• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | ഇന്ധന വിലയിൽ വീണ്ടും നികുതിയിളവ് ഉണ്ടാകുമോ?

Fuel price | ഇന്ധന വിലയിൽ വീണ്ടും നികുതിയിളവ് ഉണ്ടാകുമോ?

What will happen to petrol, diesel price in India | ഏറ്റവും ഒടുവിലായി സർക്കാർ എക്സൈസ് തീരുവ വെട്ടിച്ചുരുക്കിയത് 2021 നവംബർ മാസത്തിലാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    40 ദിവസത്തിലധികമായി രാജ്യത്ത് ഇന്ധനവില (fuel price) ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ തുടരുകയാണ്. ഏറ്റവും ഒടുവിലായി സർക്കാർ എക്സൈസ് തീരുവ വെട്ടിച്ചുരുക്കിയത് 2021 നവംബർ മാസത്തിലെ ദീപാവലി തലേന്നാണ്. അതിനു ശേഷം 137 ദിവസം പെട്രോൾ, ഡീസൽ വില കൂടിയില്ല. 2022 ഏപ്രിൽ മാസത്തിനു ശേഷം ഇപ്പോഴും പെട്രോൾ, ഡീസൽ വില ഒരേനിലയിൽ തുടരുകയാണ്.

    വാഹന ഇന്ധനങ്ങളുടെ പ്രതിദിന വില പരിഷ്‌കരണ സംവിധാനം പുനഃരാരംഭിക്കാൻ സർക്കാരിന് ‘ഉടൻ പദ്ധതികളൊന്നുമില്ല’ എന്നും സാധാരണക്കാരെ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    “ഇന്ധനവില വർദ്ധനവിനായി ഉടൻ പദ്ധതികളൊന്നുമില്ല. സർക്കാരിന്റെ പ്രധാന ആശങ്ക സാധാരണക്കാരാണ്, അവർക്കു മേൽ അനാവശ്യമായി ഭാരം ചുമത്തപ്പെടരുത്. ആഗോള ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം ആവശ്യവും വിതരണവും തമ്മിലുള്ള പൊരുത്തക്കേട് സൂചിപ്പിക്കുന്നു. വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ ലോകം മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ആശങ്കയുണ്ട്,” ഉന്നത വൃത്തങ്ങൾ പറഞ്ഞതായി ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

    “എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ല. സാധാരണക്കാരെ ആശ്വസിപ്പിക്കാനുള്ള ഏക പോംവഴി സംസ്ഥാനങ്ങൾ ഇന്ധനങ്ങളുടെ വാറ്റ് കുറയ്ക്കുക എന്നതാണ്. പ്രതിദിനം ഏകദേശം 60 ദശലക്ഷം ആളുകൾ പെട്രോളോ ഡീസലോ ഉപയോഗിക്കുന്നു. ഇതിന്റെ ഒരു ഭാഗം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും, ” ഉറവിടം പറഞ്ഞു.

    കഴിഞ്ഞ 2-3 മാസങ്ങളിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് പോലെ തുടരുകയാണെങ്കിൽ, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉണ്ടെന്ന് മറ്റൊരു ഉറവിടം പറഞ്ഞു. കൂടാതെ, ഉപഭോക്താക്കൾ, പ്രത്യേകിച്ച് വീട്ടുകാർ, അവരുടെ ഇന്ധന ചെലവ് വെട്ടിക്കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ, ആവശ്യക്കാരുടെ എന്നതിൽ കുറവ് രേഖപ്പെടുത്തുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

    ബ്രെന്റ് ക്രൂഡ് വില ഉയരുകയും, അത്യന്തം അസ്ഥിരമായിരിക്കുകയും ചെയ്തിട്ടും സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ (എംഎംസി) കഴിഞ്ഞ 42 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ നിലനിർത്തി പോരുന്നു.

    മെയ് 19 വ്യാഴാഴ്ച ഡൽഹിയിലും ചെന്നൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെയും പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 105.41 രൂപ

    ഡീസൽ ലിറ്ററിന് 96.67 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 120.51 രൂപ

    ഡീസൽ ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 115.12 രൂപ

    ഡീസൽ ലിറ്ററിന് 99.83 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 110.85 രൂപ

    ഡീസൽ ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 118.14 രൂപ

    ഡീസൽ ലിറ്ററിന് 101.16 രൂപ

    ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 119.49 രൂപ

    ഡീസൽ ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 111.09 രൂപ

    ഡീസൽ ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 105.66 രൂപ

    ഡീസൽ ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 105.25 രൂപ

    ഡീസൽ ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 105.29 രൂപ

    ഡീസൽ ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 117.19 രൂപ

    ഡീസൽ ലിറ്ററിന് 103.95 രൂപ
    Published by:user_57
    First published: