What is MSME | എംഎസ്എംഇകളുടെ നിർവ്വചനം മാറുമെന്ന് ധനമന്ത്രി; എന്താണ് എംഎസ്എംഇ?

What is MSME | ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 45 ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് ഈ നീക്കം ഗുണം ചെയ്യുമെന്ന് നിർമല സീതാരാമൻ

News18 Malayalam | news18-malayalam
Updated: May 13, 2020, 7:36 PM IST
What is MSME | എംഎസ്എംഇകളുടെ നിർവ്വചനം മാറുമെന്ന് ധനമന്ത്രി; എന്താണ് എംഎസ്എംഇ?
Nirmala-Sitharaman
  • Share this:
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക ആശ്വാസപാക്കേജ് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സ്ഥിരമായി ഉപയോഗിച്ച ഒരു വാക്കാണ് എംഎഎസ്എംഇ. എന്താണ് ഈ വാക്കിന്‍റെ പൂർണരൂപം? എംഎസ്എംഇ(മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ്) എന്നാൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരഭങ്ങൾ എന്നാണ്. ചെറുകിട ഇടത്തരം സംരഭങ്ങളുടെ പുനരുജ്ജീവനത്തിന് വലിയ പ്രാധാന്യമാണ് സാമ്പത്തിക ആശ്വാസ പാക്കേജിൽ നൽകിയിരിക്കുന്നത്.

ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 45 ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് ഈ നീക്കം ഗുണം ചെയ്യുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. വായ്പയ്ക്ക് 4 വർഷത്തെ കാലാവധിയും 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു. 100 കോടി വരെ വിറ്റുവരവുള്ള സംരഭകർക്ക് ഈ വായ്പ ലഭിക്കും. സാമ്പത്തിക ഞെരുക്കം നേരിടുന്ന ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് 20,000 കോടി രൂപ വായ്പ നൽകുമെന്നും ഇത് രണ്ടു ലക്ഷം സംരഭകർക്ക് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു. ഒക്ടോബർ 31 വരെ ഈ വായ്പയ്ക്കായി അപേക്ഷിക്കാം.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ടുകളുടെ ഒരു ഫണ്ട് സൃഷ്ടിക്കുകയാണെന്നും ഇത് വളർച്ചാ സാധ്യതകളുള്ള വ്യവസായങ്ങളിൽ 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങൾക്ക് പുതിയ നിർവ്വചനം

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിർവ്വചനത്തിൽ മാറ്റം വരുത്തിയതായും നിർമല സീതാരാമൻ അറിയിച്ചു. ഇനിമുതൽ ഒരു കോടി രൂപ വരെ നിക്ഷേപമുള്ളവയെ സൂക്ഷ്മ വ്യവസായങ്ങളുടെയും പത്തുകോടി വരെ നിക്ഷേപമുള്ളവയെ ഇടത്തരം വ്യവസായങ്ങളുടെയും 20 കോടി നിക്ഷേപമുള്ളവരെ ഇടത്തരം വ്യവസായങ്ങളുടെയും ഗണത്തിൽപ്പെടുത്തും.
TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം‌എസ്‌എം‌ഇ) പുനരുജ്ജീവിപ്പിക്കാൻ ആറ് നടപടികൾ നിർമല സീതാരാമൻ ബുധനാഴ്ച പ്രഖ്യാപിച്ചു.
First published: May 13, 2020, 7:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading