നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency or Gold | ക്രിപ്‌റ്റോകറന്‍സിയാണോ സ്വർണമാണോ മികച്ച നിക്ഷേപ മാർഗം?

  Cryptocurrency or Gold | ക്രിപ്‌റ്റോകറന്‍സിയാണോ സ്വർണമാണോ മികച്ച നിക്ഷേപ മാർഗം?

  കോവിഡ് കാലയളവില്‍ സ്വര്‍ണത്തിന്റെ ഇരട്ടി വരുമാനമാണ് ക്രിപ്‌റ്റോകറന്‍സി നേടിയത്.

  bitcoin

  bitcoin

  • Share this:
   നവംബര്‍ 4 ലോകമെമ്പാടും ദീപാവലി (diwali) ആഘോഷിക്കുകയാണ്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഈ ദീപാവലിക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷന്‍ ഏതാണ്? ബിറ്റ്‌കോയിനാണോ (bitcoin) അതോ സ്വര്‍ണമാണോ? ഇന്ത്യയിലെ മധ്യവര്‍ഗക്കാര്‍ സ്വര്‍ണത്തെ (gold) എപ്പോഴും ഒരു സുരക്ഷിത നിക്ഷേപ മാർഗമായാണ് കണക്കാക്കുന്നത്.

   ആഭരണമായി ധരിക്കുന്നതിന് മുതല്‍ ലോക്കറുകളില്‍ വരും തലമുറയ്ക്ക് ആസ്തിയായി സൂക്ഷിക്കുന്നതിന് വരെ ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ് സ്വര്‍ണം. അക്ഷയതൃതീയ, ധൻതേരസ് എന്നീ ശുഭദിനങ്ങളില്‍ സ്വര്‍ണ്ണനാണയങ്ങളും ആഭരണങ്ങളും വാങ്ങുന്ന ഒരു പാരമ്പര്യവും ഇന്ത്യയിലുണ്ട്. എന്നാല്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍, സ്വര്‍ണ്ണത്തിന് മറ്റ് ആസ്തികളെ, അല്ലെങ്കിൽ ക്രിപ്റ്റോകറന്‍സിയെ മറികടക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

   ഈയടുത്ത കാലത്ത്, ക്രിപ്‌റ്റോകറന്‍സി നിക്ഷേപം ജനങ്ങള്‍ക്കിടയില്‍ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബിറ്റ്‌കോയിന്‍ വില പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ആദ്യം സ്ഥാപിച്ച ഉയര്‍ന്ന നിലവാരത്തെ തകര്‍ത്തുകൊണ്ടാണ് ബിറ്റ്‌കോയിന്‍ വില റെക്കോര്‍ഡ് കടന്നത്. ഏകദേശം 1.5 കോടി ഇന്ത്യക്കാര്‍ ക്രിപ്‌റ്റോ കറൻസി സ്വീകരിക്കുകയും 10 ബില്യണ്‍ ഡോളര്‍ ക്രിപ്‌റ്റോ ആസ്തികളില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.

   Also Read-Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

   കഴിഞ്ഞ വര്‍ഷം കോവിഡ് 19ന്റെ വരവ് ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണിയെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ പ്രതാപം ഈ സമയത്ത് കുതിച്ചുയരുകയായിരുന്നു. കോവിഡിന് ശേഷമുള്ള സമയത്ത്, ഏറ്റവും കൂടുതല്‍ വളര്‍ന്ന ഒരു അസറ്റ് ക്ലാസ് കൂടിയായി ബിറ്റ്‌കോയിന്‍ മാറി. അതേ കാലയളവില്‍ സ്വര്‍ണത്തിന്റെ ഇരട്ടി വരുമാനമാണ് ക്രിപ്‌റ്റോകറന്‍സി നേടിയത്.

   Also Read-Fuel Price | ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തില്‍ വന്നു; കേരളത്തില്‍ ഡീസലിന് 12.27 രൂപയും പെട്രോളിന് 6.30 രൂപയും കുറഞ്ഞു

   ധാരാളം ഇന്ത്യക്കാർ സ്വര്‍ണം വാങ്ങുന്നതിനായി ദീപാവലി പോലുള്ള ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വിതരണവും വര്‍ധിക്കുന്നത് കൊണ്ട് പണപ്പെരുപ്പത്തിനെതിരായ ഒരു സുരക്ഷിത ആസ്തിയായി സ്വര്‍ണം ഇപ്പോഴും മാറുന്നു. എന്നാൽ നിലവിൽ നിക്ഷേപങ്ങളിലുള്ള ഇന്ത്യക്കാരുടെ മാനസികാവസ്ഥയില്‍ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

   ''സ്വര്‍ണത്തിന്റെ മതപരമായ വശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ ക്രിപ്‌റ്റോയും ബിറ്റ്‌കോയിനും അതിവേഗം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സ്വര്‍ണ്ണമായോ ഇന്നത്തെ ഡിജിറ്റല്‍ സ്വര്‍ണ്ണമായോ ആണ് ഇവയെ കണക്കാക്കുന്നത്. ഉത്സവ സീസണുകളില്‍ ഭാവിയിലേക്ക് ഉള്ള നീക്കിവെയ്പ്പിനായുള്ള പുതിയ നിക്ഷേപ തെരഞ്ഞെടുപ്പായി ഉയര്‍ന്നുവരാനുള്ള കഴിവും ക്രിപ്‌റ്റോകറന്‍സിക്ക് ഉണ്ട്'' വസീര്‍എക്‌സിന്റെ സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടി പറയുന്നു. പരമ്പരാഗത നിക്ഷേപ മാർഗങ്ങൾക്ക് ബദാലായാണ് ആളുകള്‍ ക്രിപ്‌റ്റോകറൻസിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്നതുകൊണ്ടും സംഭരണ ഓപ്ഷന്‍ ഉള്ളതുകൊണ്ടും ആളുകൾ ക്രിപ്‌റ്റോകറന്‍സിക്ക് നിലവിൽ സ്വര്‍ണത്തേക്കാള്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരാള്‍ക്ക് ഡിജിറ്റല്‍ വാലറ്റില്‍ ബിറ്റ്‌കോയിന്‍ സൂക്ഷിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം. ലോകമെമ്പാടുമുള്ള നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം തന്നെ ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറന്‍സികളിൽ പേയ്‌മെന്റുകള്‍ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}