• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആരാണ് നീരവ് മോദി?

news18
Updated: February 15, 2018, 11:03 PM IST
ആരാണ് നീരവ് മോദി?
Nirav Modi File Photo
news18
Updated: February 15, 2018, 11:03 PM IST
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,360 കോടി രൂപയുടെ തട്ടിപ്പ് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ തട്ടിപ്പ് നടത്തിയ നീരവ് മോദി രാജ്യം വിട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാണ് ഈ നീരവ് മോദി?

ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള രത്നവ്യാപാരിയാണ് നീരവ് മോദി. ലോകത്തെ പ്രമുഖ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വാണിജ്യശൃംഖലയാണ് നീരവ് മോദിയുടേത്. ഡല്‍ഹി, മുംബൈ, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലായി നീരവ് മോദി ബ്രാന്‍ഡില്‍ 16 രത്നവ്യാപാരകേന്ദ്രങ്ങളുണ്ട്. ന്യൂയോര്‍ക്കിലെ ആദ്യ കേന്ദ്രം 2015ല്‍ മാഡിസണ്‍ അവന്യൂവില്‍ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ഉദ്ഘാടനം ചെയ്തത്. 2017ല്‍ ഫോര്‍ബ്സ് ബില്യനെയര്‍ പട്ടികയില്‍ ഇടംനേടിയ ഏറ്റവും പ്രായകുറഞ്ഞ ഇന്ത്യക്കാരന്‍ കൂടിയാണ് നീരവ് മോദി എന്ന് അറിയുക. കൂടാതെ, ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ എണ്‍പത്തിയഞ്ചാം സ്ഥാനവും,

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വജ്രാഭരണ വിപണനകേന്ദ്രമായ ബെല്‍ജിയത്തിലാണ് നീരവ് മോദി വളര്‍ന്നതും പഠിച്ചതും. എന്നാല്‍ വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്ന നീരവ് വാര്‍ട്ടന്‍ ബിസിനസ് സ്കൂളിലെ പഠനം പാതിവഴിയ്ക്ക് നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. രത്നവ്യാപാരത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 'നിരവ് മോദി' എന്ന പേരില്‍ ഒരു ജൂവലറി സാമ്രാജ്യം അദ്ദേഹം പടുത്തുയര്‍ത്തി. പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, കേറ്റ് വിന്‍സ്ലറ്റ് തുടങ്ങിയ ബോളിവുഡിലെയും ഹോളിവുഡിലെയും പ്രമുഖ താരങ്ങള്‍ നീരവ് മോദിയുടെ വജ്രാഭരണങ്ങളുടെ ഉപഭോക്താക്കളായിരുന്നു.

അഞ്ചു ലക്ഷം രൂപ മുതല്‍ അമ്പത് കോടി വരെ വിലപിടിപ്പുള്ള വിശിഷ്ടമായ ആഭരണങ്ങളാണ് നീരവ് മോദിയുടെ സ്ഥാപനത്തില്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ളത്. കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ക്ക് മാത്രമായി 1999ല്‍ മുംബൈയിലെ പ്രത്യേക വില്‍പനകേന്ദ്രവും നീരവ് മോദി തുടങ്ങി. 2014ല്‍ ഇതേ മാതൃകയില്‍ ഒരു സ്ഥാപനം ഡല്‍ഹിയിലും തുടങ്ങി. അതിനുശേഷം ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് വ്യാപാരശൃംഖല വ്യാപിപ്പിച്ചു. നീരവ് മോദി ആഭരണശൃംഖലയുടെ ആഗോള അംബാസഡറായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയോഗിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാര വേദികളില്‍ മിന്നിത്തിളങ്ങിയിട്ടുള്ള താരങ്ങള്‍ നീരവ് മോദി ബ്രാന്‍ഡ് രത്നാഭരണങ്ങള്‍ ധരിക്കുന്നത് പതിവാണ്.

2016ല്‍ മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പാര്‍പ്പിടസമുച്ചയങ്ങളിലൊന്ന് സ്വന്തമാക്കിയ നീരവ് മോദി കുടുംബസമേതം അവിടെ സ്ഥിരതാമസമാക്കി വരുകയായിരുന്നു. ഇതിനിടയിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി സിബിഐയ്ക്ക് പരാതി ലഭിക്കുന്നതും നീരവ് മോദി രാജ്യം വിടുന്നതും. ക്രിമിനല്‍ ഗൂഢാലോചന, കബളിപ്പിക്കല്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടരുകയാണ്.
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍