• HOME
 • »
 • NEWS
 • »
 • money
 • »
 • Akasa Air | രാകേഷ് ജുൻജുൻവാലയ്ക്ക് ശേഷം ആകാശ എയർലൈന്റെ ഭാവി; ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനേക്കുറിച്ച് അറിയാം

Akasa Air | രാകേഷ് ജുൻജുൻവാലയ്ക്ക് ശേഷം ആകാശ എയർലൈന്റെ ഭാവി; ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനേക്കുറിച്ച് അറിയാം

ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള ദീർഘകാല സാധ്യതകൾ പ്രയോജനപ്പെടുത്തുകയായിരുന്നു ജുൻ‌ജുൻ‌വാലയുടെ ആഗ്രഹം.

 • Last Updated :
 • Share this:
  രാകേഷ് ജുൻജുൻവാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയർ കഴിഞ്ഞ ആഴ്ച (ഓഗസ്റ്റ് 7 ന്) മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ആദ്യ വാണിജ്യ വിമാനം പുറപ്പെട്ടിരുന്നു. ബംഗളൂരു-കൊച്ചി-ബെംഗളൂരു സെക്ടറിലെ എയർലൈന്റെ പ്രവർത്തനം വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ, ജുൻ‌ജുൻവാലയുടെ മരണശേഷം, ഇന്ത്യയുടെ ഏറ്റവും പുതിയ എയർലൈനിന്റെ ഭാവി എങ്ങനെയാവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കമ്പനിയുടെ 40 ശതമാനം ഓഹരികൾ ഏസ് നിക്ഷേപകൻ (ace investor) കൈവശം വച്ചിട്ടുണ്ട്. കൂടാതെ വ്യോമയാന വിദഗ്ധരായ ആദിത്യ ഘോഷും വിനയ് ദുബെയും എയർലൈനിന്റെ സഹസ്ഥാപകരാണ്.

  ഇതിഹാസ നിക്ഷേപകൻ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 62 വയസ്സുണ്ടായിരുന്ന അദ്ദേഹം വൃക്കയെ ബാധിച്ച അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ സ്ഥിരമായി ഡയാലിസിസിന് വിധേയനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാവിലെ 6.45ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

  ഇൻഡിഗോ, ജെറ്റ് എയർവേയ്‌സിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവുമാരായ ആദിത്യ ഘോഷ്, വിനയ് ദുബെ എന്നിവരുമായി പങ്കുചേർന്ന് 'ആകാശ എയർ' ആരംഭിച്ച് ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള ദീർഘകാല സാധ്യതകൾ പ്രയോജനപ്പെടുത്തുകയായിരുന്നു ജുൻ‌ജുൻ‌വാലയുടെ ആഗ്രഹം .

  also read: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

  രാകേഷ് ജുൻ‌ജുൻ‌വാലയുടെ അകാല വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണെന്ന് ആകാശ എയർ സഹസ്ഥാപകനും സിഇഒയുമായ വിനയ് ദുബെ ഞായറാഴ്ച പറഞ്ഞു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ജുൻ‌ജുൻ‌വാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണെന്നും ഇതിഹാസ നിക്ഷേപകന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കകാലത്ത് ഞങ്ങളെ പിന്തുണച്ചതിനും ഒരു ലോകോത്തര വിമാനക്കമ്പനി കെട്ടിപ്പടുക്കുന്നതിന് ഞങ്ങളിൽ വിശ്വാസം അർപ്പിച്ചതിനും ജുൻ‌ജുൻ‌വാലയോട് ആകാശയുടെ ഭാഗമായ ഞങ്ങൾ എത്ര നന്ദി പറഞ്ഞാലും തീരില്ല.

  ജുൻ‌ജുൻ‌വാലയ്ക്ക് അജയ്യമായ ഒരു ആത്മാവുണ്ടായിരുന്നു. ഇന്ത്യക്കാരുടേതായ എല്ലാ കാര്യങ്ങളിലും അഗാധമായ അഭിനിവേശമുണ്ടായിരുന്നു. ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ക്ഷേമത്തിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു രാകേഷ് ജുൻജുൻവാലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ജുൻജുൻവാലയുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും ഞങ്ങളിലുള്ള വിശ്വാസത്തെയും ഒരു മികച്ച എയർലൈൻ നടത്താനുള്ള പരിശ്രമത്തിലൂടെ ആകാശ എയർ എന്നും ബഹുമാനിക്കും."

  see also: 5000 രൂപ കൊണ്ട്‌ തുടങ്ങി ശതകോടീശ്വരനായ ബ്രില്യൻസ്

  ആകാശ എയർ രണ്ട് വിമാനങ്ങളുമായി വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ ഒരു പാൻ-ഇന്ത്യ സാന്നിധ്യം സ്ഥാപിക്കുന്നതിനായി ഓരോ മാസവും രണ്ട് 737 MAX വിമാനങ്ങൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു. 2023 മാർച്ച് അവസാനത്തോടെ അതിന്റെ ഫ്ലീറ്റ് വലുപ്പം 18 ആയി മാറും. അടുത്ത നാല് വർഷത്തിനുള്ളിൽ, എയർലൈൻ 54 അധിക വിമാനങ്ങൾ കൂട്ടിച്ചേർക്കും. ഇതിന്റെ മൊത്തം ഫ്ലീറ്റ് വലുപ്പം 72 ആയി ഉയർത്തും.

  ജുൻ‌ജുൻ‌വാലയുടെ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് ഏവിയേഷൻ സംരംഭമായ എസ്‌എൻ‌വി ഏവിയേഷന് കീഴിലുള്ള ഒരു എയർലൈൻ ബ്രാൻഡാണ് ആകാശ എയർ. ചെലവ് കുറഞ്ഞ കാരിയർ എന്ന നിലയിൽ പ്രവർത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഡിജിസിഎയിൽ നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചത്.

  ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഊഷ്മളവും കാര്യക്ഷമവും വിശ്വസനീയവും താങ്ങാനാവുന്നതുമായ യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർലൈൻ യാത്ര ആരംഭിക്കുന്നത്. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ഇന്ത്യൻ ബജറ്റ് കാരിയറുകളുമായി ആകാശ മത്സരിക്കും.

  2021 ഡിസംബറിൽ കമ്പനി 'റൈസിംഗ് എ' എന്ന ചിഹ്നവും 'ഇറ്റ്സ് യുവർ സ്കൈ' എന്ന ടാഗ്‌ലൈനും അനാച്ഛാദനം ചെയ്തുകൊണ്ട് ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി. ആകാശത്ത് നിന്നുള്ള ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'റൈസിംഗ് എ' നിർമ്മിച്ചിരിക്കുന്നത്. ഉദയസൂര്യന്റെ ഊഷ്മളത, ഒരു പക്ഷിയുടെ അനായാസമായ പറക്കൽ, ഒരു വിമാന ചിറകിന്റെ വിശ്വാസ്യത എന്നിവയുടെ പ്രതീകമാണിതി. (വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ).

  എല്ലാ ഇന്ത്യക്കാരെയും അവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലങ്ങൾ പരിഗണിക്കാതെ ഉൾക്കൊള്ളുവാൻ ഒരു അന്തരീക്ഷമൊരുക്കുന്നതിനുള്ള ബ്രാൻഡിന്റെ വാഗ്ദാനമാണ് “ഇറ്റ്സ് യുവർ സ്കൈ”.
  Published by:Amal Surendran
  First published: