Reliance Right Issue | നിങ്ങളുടെ കൈവശമുള്ള റിലയൻസ് അവകാശ ഓഹരിയുടെ യഥാർഥ മൂല്യം എത്രയെന്ന് അറിയാമോ?

റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വിൽപനക്ക് ആദ്യദിനം മികച്ച പ്രതികരണം

News18 Malayalam | news18-malayalam
Updated: May 20, 2020, 7:21 PM IST
Reliance Right Issue | നിങ്ങളുടെ കൈവശമുള്ള റിലയൻസ് അവകാശ ഓഹരിയുടെ യഥാർഥ മൂല്യം എത്രയെന്ന് അറിയാമോ?
Reliance
  • Share this:
"പണത്തിന്റെ സമയ മൂല്യം" നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ ആശയം നിങ്ങൾക്ക് മനസിലായെങ്കിൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ യാഥാർഥ മൂല്യം നിങ്ങൾ മനസിലാകും.

ലളിതമായി പറഞ്ഞാൽ, ഇന്ന് നിങ്ങളുടെ കയ്യിലുള്ള പണത്തിന്റെ വില 12 മാസമോ 18 മാസമോ കഴിഞ്ഞുള്ള പണത്തേക്കാൾ വിലമതിക്കുന്നതാണ്.  കാരണം പണം എവിടെയെങ്കിലുമൊക്കെ നിക്ഷേപിച്ച് നിങ്ങൾക്ക് പലിശയോ വരുമാനമോ നേടാൻ കഴിയുമെന്നതു തന്നെ.

അതിനാൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഫറിന്റെ കാര്യത്തിലും നിങ്ങൾ ശ്രദ്ധിക്കേണ്ടത് അവസരത്തിനനുസരിച്ചുള്ള പണത്തിന്റെ ചെലവാണ്. അടുത്ത വർഷം മെയ്, നവംബർ മാസങ്ങളിൽ യഥാക്രമം 25 ശതമാനം, 50 ശതമാനം ചെലവിട്ട് വരുമാനം നേടാനുള്ള അവസരമാണ് അവകാശ ഓഹരി സ്വന്തമാക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

314.25 രൂപയിൽ 12 മാസത്തെ വരുമാനവും (2021 മെയ് മാസത്തിൽ നൽകേണ്ട 25 ശതമാനം) 628.50 രൂപയിൽ 18 മാസത്തെ വരുമാനവും (2021 നവംബറിൽ നൽകേണ്ട 50%) ആണ് ഇതിലൂടെ ലഭിക്കുന്നത്.

TRENDING:APP for Alcohol : 'ബെവ്​ ക്യൂ' വരും; എല്ലാ ശരിയാകും [NEWS]കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ [NEWS]'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ‌ [NEWS]

ഈ വരുമാനം എന്തായിരിക്കാം?  അത് നിങ്ങൾ എവിടെയാണ് പണം നിക്ഷേപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.  ലോ റിസ്ക്ക് നിക്ഷേപത്തിൽ 7.5% വരെ കുറവായിരിക്കാം, എന്നാൽ ഹൈ റിസ്ക് നിക്ഷേപങ്ങളിൽ 20%  ശതമാനത്തിലധികം വരുമാനം ലഭിക്കുകയും ചെയ്യും.

അതിനാൽ, അവകാശ ഓഹരി  മൂല്യത്തിന്റെ കണക്കുകൂട്ടൽ, അത്തരം വരുമാനത്തിന്റെ ആകെത്തുകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിലെ വ്യത്യാസവും (ഇന്നലത്തെ ക്ലോസ് സമയത്ത് 1408 രൂപ / ഓഹരി) 1257 രൂപയുടെ ഓഫർ വിലയിൽ നിന്നും ലഭിക്കും.

കണക്കുകൾ ഇങ്ങനെ;

RIL RIGHTS ISSUE - ENTITLEMENT VALUE
On App 1st Call 2nd Call Total
Payment (How much?) 25% 25% 50%
When? Now May 2021 (+12 mths) Nov 2021 (+18 mths)
Amount (Rs) 314.25 314.25 628.5 1257
Present Value On App 1st Call 2nd Call Effective Cost
Discount Rate - 7.5% 314.25 292.33 563.89 1170.46
Discount Rate - 10% 314.25 285.68 544.77 1144.71
Discount Rate - 15% 314.25 273.26 509.63 1097.15
Discount Rate - 20% 314.25 261.88 414.42 990.55
Effective Gain vs CMP CMP Gain If 100%  on Application Effective VoR (Rs)
Discount Rate - 7.5% 1408 151 237.54
Discount Rate - 10% 1408 151 263.29
Discount Rate - 15% 1408 151 310.85

Note: VoR = Value of Rights Issue; Discount Rate implies the rate-of-return on funds deployed elsewhere for the period.

അവകാശ ഓഹരി വാങ്ങാൻ  നിങ്ങൾ നൽകേണ്ട വില എന്തായിരിക്കണം? സ്റ്റോക്കിന്റെ നിലവിലെ മാർക്കറ്റ് വിലയും 75% വില നൽകുമ്പോഴുള്ള വിലയും തമ്മിലുള്ള മൂല്യവ്യത്യാസം 237 രൂപ മുതൽ 417 രൂപ വരെ ഓരോ ഓഹരിക്കും വ്യത്യാസപ്പെടാം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ മൂല്യത്തെ സംബന്ധിച്ച പ്രതീക്ഷയാണ് ഇതിൽ പ്രധാനപങ്കു വഹിക്കുന്നത്.

നിങ്ങളുടെ നിലപാട് ഉറച്ചതാണെങ്കിൽ, 18 മാസത്തിനുള്ളിൽ നിലവിലുള്ളതിനേക്കാൾ ഉയർന്ന വിലയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, ഇത് ഒരു ദീർഘകാല കോൾ ഓപ്ഷൻ പോലെയാണ് (18 മാസത്തിനുള്ളിൽ 1275 രൂപയിൽ പൂർണ്ണമായി പണമടച്ചുള്ള ഓഹരി സ്വന്തമാക്കാനുള്ള അവകാശം). ആകെയുള്ളതിന്റെ വെറും 25% പേയ്‌മെന്റ് ഉള്ളതിനാൽ, ഉയർന്ന പ്രീമിയം വാഗ്ദാനം ചെയ്യാൻ നിങ്ങൾ തയ്യാറായേക്കാം.

മറുവശത്ത്, നിങ്ങളുടെ കാഴ്ചപ്പാട് നെഗറ്റീവ് ആണെങ്കിൽ, നിങ്ങൾ വില വ്യത്യാസത്തിന് കിഴിവ് ആവശ്യപ്പെടും.

ഏതൊരു മാർക്കറ്റിലെയും പോലെ അവകാശ ഓഹരികളിൽ അന്തിമ തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടേറിയ നടപടിയാണ്. എന്നാൽ വില വ്യത്യാസവും പണത്തിന്റെ സമയ മൂല്യവും കണക്കിലെടുക്കുമ്പോൾ, ചില പ്രീമിയം തീർച്ചയായും ഉചികമായി തോന്നുന്നു.

Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഭാഗമാണ് news18.com

First published: May 20, 2020, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading