• HOME
 • »
 • NEWS
 • »
 • money
 • »
 • Freebie | കോർപ്പറേറ്റ് ലോണുകൾ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ആരു സംസാരിക്കും? സൗജന്യ വാ​ഗ്ദാന വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ്

Freebie | കോർപ്പറേറ്റ് ലോണുകൾ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ആരു സംസാരിക്കും? സൗജന്യ വാ​ഗ്ദാന വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ്

സൗജന്യങ്ങളും സാമൂഹിക പദ്ധതികളും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 • Last Updated :
 • Share this:
  രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് സൗജന്യ വാ​ഗ്ദാനങ്ങളും സമ്മാനങ്ങളും (Freebie) നൽകുന്നത് അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്. 5.8 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളിയതിനെക്കുറിച്ചും 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതി കുറച്ചത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു. വൻകിട കോർപ്പറേറ്റുകൾക്കുള്ള ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിനെ കുറിച്ചും കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതിനെ കുറിച്ചും എപ്പോഴാണ് ചർച്ച നടക്കുകയെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് (Gaurav Vallabh) ചോദ്യമുന്നയിച്ചു. എഴുതിത്തള്ളിയ തുകയിൽ നിന്ന് 1.03 ലക്ഷം കോടി രൂപ മാത്രമാണ് തിരച്ചു പിടിക്കാൻ സാധിച്ചതെന്ന് പാർലമെന്റിൽ സർക്കാർ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

  ''എഴുതിത്തള്ളിയ വായ്‌പയിൽ നിന്നുള്ള വീണ്ടെടുക്കൽ വരും കാലങ്ങളിൽ 20 ശതമാനമായി ഉയരുമെന്ന് കരുതിയാൽ പോലും, പൊതുമേഖലാ ബാങ്കുകൾ 5.8 ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടച്ചിട്ടില്ല എന്ന കാര്യം കൂടി ഓർക്കണം'', വല്ലഭ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ നൽകിയ 5.8 ലക്ഷം കോടി രൂപയുടെ സൗജന്യങ്ങളെ കുറിച്ച് എപ്പോഴാണ് ചർച്ച നടക്കുകയെന്നും കോർപ്പറേറ്റ് നികുതി നിരക്കുകളിലെ കുറവ് മൂലം സർക്കാരിന് പ്രതിവർഷം ഉണ്ടാകുന്ന 1.45 ലക്ഷം കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് ആരു ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

  "എന്തുകൊണ്ടാണ് പാവപ്പെട്ടവർക്ക് ചെറിയ തുകകളോ സഹായങ്ങളോ നൽകുന്നത്? സമ്പന്നർക്ക് കുറഞ്ഞ നികുതി നിരക്കുകളിലൂടെയും എഴുതിത്തള്ളലിലൂടെയും ഇളവിലൂടെയും എല്ലായ്‌പ്പോഴും നിരവധി പ്രോത്സാഹനങ്ങളും സൗജന്യങ്ങളും ലഭിക്കുന്നു'', ഗൗരവ് വല്ലഭ് കൂട്ടിച്ചേർത്തു.

  also read: മൊബൈൽ വഴി കിട്ടുന്ന വായ്പ: ആർബിഐയുടെ പറയുന്ന പുതിയ മാനദണ്ഡങ്ങൾ എന്തെല്ലാം?

  ഭക്ഷ്യസുരക്ഷാ നിയമം, കർഷകർക്കുള്ള എംഎസ് പി, എംജിഎൻആർഇജിഎ, ഉച്ചഭക്ഷണം തുടങ്ങി പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്ന പദ്ധതികളെക്കുറിച്ചും ഗൗരവ് വല്ലഭ് ഓർമിപ്പിച്ചു. 2022-ഓടെ ഓരോ ഇന്ത്യക്കാരനും വീട്, കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കൽ, 2022-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാക്കൽ, സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളറിൽ എത്തിക്കൽ തുടങ്ങിയ മോദി സർക്കാരിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും വല്ലഭ് ഓർമ്മിപ്പിച്ചു. തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന ഈ സംസ്കാരം എങ്ങനെ, എപ്പോൾ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

  see also: എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം രൂപീകരിക്കില്ലെന്ന് കേന്ദ്രം; ശുപാർശകൾ 2026 മുതൽ പരി​ഗണിക്കും

  അതേസമയം സൗജന്യങ്ങളും സാമൂഹിക പദ്ധതികളും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാമ്പത്തിക സുസ്ഥിരതയും ക്ഷേമ നടപടികളും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സൗജന്യങ്ങൾ നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനുള്ള സാധ്യതയും കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് 17-ന് മുമ്പ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകണമെന്നും ബന്ധപ്പെട്ടവരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗസ്റ്റ് 26 ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്. സൗജന്യങ്ങൾ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
  Published by:Amal Surendran
  First published: