• HOME
 • »
 • NEWS
 • »
 • money
 • »
 • 2022 പകുതി പിന്നിടുമ്പോൾ 5 ക്രിപ്‌റ്റോ പ്രവചനങ്ങൾ

2022 പകുതി പിന്നിടുമ്പോൾ 5 ക്രിപ്‌റ്റോ പ്രവചനങ്ങൾ

2022-ലെ വരാനിരിക്കുന്ന മാസങ്ങളിൽ എന്ത് സംഭവിക്കും? 5 ക്രിപ്‌റ്റോ പ്രവചനങ്ങൾ 

 • Last Updated :
 • Share this:
  ക്രിപ്റ്റോ അസറ്റുകൾക്ക് ഇതൊരു  ഭ്രാന്തൻ വർഷമാണെന്ന് ചുരുക്കി പറയാം. നിർഭാഗ്യകരമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഇൻഡസ്ട്രിയെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ചു. വർഷാദ്യം വ്യവസായ വിദഗ്ധർ നടത്തിയ പ്രവചനങ്ങൾ തള്ളിക്കളയുന്നതായിരുന്നു ഇവയെല്ലാം തന്നെ. അത് മനസ്സിൽ വെച്ചുകൊണ്ട് തന്നെയാണ് 2022-ലെ ബാക്കി കാലയളവ് ക്രിപ്റ്റോ നിക്ഷേപകരെയും താൽപ്പര്യക്കാരെയും എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള ചില പ്രവചനങ്ങൾ ഞങ്ങൾ നൽകുന്നത്

  1 - അസ്ഥിരത തുടരും

  2022- ക്രിപ്റ്റോ വ്യവസായത്തിലെ പ്രധാന വാക്കായിരുന്നു അസ്ഥിരത. വർഷത്തിന്റെ തുടക്കം നന്നായിരുന്നുവെങ്കിലും, തുടർന്നുള്ള മാസങ്ങളിൽ ഉക്രെയ്നിലെ യുദ്ധം മുതൽ പല രാജ്യങ്ങളിലെയും പതിറ്റാണ്ടുകളായി ഉയർന്ന പണപ്പെരുപ്പം, എണ്ണവില ഉയരൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ലോകമെമ്പാടും ഉയർന്നുവന്നു. എന്നിരുന്നാലും പ്രശ്നങ്ങളൊന്നും തന്നെ വിപണി മന്ദഗതിയിലാകുന്നതിന്റെയോ എപ്പോൾ വേണമെങ്കിലും നിന്ന് പോകുന്നതിന്റെയോ ലക്ഷണങ്ങളല്ല. ഇതിനർത്ഥം ആഗോള വിപണികളിലും ക്രിപ്റ്റോ വ്യവസായത്തിലും 2022-ലെ ഇനി വരാനിരിക്കുന്ന മാസങ്ങളിലും ചാഞ്ചാട്ടം കാണപ്പെടും എന്നാണ്. നിലവിലെ നീണ്ട മരവിപ്പ് വർഷം തീരുന്നതിന് മുമ്പ് അവസാനിക്കുമെന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നുണ്ടെങ്കിലും, കാര്യങ്ങൾ എപ്പോൾ മെച്ചപ്പെടാൻ തുടങ്ങുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.

  2 - നിയന്ത്രണങ്ങൾ വരും

  യുഎസ് ഡോളറുമായി സ്റ്റേബിൾകോയിൻ ടെതറിന്റെ വേർപെടുത്തൽ സാമ്പത്തിക, ക്രിപ്റ്റോ കമ്മ്യൂണിറ്റിയിൽ ഞെട്ടലുണ്ടാക്കുകയും സ്റ്റേബിൾകോയിനുകളുടെ കാര്യത്തിൽ അപകടസാധ്യതകൾ വർദ്ധിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യാലനെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. കുറിപ്പിൽ, ഇന്ത്യയുടെ ധനമന്ത്രി നിർമ്മല സീതാരാമനും ക്രിപ്റ്റോകറൻസികൾ മോശമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും ആഗോള പരിഹാരം തേടുകയും ചെയ്തു. കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഇടപെടൽ വ്യവസായ മേധാവികൾ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ, വ്യവസായം വലുതാകുകയും കൂടുതൽ പക്വത പ്രാപിക്കുകയും ചെയ്യുമെന്നും ക്രിപ്റ്റോയിൽ ചില നിയന്ത്രണങ്ങൾ വരുമെന്നുമാണ്

  3 - പോപ്പ് സംസ്കാരം ക്രിപ്റ്റോയെ ജനപ്രിയമാക്കുന്നത് തുടരും

  ഗെയിമുകളോ സിനിമകളോ സംഗീതമോ ആകട്ടെ, ജനപ്രിയ സംസ്കാരം ക്രിപ്റ്റോ വ്യവസായവുമായി ബന്ധിപ്പിക്കുന്നത് കൂടുതൽ വഴികൾ തുറന്നിടും. അത് NFT-കളിലൂടെയും മെറ്റാവേർസുകളിലൂടെയും ആകാം. സെലിബ്രിറ്റികളും ലേബലുകളും അവരുടെ വിശ്വസ്തരായ ആരാധകരെ പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനാൽ അത് കൂടുതൽ ജനകീയമാക്കും. ക്രിക്കറ്റ് താരങ്ങളോ സെലിബ്രിറ്റികളോ സ്പോർട്സ് ലീഗുകളോ ആഗോള ബ്രാൻഡുകളോ ആകട്ടെ, എല്ലാവരും അധികം വൈകാതെ തന്നെ ക്രിപ്റ്റോ ബാൻഡ്വാഗണിലേക്ക് കുതിക്കും. ഒരേയൊരു ചോദ്യം, അവർ അത്തരത്തിലൊരു ആഹ്വാനം നടത്തുമ്പോൾ നിങ്ങൾ തയ്യാറാകുമോ എന്ന് മാത്രമാണ്.

  4 - പുതിയ നാണയങ്ങൾ മേൽക്കോയ്മ നേടും

  എല്ലാ ക്രിപ്റ്റോ ആസ്തികളുടെയും സംയോജിത മൂല്യം നവംബറിലുണ്ടായ 2.7 ട്രില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു ട്രില്യണിൽ താഴെയായി കുറഞ്ഞു. രണ്ട് വലിയ നാണയങ്ങളായ ബിറ്റ്കോയിൻ, ഈതർ എന്നിവയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണം. മറ്റ് ജനപ്രിയ നാണയങ്ങൾ കുത്തനെ ഇടിഞ്ഞപ്പോൾ, പരിഷ്കരിച്ച എതേറിയം ബ്ലോക്ക്ചെയിനിന്റെയും മറ്റ് സ്റ്റേബിൾകോയിനുകളുടെയും ഗെയിം കോയിനുകളുടെയും നേതൃത്വത്തിലുള്ള പുതിയ നാണയങ്ങൾ വരും മാസങ്ങളിൽ ഉപഭോക്താക്കളിലേക്കെത്തും. പരിചിതവും അപകടസാധ്യതയില്ലാത്തതുമായ നാണയങ്ങൾ കൂടുതൽ അനുകൂല്യം നൽകുമെന്നും സൂചനകളുണ്ട്. വലിയ നാണയങ്ങൾക്ക് പുറമേ നമ്മൾ പുതിയ നാണയങ്ങൾ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ഇത് ഇടയാക്കും. പുതിയ നാണയങ്ങൾ എവിടെ കണ്ടെത്താമെന്നും നിക്ഷേപിക്കാമെന്നും നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, 100-ലധികം നാണയങ്ങളുള്ള (അതിലേറെ) ഇന്ത്യയിലെ ഏറ്റവും പഴയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൊന്നായ ZebPay പരിശോധിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

  5 - ക്രിപ്റ്റോയും ഫിനാൻഷ്യൽ മാർക്കറ്റുകളും പരസ്പരബന്ധിതമായി നിലനിൽക്കും

  ക്രിപ്റ്റോ വ്യവസായം ആഗോള സാമ്പത്തിക വ്യവസായത്തിൽ നിന്ന് സ്വതന്ത്രമാകുമെന്ന വലിയ വാഗ്ദാനമാണ് ഇപ്പോൾ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. നിക്ഷേപകർ പരിഭ്രാന്തരാകുകയും ഇപ്പോഴും അപകടസാധ്യതയുള്ള വ്യവസായത്തിൽ നിന്ന് നിക്ഷേപം പിൻവലിക്കുകയും ചെയ്യുന്നതിനാൽ മിക്കവാറും എല്ലാ ആഗോള സംഭവങ്ങളും ക്രിപ്റ്റോ വ്യവസായത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പലിശനിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡറേഷൻ്റെ തീരുമാനം ലോകമെമ്പാടുമുള്ള ഇക്വിറ്റി വിപണികളെ ഉലക്കുക മാത്രമല്ല, അടുത്ത കാലത്തായി മൂല്യം കുറയുന്ന ക്രിപ്റ്റോ വ്യവസായത്തെ നേരിട്ട് ബാധിക്കുകയും ചെയ്തു. ക്രിപ്റ്റോ വ്യവസായത്തിലെ ഭാവി നിക്ഷേപങ്ങൾ ആഗോളതലത്തിലെ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പറയേണ്ടി വരും

  ആഗോള ക്രിപ്റ്റോ വ്യവസായം എങ്ങനെ പ്രവർത്തിക്കും എന്നതിനെ കുറിച്ചുള്ള ചില പ്രവചനങ്ങൾ മാത്രമാണിത്. ഒരു കാര്യം ഉറപ്പാണ്, ഇരുണ്ട കാലം എന്നെന്നേക്കുമായി നിലനിൽക്കില്ല. 2022 അവസാനത്തോടെ, നിലവിലെ മാന്ദ്യം മാറുമെന്നാണ് ഭൂരിഭാഗം വിദഗ്ധരും പ്രവചിക്കുന്നത് . നിങ്ങൾ ക്രിപ്റ്റോ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വില താഴ്ന്ന നിലയിലായ ഇപ്പോൾ നിക്ഷേപം നടത്താനുള്ള തീരുമാനം മികച്ചതായിരിക്കും. നിങ്ങൾ റിസർച്ച് നടത്തുക, വ്യവസായത്തെ കുറിച്ച് പഠിക്കുക, ZebPay ഉപയോഗിച്ച് നിങ്ങളുടെ ക്രിപ്റ്റോ പോർട്ട്ഫോളിയോ ഇവിടെ  തുറക്കുക.

  നിങ്ങൾക്ക് ആക്സസ് ചെയ്യാനാകുന്ന ക്രിപ്റ്റോയെ കുറിച്ചുള്ള അറിവ് കുതിച്ചുയരാൻ സഹായിക്കുന്ന സമഗ്രമായ ഒരു ബ്ലോഗ് വിഭാഗവും ഇവിടെ പ്ലാറ്റ്ഫോമിലുണ്ട്. അവസാനമായി, ക്രിപ്റ്റോ വ്യവസായത്തിൽ നടക്കുന്ന ഏറ്റവും പുതിയ എല്ലാ സംഭവവികാസങ്ങളെയും കുറിച്ച് സ്വയം അപ്ഡേറ്റഡ് ആകാൻ  വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.
  Published by:Rajesh V
  First published: