• HOME
  • »
  • NEWS
  • »
  • money
  • »
  • Recurring Deposit| മികച്ച റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതെല്ലാം?

Recurring Deposit| മികച്ച റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതെല്ലാം?

രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളിലെ റിക്കറിംഡ് അക്കൗണ്ട് പലിശ നിരക്കുകൾ പരിശോധിക്കാം. വിവിധ നിക്ഷേപ കാലയളവുകൾക്കനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു. 

banking

banking

  • Share this:
അപകടസാധ്യതയില്ലാത്ത നിക്ഷേപങ്ങളിലെ ജനപ്രിയ ഓപ്ഷനുകളിലൊന്നാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (Recurring Deposit). ഈ നിക്ഷേപ പദ്ധതിക്ക് കീഴിൽ, നിങ്ങൾ ഒരു നിശ്ചിത സമയത്തേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. ആർഡ് അക്കൗണ്ട് തുറന്നിരിക്കുന്ന ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് അനുസരിച്ച് നിക്ഷേപിച്ച തുകയ്ക്ക് നിങ്ങൾക്ക് പലിശ ലഭിക്കും.

ഇന്ത്യയിലെ മുൻനിര ബാങ്കുകളിലെ ആർഡി പലിശ നിരക്കുകൾ

രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളിലെ റിക്കറിംഡ് അക്കൗണ്ട് പലിശ നിരക്കുകൾ പരിശോധിക്കാം. വിവിധ നിക്ഷേപ കാലയളവുകൾക്കനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു. 

  • ആന്ധ്രാ ബാങ്ക്  - 5% മുതൽ 5.60% വരെ

  • അലഹബാദ് ബാങ്ക് - 5% മുതൽ 5.15% വരെ

  • ആക്‌സിസ് ബാങ്ക് - 4.40% മുതൽ 5.75% വരെ 

  • ബന്ധൻ ബാങ്ക് - 5% മുതൽ 5.50% വരെ 

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര - 4.90%

  • ബാങ്ക് ഓഫ് ബറോഡ - 4.90% മുതൽ 5.25% വരെ

  • ബാങ്ക് ഓഫ് ഇന്ത്യ - 5% മുതൽ 5.05% വരെ

  • കാനറ ബാങ്ക് - 5.10% മുതൽ 5.75% വരെ

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 4.90% മുതൽ 5.00% വരെ

  • സിറ്റി യൂണിയൻ ബാങ്ക് - 5.00%

  • കോർപ്പറേഷൻ ബാങ്ക്  -  5% മുതൽ 5.60% വരെ

  • സിറ്റി ബാങ്ക് - 2.75% മുതൽ 3.00% വരെ

  • ഡിബിഎസ് ബാങ്ക് - 4.25% മുതൽ 5.50% വരെ

  • ഡച്ച് ബാങ്ക് - 4.25% മുതൽ 6.25% വരെ

  • ധനലക്ഷ്മി ബാങ്ക് - 5.15% മുതൽ 5.50% വരെ

  • ഫെഡറൽ ബാങ്ക് - 5.10% മുതൽ 5.60% വരെ

  • എച്ച്ഡിഎഫ്സി ബാങ്ക് -4.90% മുതൽ 5.60% വരെ

  • ഐസിഐസിഐ ബാങ്ക് - 3.75% മുതൽ 4.40% വരെ

  • ഇന്ത്യൻ ഓവർസീസ് ബാങ്ക് - 5.20% മുതൽ 5.25% വരെ

  • ഐഡിബിഐ ബാങ്ക് - 5.05% മുതൽ 5.40% വരെ

  • ഇന്ത്യൻ ബാങ്ക് - 5.10% മുതൽ 5.15% വരെ

  • ഇൻഡസിൻഡ് ബാങ്ക് - 5.50% മുതൽ 6% വരെ

  • ജമ്മു ആൻഡ് കാശ്മീർ ബാങ്ക് - 5.10% മുതൽ 5.30%

  • കർണാടക ബാങ്ക് - 5.20% മുതൽ 5.60% വരെ

  • കരൂർ വൈശ്യ ബാങ്ക് - 5.25% മുതൽ 5.75% വരെ 

  • കൊട്ടക് മഹീന്ദ്ര ബാങ്ക് - 4.50% മുതൽ 5.25% വരെ

  • ലക്ഷ്മി വിലാസ് ബാങ്ക് - 4.75% മുതൽ 5% വരെ 

  • ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് -5% മുതൽ 5.25% വരെ

  • പഞ്ചാബ് നാഷണൽ ബാങ്ക് - 5.15% മുതൽ 5.30% വരെ

  • പഞ്ചാബ് & സിന്ധ് ബാങ്ക് - 5.15% മുതൽ 5.30% വരെ 

  • സരസ്വത് ബാങ്ക് - 5.10% മുതൽ 5.85% വരെ

  • സൗത്ത് ഇന്ത്യൻ ബാങ്ക് -5.40% മുതൽ 5.65% വരെ

  • സിൻഡിക്കേറ്റ് ബാങ്ക് - 5.10% മുതൽ 5.25% വരെ

  • എസ്ബിഐ - 4.90% മുതൽ 5.40% വരെ

  • ടിഎംബി -  5.25% മുതൽ 5.50 വരെ

  • യൂക്കോ ബാങ്ക് - 4.90% മുതൽ 5.00% വരെ

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 5% മുതൽ 5.60% വരെ

  • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ - 5.15% മുതൽ 5.30% വരെ

  • യെസ് ബാങ്ക് - 5.75% മുതൽ 6.50% വരെ

  • പോസ്റ്റ് ഓഫീസ് - 5.5% 


ആർഡിയ്ക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന ഇന്ത്യയിലെ ബാങ്കുകൾ

2 വർഷത്തെ കാലാവധിയിൽ ഏറ്റവും മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്കാണ് ലക്ഷ്മി വിലാസ് ബാങ്ക്. 7.50% ആണ് ഇവിടെ ലഭിക്കുന്ന പലിശ നിരക്ക്. യെസ് ബാങ്കിൽ ആർഡിയ്ക്ക് 7.50% പലിശ വരെ ലഭിക്കും. 3വർഷം, 4വർഷം കാലാവധികളിലെ ആർഡിയ്ക്ക് ലക്ഷ്മി വിലാസ് ബാങ്കിൽ 7.50% പലിശ നിരക്ക് ലഭിക്കും. 

ആർഡി അക്കൗണ്ട് തുറക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങൾ

  • ഒരു മാസത്തെ തുക നിക്ഷേപിക്കാതിരുന്നാലും ബാങ്ക് നിങ്ങൾക്ക് പിഴ ചുമത്തില്ല.

  • സാമ്പത്തിക അച്ചടക്കം വളർത്താൻ സഹായിക്കും. നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. അത് നിങ്ങളിൽ ഒരു സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കുന്നു. 

  • ആർഡി അക്കൗണ്ട് തുറക്കാൻ വളരെ എളുപ്പമാണ്: ഒരു ആർഡി അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രക്രിയ വളരെ തടസ്സരഹിതവും എളുപ്പവുമാണ്.

  • ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപ: നിങ്ങൾ പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്.


ദോഷങ്ങൾ

  • നിങ്ങൾ പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കേണ്ട തുക മുൻകൂട്ടി നിശ്ചയിക്കണം.

  • ലോക്ക്-ഇൻ കാലയളവിൽ തുക പിൻവലിച്ചാൽ നേട്ടങ്ങൾ കുറയും. 


കാലാവധി പൂർത്തിയാകുമ്പോൾ ആർഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമോ?

കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിലുള്ള പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും.

റിക്കറിംഗ് ഡിപ്പോസിറ്റിന് ടിഡിഎസ് ബാധകമാണോ?

2015 ജൂൺ 1മുതൽ പ്രാബല്യത്തിൽ വന്ന ഫിനാൻസ് ബിൽ അനുസരിച്ച് റിക്കറിംഗ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ നിരക്കിന് ടിഡിഎസ് ബാധകമാകും.

റിക്കറിംഗ് ഡിപ്പോസിറ്റ് ആരുടെയങ്കിലും പേരിൽ നാമനിർദ്ദേശം ചെയ്യാൻ സാധിക്കുമോ?

നിങ്ങൾ ഒരു റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മെച്യൂരിറ്റി തീയതിയിൽ നിക്ഷേപ തുക നോമിനിയ്ക്ക് ലഭിക്കാനായി ഒരു ഗുണഭോക്താവിന്റെ പേര് നിർദ്ദേശിക്കേണ്ടതുണ്ട്. നിങ്ങളുടെ നോമിനിയെയോ ഗുണഭോക്താവിനെയോ മാറ്റാനുള്ള ഓപ്ഷനും ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് റിക്കറിംഗ് ഡിപ്പോസിറ്റിന് എന്തെങ്കിലും അധിക ആനുകൂല്യങ്ങൾ ലഭിക്കുമോ?

നിങ്ങൾ ഇന്ത്യയിൽ സ്ഥിര താമസമാക്കിയ മുതിർന്ന പൗരനാണെങ്കിൽ നിങ്ങൾക്ക് റിക്കറിം​ഗ് ഡിപ്പോസ്റ്റിന് സാധാരണ ലഭിക്കുന്ന പലിശയേക്കാൾ 0.5% കൂടുതൽ പലിശ ലഭിക്കും. 

റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക എത്രയാണ്?

ഒരു ആവർത്തന നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.

റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

നിങ്ങൾ റിക്കറിം​ഗ് ഡിപ്പോസിറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പ്രധാന വെബ്‌സൈറ്റിൽ ലഭ്യമായ ‘അപ്ലൈ നൗ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ ബാങ്കിൽ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാൻ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.

Also Read- RD Investment| എന്താണ് ആര്‍ഡി നിക്ഷേപം? ആര്‍ക്കൊക്കെ ആര്‍ഡി നിക്ഷേപ അക്കൗണ്ട് തുടങ്ങാം? അറിയേണ്ടതെല്ലാം
Published by:Rajesh V
First published: