• HOME
 • »
 • NEWS
 • »
 • money
 • »
 • Mutual Fund | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ ചെയ്യേണ്ടത് എന്ത്? അറിയേണ്ടതെല്ലാം

Mutual Fund | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ ചെയ്യേണ്ടത് എന്ത്? അറിയേണ്ടതെല്ലാം

ജിഡിപിയിലെ കയറ്റിറക്കങ്ങൾ, വിദേശ നിക്ഷേപത്തിലെ ഇടിവ്, യുക്രൈയിൻ - റഷ്യ യുദ്ധം തുടങ്ങി വിവിധ കാരണങ്ങളാണ് ഓഹരി വിപണിയെ പ്രതിസന്ധിയിലാക്കുന്നത്.

 • Share this:
  ആദിൽ ഷെട്ടി, സിഇഒ, ബാങ്ക് ബസാർ ഡോട്ട് കോം

  നിക്ഷേപകർ (Investors) വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഹരി വിപണിയിൽ (Stock Market) വലിയ ഇടിവാണുള്ളത്. കുതിച്ച് കയറുന്ന വിലക്കയറ്റം (Inflation), പലിശ നിരക്കിലെ വർധനവ്, രൂപയുടെ മൂല്യത്തിലുള്ള ഇടിവ്, ജിഡിപിയിലെ കയറ്റിറക്കങ്ങൾ, വിദേശ നിക്ഷേപത്തിലെ ഇടിവ്, യുക്രൈയിൻ - റഷ്യ യുദ്ധം തുടങ്ങി വിവിധ കാരണങ്ങളാണ് ഓഹരി വിപണിയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യം പുതിയ നിക്ഷേപകരെ ശരിക്കും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

  മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് (Mutual Fund Investors) ഇപ്പോൾ തന്നെ അവരുടെ നിക്ഷേപത്തിൻെറ മൂല്യത്തിൽ 10 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്. ഇനി മുന്നിൽ വരുന്ന ചെറിയ കാലഘട്ടത്തിലും നഷ്ടം തുടരാൻ തന്നെയാണ് സാധ്യത. ബുൾ-ബെയർ സൈക്കിളുകളിലെ അസ്ഥിരത ഓഹരി വിപണിയിൽ എക്കാലത്തും ഉള്ളതാണ്. അടിസ്ഥാന തത്വങ്ങളിൽ ഉറച്ച് നിന്ന് ആരോഗ്യകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഈ പ്രതിസന്ധി ഘട്ടത്തിലും നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

  നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  വിപണിയുടെ അസ്ഥിരത മനസ്സിലാക്കുക

  ഓഹരി വിപണിയും അസ്ഥിരതയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ചിലപ്പോൾ ഇത് മിതമായ രീതിയിലായിരിക്കും. എന്നാൽ മറ്റ് ചിലപ്പോൾ വല്ലാതെ കൂടുകയും ചെയ്യും. ചില ഘട്ടങ്ങളിൽ അസ്ഥിരത വല്ലാതെ താഴുമ്പോൾ ക്രമീകരണം (Correction) ആവശ്യമായി വരും. 2 മുതൽ 5 ശതമാനം വരെയുള്ള കറക്ഷൻ വളരെ സാധാരണ നിലയിലുള്ളതാണ്. ഏത് തരത്തിലുള്ള നിക്ഷേപത്തിനും ഇത് ബാധകമാണ്. എന്നാൽ ഇത് 10 ശതമാനത്തിന് മുകളിലേക്ക് പോയാൽ ഇതിൽ നിന്ന് എങ്ങനെ ഏറ്റവും ഗുണകരമായ നേട്ടമുണ്ടാക്കാം എന്നാണ് നിക്ഷേപകർ ചിന്തിക്കേണ്ടത്. വലിയ തിരുത്തലുകൾ നടത്തിയ ശേഷം ശക്തമായ തിരിച്ചടികളും ഉണ്ടാകാം.

  2000-ലെ ഡോട്ട് കോം ബസ്റ്റിനു ശേഷമുള്ള ശക്തമായ റാലി, 2009 ലെ ലെഹ്മാൻ പ്രതിസന്ധിക്കുശേഷം നടന്ന ശ്രദ്ധേയമായ ഒരു തിരിച്ചുവരവ്, മിഡ്-സ്മോൾ-ക്യാപ് സെഗ്‌മെന്റുകളിലെ ശാന്തതയ്ക്ക് ശേഷം 2017-18 കാലഘട്ടത്തിൽ ഉണ്ടായ വഴിത്തിരിവ്, ഈയടുത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പുതിയ ബുൾ റാലി എന്നിവയെല്ലാം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ നിന്നുള്ള ചില ഉദാഹരണങ്ങളാണ്. ഇവിടെയെല്ലാം പരിഭ്രാന്തരാകാതെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ നിക്ഷേപം നടത്തിയവർക്കെല്ലാം മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കുറഞ്ഞ മൂല്യത്തിൽ നഷ്ടം മുന്നിൽ കണ്ട് ധൈര്യത്തോടെ നിക്ഷേപം നടത്തിയവർക്കും നേട്ടമുണ്ടായിട്ടുണ്ട്.

  നിങ്ങൾ ഇക്വിറ്റിയിൽ നിക്ഷേപിച്ചിട്ടുണ്ടോ?

  സ്റ്റോക്കുകൾ എപ്പോഴും അപകട സാധ്യത കൂടുതലുള്ള നിക്ഷേപമാണ്. എന്നാൽ ലോങ് ടേമിൽ അതിൽ നിന്നുള്ള ലാഭം വളരെ വലുതായിരിക്കുകയും ചെയ്യും. സാധാരണഗതിയിൽ, ഇക്വിറ്റിയിൽ നിക്ഷേപിച്ച തുക കുറഞ്ഞത് 3 മുതൽ 5 വർഷം വരെ ഒന്നും ചെയ്യരുത്. നിങ്ങൾക്ക് താങ്ങാവുന്ന നഷ്ടവും പ്രായവും എല്ലാം കണക്കിലെടുത്തായിരിക്കണം ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന സമയത്തേക്കാൾ നിങ്ങൾ എത്ര സമയം മാർക്കറ്റിൽ ചെലഴിച്ചുവെന്നത് ശാശ്വതമായ നിക്ഷേപത്തിൻെറ കാര്യത്തിൽ വളരെ നിർണായകമാണ്. നിക്ഷേപങ്ങൾ അവസാനിപ്പിക്കുകയെന്നത് ഒന്നിനും പരിഹാരമല്ല.

  ഇക്വിറ്റികളിലേക്കുള്ള ഒഴുക്ക് തന്ത്രപരമായി കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, 40 വയസ്സ് വരെ പ്രായമുള്ള നിക്ഷേപകർക്ക് അവരുടെ മൊത്തം പോർട്ട്ഫോളിയോയുടെ കുറഞ്ഞത് 70% ഇക്വിറ്റി നിലനിർത്തുന്നതാണ് നല്ലത്. 40നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 30-60% വരെ ഇക്വിറ്റി നിലനിർത്താം. അവരുടെ മറ്റ് റിസ്ക് സാധ്യതകൾ കൂടി പരിശോധിച്ചാണ് എത്ര നിലനിർത്താമെന്ന് നിശ്ചയിക്കേണ്ടത്. 55 വയസ്സിന് മുകളിലുള്ളവർ കുറഞ്ഞ വിഹിതം നിലനിർത്തുന്നതാണ് നല്ലത്. അവർ വിരമിക്കലിനോട് അടുത്തെത്തിയിട്ടുള്ളവരാണ്.

  SIPകൾ നിർത്തരുത്

  ചിട്ടയായ വഴിയിലൂടെ നടത്തുന്ന നിക്ഷേപങ്ങൾ നിർത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്. കുറഞ്ഞ വിലയിലൂടെ നേടിയെടുത്തിട്ടുള്ള യൂണിറ്റുകൾ ഭാവിയിൽ നിങ്ങളെ വലിയ ലാഭത്തിലേക്ക് നയിച്ചേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സാമ്പത്തിക മേഖല ശക്തമാക്കുന്നതിന് വേണ്ടി ഏറ്റവും അച്ചടക്കത്തോടെ ചെയ്യേണ്ട കാര്യമാണ് SIP എന്ന് പറയുന്നത്. ഓഹരി വിപണിയിൽ നല്ല ശീലങ്ങൾ നിർത്തിയാൽ വലിയ നഷ്ടങ്ങളും നിങ്ങളെ തേടി വന്നേക്കും.

  പണം ആവശ്യമില്ലാത്ത സമയത്ത് നിക്ഷേപം നിർത്തരുത്

  നിങ്ങൾക്ക് അത്യാവശ്യമായി പണം ആവശ്യമില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ, നിക്ഷേപം വീണ്ടെടുക്കുന്നത് ബുദ്ധിയല്ല. വിപണി ഇടിഞ്ഞുവെന്നത് കൊണ്ട് മാത്രം നിക്ഷേപങ്ങൾ പിൻവലിക്കരുത്. നിങ്ങളുടെ നിക്ഷേപങ്ങൾ തുടരുക. വരുന്ന ഒരു വർഷത്തിനുള്ളിൽ നിങ്ങൾ സാമ്പത്തിക ലക്ഷ്യത്തിലെത്തുകയോ അല്ലെങ്കിൽ നിങ്ങൾക്ക് പണത്തിന് അത്ര അത്യാവശ്യമോ വരുമ്പോൾ മാത്രം നിക്ഷേപങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുക.

  കൂടുതൽ വാങ്ങിവെക്കുക

  നിലവിലെ വിപണി സാഹചര്യം അനുസരിച്ച് അധിക വാങ്ങലുകൾ വഴി നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ കൂട്ടാനുള്ള ധാരാളം അവസരം മുന്നിലുണ്ട്. കയ്യിൽ കൂടുതൽ പണമുണ്ടെങ്കിൽ വിവേകത്തോടെ അധികം വാങ്ങിവെക്കാൻ ശ്രമിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളുടെ ശരാശരി ചെലവ് കുറയ്ക്കുന്നതിനും യൂണിറ്റുകൾ കൂട്ടുന്നതിനും ഇത് സഹായിക്കും.

  വ്യക്തമായ ട്രാൻസ്ഫർ പ്ലാനിൻെറ ഉപയോഗം

  സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ അഥവാ STP ഫലപ്രദമായ നിക്ഷേപ മാർഗമാണ്. ഇക്വിറ്റികളിൽ ഈ രീതിയിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാവുന്ന കാര്യമാണ്. ഇക്വിറ്റികളിലേക്കുള്ള നിങ്ങളുടെ നിക്ഷേപങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തെ നിങ്ങൾ അതിജീവിക്കേണ്ടതുണ്ട്. ഒരു ഉദാഹരണത്തിന് നിങ്ങളുടെ പണം കുറഞ്ഞ അപകടസാധ്യതയുള്ള ഒരു സ്കീമിൽ നിന്ന് സാവധാനം ഇക്വിറ്റിയിലേക്ക് മാറ്റുന്നത് ഗുണകരമായി മാറും.

  ബാലൻസ് ചെയ്ത് കൊണ്ടുള്ള നിക്ഷേപം

  ഇക്വിറ്റി, കടം എന്നിവയുമായി ബന്ധപ്പെട്ട് ഒരാൾ അയാളുടെ പോർട്ട്ഫോളിയോയെ ബാലൻസ് ചെയ്യാൻ ശ്രമിക്കും. ഹൈബ്രിഡ് ഫണ്ടുകളും ഡൈനാമിക് അസറ്റ് ഫണ്ടുകളും പരിഗണിച്ച് നോക്കാവുന്നതാണ്. തന്ത്രപരമായ ഈ നീക്കത്തിലുടെ നിങ്ങൾക്ക് നഷ്ടത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം.

  വലിയ തുകയുടെ നിക്ഷേപം നടത്തരുത്

  നിങ്ങളിൽ പലരുടെയും കയ്യിൽ നിക്ഷേപിക്കുന്നതിനായി കൂടുതൽ പണമുണ്ടാവും. ഏതായാലും വലിയ തുക നിക്ഷേപിക്കുന്നതിനുള്ള സമയമല്ല ഇതെന്ന് മനസ്സിലാക്കുക. വൻ തുക ചെലവാക്കുന്നതും താൽക്കാലികമായി നർത്തിവെക്കുക. വലിയ തുക ഒരിടത്ത് നിക്ഷേപിക്കുന്നതിന് പകരം ചെറുനിക്ഷേപങ്ങൾ നടത്തുന്നതാണ് ഗുണകരം.

  അസ്ഥിരത ഉപയോഗപ്പെടുത്തുക

  വിപണിയുടെ അസ്ഥിരത ലാഭം ഉണ്ടാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണെന്ന് ഓർക്കുക. ഒരു ലീനിയർ മാർക്കറ്റിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കാൻ സാധിച്ചെന്ന് വരില്ല. പ്രക്ഷുബ്ധമായ സമയങ്ങളിൽ നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങളായിരിക്കും സമ്പത്ത് ഉണ്ടാക്കുന്നതിലേക്ക് നയിക്കുക. അസ്ഥിരത ഉണ്ടാവുന്ന സമയത്ത് മാറിനിൽക്കരുത്. ഇതൊരു അവസരമായി കണ്ട് തന്ത്രങ്ങൾ രൂപീകരിക്കുക.
  Published by:Jayashankar Av
  First published: