• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്ട്സ്ആപ്പിലൂടെ ഇനി പണം കൈമാറാം


Updated: April 2, 2018, 9:42 PM IST
വാട്ട്സ്ആപ്പിലൂടെ ഇനി പണം കൈമാറാം
(Representational Photo: Reuters)

Updated: April 2, 2018, 9:42 PM IST
പണം കൈമാറാന്‍ ഇക്കാലത്ത് ബാങ്കിലൊന്നും പോകേണ്ട കാര്യമില്ല. ഒരു സ്മാര്‍ട് ഫോണ്‍ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ പണം കൈമാറാനോ സ്വീകരിക്കാനോ സാധിക്കും. ഇനിമുതല്‍ വാട്ട്സ്ആപ്പിലൂടെയും പണം കൈമാറാന്‍ സാധിക്കുമെന്നതാണ് പുതിയ കാര്യം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലാണ് മൊബൈല്‍ പേമെന്‍റ് സേവനം അവതരിപ്പിക്കുന്നത്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് മൊബൈല്‍ പേമെന്‍റ് സേവനം. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി വാട്ട്സആപ്പ് നടപ്പിലാക്കുന്നതെന്നാണ് സൂചന.

വാട്ട്സ്ആപ്പിലെ അറ്റാച്ച്മെന്‍റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യാമറ ഐക്കണിന് തൊട്ടടുത്തായാണ് പേയ്മെന്റ് ഓപ്ഷൻ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേമെന്‍റ് ഓപ്ഷനിലൂടെ ബാങ്കുകളുടെ പട്ടിക തെരഞ്ഞെടുക്കാനാകും. ഇതിൽ നിന്ന് വാട്ട്സ്ആപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. എന്നാല്‍ പണം അയയ്ക്കുന്നതിന് മുമ്പായി അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്.

മാസങ്ങളായി ഫേസ്ബുക്ക് ഈ ഫീച്ചറിൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. 2017ൽ യുപിഐ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണം 145 മില്യണ്‍ കടന്നതിന് പിന്നാലെയാണ് വാട്സ്ആപ്പ് യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പേമെന്‍റ് ഫീച്ചർ അവതരിപ്പിക്കുന്നത്. യുപിഐ പേമെന്‍റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് ഉള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പരം പണം കൈമാറാനാകും. 2017 ജൂലൈയിലാണ് വാട്സ്ആപ്പിന് യുപിഐ അധിഷ്ഠിത പേമെന്‍റ് സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നത്.
First published: February 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍