ്രതിമാസ തുക നിക്ഷേപിക്കാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടായേക്കാം. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ ബാധകമായ നിയമങ്ങൾ അനുസരിച്ച്, അത്തരത്തിൽ പരമാവധി 4 തവണ നിക്ഷേപം നടത്താതിരിക്കുന്നത് അനുവദനീയമാണ്. അതിന് ശേഷവും നിക്ഷേപം മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും. നിർത്തലാക്കപ്പെട്ട അക്കൗണ്ടുകൾ 5-ാമത്തെ ഡിഫോൾട്ട് കഴിഞ്ഞ് 2 മാസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇങ്ങനെ അക്കൌണ്ട് പുനരുജ്ജീവിപ്പിക്കുന്നതിന് ഓരോ 100 രൂപയ്ക്കും 1 രൂപ പിഴ ഈടാക്കും. അടയ്ക്കാൻ വൈകിയ ഡിപ്പോസിറ്റ് തുകയ്‌ക്ക് പുറമേ ഈ പിഴയും നൽകേണ്ടതാണ്. 

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് റിബേറ്റ്

മുൻകൂട്ടി പണം നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് ആർഡി മുൻകൂർ നിക്ഷേപങ്ങൾക്ക് കിഴിവുകൾ നൽകുന്നുണ്ട്. 

പോസ്റ്റ് ഓഫീസ് ആർഡി പലിശ നിരക്ക് 

പോസ്റ്റ് ഓഫീസ് റിക്കറിംഗ് നിക്ഷേപങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക് 5.8% ആണ്.

ആർഡി പലിശ നിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത്?

ആർഡി പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടുന്നത്.

ആർഡി തുറക്കാൻ ഏറ്റവും നല്ലത് പോസ്റ്റ് ഓഫീസ് ആണോ ബാങ്ക് ആണോ? 

നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കുകൾ എവിടെ നിന്നാണ് ലഭിക്കുക എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ആർഡി അക്കൌണ്ട് തുറക്കുക. ഇന്ത്യയിലെ മുൻനിര ബാങ്കുകൾ എല്ലാം തന്നെ  റെക്കറിംഗ് ഡിപോസിറ്റിന് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. വ്യത്യസ്ത കാലയളവില്‍ പലിശ നിരക്കുകള്‍ക്ക് വ്യത്യാസമുണ്ടാകും. ആര്‍ഡി തുടങ്ങുന്ന സമയത്ത് നിശ്ചയിക്കുന്ന പലിശയ്ക്ക് കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മാറ്റമുണ്ടാകില്ല. ഇടയ്ക്കുവെച്ച് പലിശ കുറയുകയാണെങ്കിലും നിലവിലുള്ള ആര്‍ഡിയെ അത് ബാധിക്കില്ല. റിക്കറിംഗ് ഡെപ്പോസിറ്റ് കാലാവധി 2 വർഷത്തേക്ക് ആണെങ്കിൽ ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ലക്ഷ്മി വിലാസ് ബാങ്കും യെസ് ബാങ്കുമാണ്. 7.50% പലിശ നിരക്കാണ് ഈ രണ്ടു ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്ന ആർ‌ഡി പലിശനിരക്ക് 5.50% മുതൽ 5.70% വരെയാണ്. ഇത് നിലവിൽ പോസ്റ്റ് ഓഫീസ് നൽകുന്ന പലിശ നിരക്കിനേക്കാൾ കുറവാണ്. അതുകൊണ്ട് തന്നെ വിവിധ ബാങ്കുകളുടെയും പോസ്റ്റ് ഓഫീസിലെയും പലിശ നിരക്കുകളും കാലാവധിയും താരതമ്യം ചെയ്ത ശേഷം മാത്രം നിക്ഷേപം നടത്തുക.  

  എഫ്ഡി നിക്ഷേപമാണോ ആർഡി നിക്ഷേപമാണോ മികച്ചത്?

എഫ്ഡിയും ആർഡിയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എഫ്ഡി നിക്ഷേപങ്ങൾക്കാണ് ആർഡിയേക്കാൾ കൂടുതൽ പലിശ ലഭിക്കുക. എഫ്ഡിയ്ക്ക് ശേഷം മധ്യ വർഗക്കാരുടെ ഇടയിൽ പ്രചാരമുള്ള നിക്ഷേപമാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആർ ഡി). ചെറിയ സേവിംഗ്സായി പണം നിക്ഷേപിക്കുകയും ശേഷം പലിശ കൂട്ടി പണം തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണിത്. സാധാരണക്കാർക്കിടയിൽ ഈ സ്കീം വ്യാപകമാണ്. 

പോസ്റ്റ് ഓഫീസ് ആർഡി നികുതി രഹിതമാണോ?

അതെ, പോസ്റ്റ് ഓഫീസ് ആർഡി നികുതി രഹിതമാണ്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രാധാന്യം

ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. സുരക്ഷിതത്വവും ഉയര്‍ന്ന പലിശ നിരക്കുമാണ് ഇതിന് കാരണം. സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഇപ്പോഴും വലിയൊരു വിഭാഗം ആളുകളുടെ വിശ്വസ്ത നിക്ഷേപ മാര്‍ഗമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യാറുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍, 6 മാസത്തെ നിക്ഷേപത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ്.

Also Read- Post Office RD| ആര്‍ഡി നിക്ഷേപം മുടങ്ങിയാല്‍ പിഴയടയ്‌ക്കേണ്ടതുണ്ടോ? പോസ്റ്റ് ഓഫീസ് ആര്‍ഡിയിലെ പിഴ ഇങ്ങനെ

മറ്റ് ഏത് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നോക്കിയാലും, പോസ്റ്റ് ഓഫീസാണ് ഇപ്പോള്‍ സുരക്ഷിതവും കൃത്യതയുമുള്ള നിക്ഷേപത്തിനുള്ള ഏറ്റവും നല്ല ഉപാധി. 100 രൂപ മുതൽ നിക്ഷേപിക്കാനുള്ള സൗകര്യം വിവിധ പദ്ധതികളിലൂടെ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളെ ലക്ഷപ്രഭുവാക്കാന്‍ ഈ സമ്പാദ്യ പദ്ധതികള്‍ സഹായിക്കും. ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവർക്ക് ഒരു ആർഡി തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമായിരിക്കും. നിങ്ങളുടെ സമ്പാദ്യ ശീലം വളർത്താൻ  ഇത് സഹായിക്കും. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരേക്കാൾ റിക്കറിംഗ് നിക്ഷേപങ്ങൾക്ക് 0.5% പലിശ കൂടുതൽ ലഭിക്കും. 

First published:

Tags: Banking, India Post, India Postal Banking, Recurring Deposit