• HOME
  • »
  • NEWS
  • »
  • money
  • »
  • Gold | ഇന്ത്യക്കാർക്ക് കൈവശം വയ്ക്കാവുന്ന സ്വർണം എത്ര? നികുതി നിരക്കുകൾ എങ്ങനെ

Gold | ഇന്ത്യക്കാർക്ക് കൈവശം വയ്ക്കാവുന്ന സ്വർണം എത്ര? നികുതി നിരക്കുകൾ എങ്ങനെ

ഭൂരിഭാഗം ഇന്ത്യക്കാരും സ്വർണം വാങ്ങി സൂക്ഷിക്കുന്നുണ്ടെങ്കിലും നിയമപരമായി സ്വന്തമാക്കാൻ കഴിയുന്ന സ്വർണത്തിന്റെ പരിധി എത്രത്തോളം ആണെന്ന് എത്രപേർക്ക് അറിയാം?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സ്വർണം (Gold) വാങ്ങുന്നത് ശുഭകരമായാണ് ഇന്ത്യക്കാർ കണക്കാക്കുന്നത്. ഏറ്റവും സുരക്ഷിതമായ (safe) നിക്ഷേപമായി (investment) കണക്കാക്കുന്നതും സ്വർണത്തെയാണ്. ഇത്തരത്തിൽ സ്വർണ്ണത്തിന്റെ മൂല്യത്തിന് അടിസ്ഥാനമാകുന്ന നിരവധി കാര്യങ്ങൾ ഉണ്ട്.

    ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നതിന് പുറമെ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ​ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇടിഎഫ്), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) , ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ (ഗോൾഡ് എംഎഫ്) എന്നിങ്ങനെ നിരവധി മാർ​ഗങ്ങളുണ്ട്.

    ഭൂരിഭാഗം ഇന്ത്യക്കാരും സ്വർണം വാങ്ങി സൂക്ഷിക്കുന്നുണ്ടെങ്കിലും നിയമപരമായി സ്വന്തമാക്കാൻ കഴിയുന്ന സ്വർണത്തിന്റെ പരിധി എത്രത്തോളം ആണെന്ന് എത്രപേർക്ക് അറിയാം?

    സ്വർണം കൈവശം വയ്ക്കുന്നതിനുള്ള ഇന്ത്യയിലെ നിയമങ്ങൾ

    1968-ൽ ആണ് ​ഗോൾഡ് കൺട്രോൾ ആക്ട് (Gold Control Act) രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഒരു നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നതിൽ നിന്നും പൗരൻമാരെ ഈ നിയമം വിലക്കിയിരുന്നു. എന്നാൽ, ഈ നിയമം 1990-ൽ റദ്ദാക്കി. ഉടമയുടെ പക്കൽ സ്വർണ്ണത്തിന്റെ നിയമാനുസൃതമായ ഉറവിടം സംബന്ധിച്ചുള്ള രേഖകൾ ഉള്ളിടത്തോളം ഇന്ത്യയിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ അളവിൽ നിയന്ത്രണങ്ങൾ ഒന്നുമില്ലെന്ന് ട്രേഡ്സ്മാർട്ടിന്റെ ചെയർമാൻ വിജയ് സിംഘാനിയ പറയുന്നു. എന്നിരുന്നാലും, ആദായനികുതി അധികൃതരുടെ ഭാ​ഗത്തു നിന്നും ഇത് സംബന്ധിച്ച് വ്യത്യസ്തമായ നിർദ്ദേശങ്ങൾ ഉണ്ടെന്ന കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് റെയ്ഡുകളുടെ ‌ കാര്യത്തിൽ. ഒരു നിശ്ചിത പരിധിവരെ സ്വർണ്ണവും ആഭരണങ്ങളും പിടിച്ചെടുക്കരുതെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അറിയിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീകളുടെ കാര്യത്തിൽ 500 ഗ്രാം വരെയും അവിവാഹിതയായ സ്ത്രീകളുടെ കാര്യത്തിൽ 250 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ ആദായനികുതി ഉദ്യോഗസ്ഥർ കണ്ടുകെട്ടില്ല.

    പുരുഷന്മാരുടെ കാര്യത്തിൽ ഈ പരിധി വ്യത്യസ്തമാണ്. വൈവാഹിക നില പരിഗണിക്കാതെ, കുടുംബത്തിലെ ഓരോ പുരുഷ അംഗത്തിനും 100 ഗ്രാം വരെ എന്ന കുറഞ്ഞ പരിധിയാണ് സിബിഡിറ്റി നിർദ്ദേശിച്ചിട്ടുള്ളത്.

    read also: സോവറിൻ ​ഗോൾഡ് ബോണ്ട് ഈടായി നൽകി വായ്പ എടുക്കാം; അറിയേണ്ടതെല്ലാം

    നികുതി

    ഒരു നികുതിദായകൻ സ്വർണം കൈവശം വെയ്ക്കുന്ന കാലയളവിനെ ആശ്രയിച്ചായിരിക്കും സ്വർണ നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്നത്. ഭൗതിക രൂപത്തിലുള്ള സ്വർണ്ണ നിക്ഷേപം മറ്റേതൊരു മൂലധന ആസ്തിയെയും പോലെ നികുതി വിധേയമാണ്. 3 വർഷത്തിൽ കൂടുതൽ സ്വർണം കൈവശം വെച്ചാൽ, അത് ദീർഘകാല മൂലധന നേട്ടമായി (എൽടിസിജി) കണക്കാക്കി 20 ശതമാനം (വിദ്യാഭ്യാസ സെസും സർചാർജും ഒഴികെ) നികുതി നൽകണം. നിക്ഷേപകന് ബാധകമായ സാധാരണ നികുതി സ്ലാബിൽ ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി നൽകണം.
    സ്വർണ്ണ ഇടിഎഫുകൾ/ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കും ഭൗതിക സ്വർണത്തിന് എന്ന പോലെ നികുതി ബാധകമാണ്.

    എസ്ജിബികളുടെ കാര്യത്തിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കിയാണ് നികുതി ചുമത്തുന്നത്. ബോണ്ടുകൾ കാലാവധി പൂർത്തിയാക്കുമ്പോൾ മൂലധന നേട്ടത്തിന് നികുതി ഇളവ് ലഭിക്കും. എന്നിരുന്നാലും, ഭൗതിക സ്വർണ്ണം , ഇടിഎഫ് , ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ കൈമാറ്റത്തിലെ പോലെ എസിജിബി കൈമാറ്റത്തിനും മൂലധന നേട്ടത്തിന് നികുതി ചുമത്തും. ബോണ്ടുകൾ ഡീമാറ്റ് രൂപത്തിൽ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുകയും അഞ്ചാം വർഷത്തിന് ശേഷം പിൻവലിക്കുകയും ചെയ്യാം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വിൽക്കുകയാണെങ്കിൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. അതിനാൽ 20 ശതമാനം നികുതി (കൂടാതെ വിദ്യാഭ്യാസ സെസും സർചാർജും) നൽകേണ്ടി വരും.
    Published by:Amal Surendran
    First published: