• HOME
  • »
  • NEWS
  • »
  • money
  • »
  • പണം സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? സ്ഥിരനിക്ഷേപം ആകർഷകമാകുന്നത് എന്തുകൊണ്ട്?

പണം സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? സ്ഥിരനിക്ഷേപം ആകർഷകമാകുന്നത് എന്തുകൊണ്ട്?

7 മുതൽ 14 ദിവസം വരെയുള്ള ഹ്രസ്വ കാലാവധി മുതൽ 10 വർഷത്തെ ദീർഘ കാലയളവുകളിൽവരെ ഫിക്സഡ് ഡിപ്പോസിറ്റായി പണം നിക്ഷേപിക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    സ്ഥിരനിക്ഷേപം വളരെ പരിചിതമായ ഒരു നിക്ഷേപ പദ്ധതിയാണ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആദ്യം പരിഗണിക്കുന്നത് സ്ഥിര നിക്ഷേപം അഥവാ FD (ഫിക്സഡ് ഡെപ്പോസിറ്റ്) ആയിരിക്കും. 7 മുതൽ 14 ദിവസം വരെയുള്ള ഹ്രസ്വ കാലാവധി മുതൽ 10 വർഷത്തെ ദീർഘ കാലയളവുകളിൽവരെ ഫിക്സഡ് ഡിപ്പോസിറ്റായി പണം നിക്ഷേപിക്കാം.

    സ്ഥിര നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതവും ഒരു സേവിംഗ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശ നിരക്കും നൽകുന്നതിനാൽ പല നിക്ഷേപകർക്കും പ്രിയപ്പെട്ട സമ്പാദ്യ പദ്ധതിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഒരു നിശ്ചിത കാലാവധിയുണ്ട്. ഒരു ഫിക്സഡ് ഡിപ്പോസിറ്റിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നിശ്ചിത കാലയളവ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം എന്നതാണ് പ്രത്യേകത.

    നിക്ഷേപകർക്ക് ഏതെങ്കിലും ബാങ്കിലോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലോ സ്ഥിരനിക്ഷേപം ആരംഭിക്കാം. ഫിക്സഡ് ഡിപ്പോസിറ്റുകൾ മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിൽ റിട്ടേൺ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മെച്യൂരിറ്റി കാലയളവിനുശേഷം നിങ്ങൾക്ക് മുതലും അതുവരെയുള്ള പലിശയും ചേർത്ത് പിൻവലിക്കുകയും ചെയ്യാം. നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങൾക്കായി ഹ്രസ്വകാലമോ ദീർഘകാലമോ ആയ വ്യത്യസ്ത സമയ കാലയളവുകൾ തിരഞ്ഞെടുക്കാം.

    7 മുതൽ 14 ദിവസം വരെയുള്ള ഹ്രസ്വ കാലാവധി മുതൽ 10 വർഷത്തെ ദീർഘ കാലയളവുകൾ വരെ ഫിക്സഡ് ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. FD-കളുടെ കാലാവധിയ്ക്ക് അനുസരിച്ച് പലിശ നിരക്ക് കൂടുതലായിരിക്കും. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകൾ ഓരോ ബാങ്കിനും NBFC കൾക്കും വ്യത്യസ്തമായിരിക്കും. നിലവിൽ FD പലിശ നിരക്ക് 6.5% മുതൽ 8% വരെയാണ്, കൂടാതെ ചില ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

    സ്ഥിര നിക്ഷേപങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

    ഒരു അക്കൗണ്ട് ഉടമ ഒരു ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ആ ബാങ്ക് ആ പണം മറ്റ് ഉപഭോക്താക്കൾക്കോ ​​കമ്പനികൾക്കോ ​​വായ്പ നൽകാനുള്ള തുകയായി ഉപയോഗിക്കും. അതിനുപകരമായി ബാങ്ക് ആ അക്കൗണ്ട് ഉടമയ്ക്ക് പലിശ നൽകും. അക്കൗണ്ട് ഉടമകൾ പെട്ടന്ന് പണം പിൻവലിച്ചാൽ അത് ബാങ്ക് അധികൃതർക്ക് വെല്ലുവിളിയാകും. അതിനാൽ നിക്ഷേപകർ തങ്ങളുടെ ഫണ്ടുകൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിന് മുമ്പ് പിൻവലിക്കാതിരുന്നാൽ ഉയർന്ന പലിശനിരക്ക് ലഭിക്കും. ഇത്തരത്തിൽ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തെയാണ് സ്ഥിരനിക്ഷേപങ്ങൾ എന്ന് പറയുന്നത്.

    സാധാരണ സേവിംഗ്സ് അല്ലെങ്കിൽ പലിശയുള്ള അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ കുറച്ച് കൂടുതൽ പലിശ നൽകുന്നു. പിൻവലിക്കലിനുള്ള നിയന്ത്രണങ്ങൾ കാരണം, FD-കളുടെ പലിശ നിരക്ക് കൂടുതലാണ്. FD നിക്ഷേപങ്ങൾ അപകടസാധ്യതയില്ലാത്ത നിക്ഷേപങ്ങളാണ്.

    ബാങ്കുകൾ ഉയർന്ന പലിശനിരക്ക് നൽകുമ്പോൾ ഉപഭോക്താക്കൾ ടേം ഡെപ്പോസിറ്റുകൾ എന്നറിയപ്പെടുന്ന സ്ഥിരനിക്ഷേപങ്ങൾ വാങ്ങാൻ കൂടുതൽ താല്പര്യം കാണിക്കും. സ്ഥിരവും അപകടസാധ്യതയില്ലാത്തതുമായ നിക്ഷേപങ്ങളിൽ താല്പര്യമുള്ളവർക്ക് പലിശനിരക്കുകൾ ഇടയ്‌ക്കിടെ മാറാത്തതിനാൽ സ്ഥിരനിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കിനെ ആശ്രയിച്ചാണ് ബാങ്കുകളും NBFC കളും എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്.

    പിൻവലിക്കലുകൾ

    പേര് സൂചിപ്പിക്കുന്നത് പോലെ എഫ്ഡികളിലെ നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്കാണ്. അതിനാൽ ഒരു സ്ഥിര നിക്ഷേപത്തിന്റെ കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ അല്ലെങ്കിൽ ലിക്വിഡേഷന് ബാങ്ക് പിഴ ഈടാക്കും. നിങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അല്ലെങ്കിൽ നിങ്ങളുടെ FDയിൽ തൊടാതിരിക്കുന്നതാണ് നല്ലത്. മുഴുവൻ പലിശയും ലഭിക്കുന്നതിന് മെച്യൂരിറ്റി കാലയളവ് അവസാനിക്കുന്നത് വരെ നിങ്ങൾ കാത്തിരിക്കണം, അതിനുശേഷം തുക നിങ്ങളുടെ ലിങ്ക് ചെയ്ത സേവിംഗ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.

    സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങൾ

    • ഉറപ്പുള്ള വരുമാനം
    • സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപം
    • താരതമ്യേന ഉയർന്ന പലിശ നിരക്ക്
    Published by:Vishnupriya S
    First published: