വാട്സ്ആപ്പിൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി ഭാരത് ഗ്യാസ്
പാചകവാതകം ബുക്ക് ചെയ്യാൻ 1800224344 എന്ന നമ്പരിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്.
News18
- News18 Malayalam
- Last Updated: June 3, 2020, 3:16 PM IST
തിരുവനന്തപുരം: ഭാരത് ഗ്യാസിന്റെ പാചക വാതക സിലിണ്ടറുകൾ വാട്സ് ആപ് ഉപയോഗിച്ചു ബുക്ക് ചെയ്യാമെന്ന് ബിപിസിഎൽ പത്രക്കുറിപ്പിൽ അറിയിച്ചു. വാട്സ് ആപ് വഴി ബുക്കു ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉടൻതന്നെ കണ്ഫർമേഷൻ മെസേജും ലഭിക്കും.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല [NEWS] ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്സ് ആപ് വഴി പാചകവാതകം ബുക്കു ചെയ്യാൻ ആദ്യം 1800224344 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യണം. തുടർന്ന് വാട്സ് ആപ് വഴി ഈ നമ്പറിലേക്ക് "Hi' എന്ന സന്ദേശം അയയ്ക്കുക. തുടർന്ന് ‘ Book’ എന്നോ "1' എന്നോ അയച്ചാൽ പാചകവാതകം ബുക്ക് ചെയ്യാം. ഗ്യാസ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന മെസേജിൽ ഓണ്‍ലൈനായി പണമടയ്ക്കാനുള്ള ലിങ്കും ലഭിക്കും. പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുമെന്നും ബിപിസിഎൽ വ്യക്തമാക്കി.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല [NEWS]











