• HOME
 • »
 • NEWS
 • »
 • money
 • »
 • Crypto Currency | നിങ്ങളുടെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായി എന്തുകൊണ്ട് ZebPay തിരഞ്ഞെടുക്കണം

Crypto Currency | നിങ്ങളുടെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായി എന്തുകൊണ്ട് ZebPay തിരഞ്ഞെടുക്കണം

ZebPay-യെ ഒരു മികച്ച എക്‌സ്‌ചേഞ്ചായി തിരഞ്ഞെടുക്കാനുള്ള  കാരണങ്ങൾ ഇതാ...

zebpay

zebpay

 • Last Updated :
 • Share this:
  ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് 2021  വളരെ രസകരമായ ഒരു വർഷമാണ്. മുമ്പൊക്കെ ക്രിപ്‌റ്റോകറൻസിയെ പിന്തുണയ്ക്കുന്ന അടിസ്ഥാന ഘടകമായ ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് ധാരണ ഉണ്ടായിരുന്നുള്ളു. എന്നാൽ,  ഈ വർഷം ക്രിപ്‌റ്റോ ഉപയോഗിച്ച് മൂല്യമുള്ള സാധനങ്ങൾ വാങ്ങാനും ഇടപാടുകൾ നടത്താനും ഉപയോഗിക്കാവുന്ന NFT-കൾ, മെറ്റാവേഴ്സ് എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾ ഉയർന്ന് വരുന്നു.

  ഈ മേഖലയിൽ വളരെയധികം സംഭവവികാസങ്ങൾ നടക്കുന്നതിനാൽ പുതിയ കാലത്തെ ഡിജിറ്റൽ അസറ്റുകളുടെ യുഗത്തിലേയ്ക്ക് ചുവട് വെക്കാൻ കാത്തിരിക്കുന്ന നിങ്ങൾക്ക് ഒരു FOMO സെൻസ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിന് മുമ്പ് നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഏത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലൂടെ നിക്ഷേപിക്കണം എന്ന തീരുമാനത്തിലെത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ക്രിപ്‌റ്റോകറൻസി യാത്ര ഒന്നിന് പകരം നിരവധി വഴികളിലൂടെ എങ്ങനെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് ഈ തീരുമാനത്തിലൂടെ കണ്ടെത്താനാകും.

   എന്താണ് ഒരു ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച്:

  എന്താണ് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് എന്ന് ആദ്യം മനസ്സിലാക്കാം. ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോ അസറ്റുകൾ വാങ്ങാനും ട്രേഡ് ചെയ്യാനും സാധിക്കുന്ന ഒരു ബിസിനസ് അല്ലെങ്കിൽ കമ്പനിയാണ് ഒരു ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച്. ഈ എക്‌സ്‌ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് സാധാരണ ബാങ്ക് അക്കൗണ്ടുകൾ, UPI പോലുള്ള പേയ്‌മെന്റ് രീതികൾ എന്നിവയിലൂടെ ഇന്ത്യൻ രൂപ പോലുള്ള സാധാരണ കറൻസിയിലൂടെ ക്രിപ്‌റ്റോ അസറ്റുകൾ വാങ്ങാൻ സാധിക്കുന്നു.

  ട്രേഡിംഗിനായി തെറ്റായ എക്സ്ചേഞ്ചാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ക്രിപ്‌റ്റോകറൻസി വാങ്ങുന്നത് ഒരു പ്രയാസകരമായ പ്രക്രിയയായി മാറും. ഭാഗ്യവശാൽ ഇന്ത്യയിൽ നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റ് ലോകത്തേയ്ക്ക് പ്രവേശിക്കാൻ ഏറ്റവും മികച്ച എക്‌സ്‌ചേഞ്ചുകളിലൊന്നായ ZebPay ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് ZebPay-യെ ഒരു മികച്ച എക്‌സ്‌ചേഞ്ചായി തിരഞ്ഞെടുക്കാനുള്ള  കാരണങ്ങൾ ഇതാ.

  ZebPay തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ:

  എ. പ്രവേശന തടസ്സമില്ല

  പുതിയയതായുള്ള പല ക്രിപ്‌റ്റോ അസറ്റ് ഉപയോക്താക്കൾക്കും ഉള്ള ഒരു തെറ്റിദ്ധാരണയെന്തെന്നാൽ ഒരു കോയിൻ വാങ്ങിക്കുമ്പോൾ അത് മുഴുവനായും വാങ്ങേണ്ടതുണ്ട് എന്നതാണ്. നിലവിൽ ഒരു കോയിന് 36.5 ലക്ഷം രൂപയുള്ള ബിറ്റ്‌കോയിൻ, അല്ലെങ്കിൽ ഒരു കോയിന് ഏകദേശം 3 ലക്ഷം രൂപ വില വരുന്ന ഈതർ എന്നിവ ക്രിപ്റ്റോ അസറ്റ് ലോകത്തേയ്ക്ക് പ്രവേശിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നു.

  ഉദാഹരണത്തിന് ZebPay-യിലൂടെ ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് ഏത് ക്രിപ്റ്റോയിലും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഈ മേഖലയിലെ തുടക്കക്കാർക്ക് ക്രിപ്‌റ്റോ അസറ്റുകളുടെ സങ്കീർണതകൾ പഠിക്കാൻ, അസ്ഥിരതകളെ നേരിടാൻ, കൂടുതൽ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നേടാൻ എന്നിവയ്ക്ക് അവരെ പ്രാപ്തരാക്കുന്നു. വളരെ ലളിതമായ രീതിയിൽ നിങ്ങളുടെ ZebPay വാലറ്റിൽ പണം നിക്ഷേപിക്കുക, ക്രിപ്റ്റോ വാങ്ങുക, വെറുതെ കൈവശം വച്ചുകൊണ്ട് മാത്രം വരുമാനം നേടാനാകുന്ന തരത്തിലുള്ള ZebPay-യുടെ തനതായ ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ പോർട്ട്‌ഫോളിയോ വളരുന്നത് കാണാൻ സാധിക്കും.

  ബി. 60-ലധികം ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് നിങ്ങളുടേതായ ഒരു  പോർട്ട്‌ഫോളിയോ നിർമ്മിക്കുക

  ഇന്ന് ആയിരക്കണക്കിന് ക്രിപ്‌റ്റോ അസറ്റുകൾ ഉണ്ടെങ്കിലും അവയിൽ ചിലത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ചിലതാണെങ്കിൽ തട്ടിപ്പുകളായിരിക്കും (സ്ക്വിഡ് ഗെയിം ടോക്കൺ പോലെ?). ഒരു നല്ല ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ഏറ്റവും മികച്ച 10 ക്രിപ്‌റ്റോകറൻസികളേക്കാൾ കൂടുതൽ ഓപ്ഷനുകൾ നൽകണം അതുകൊണ്ടാണ് ഞങ്ങൾ ZebPay ശുപാർശ ചെയ്യുന്നത്. ഈ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലൂടെ ഒരൊറ്റ ക്രിപ്‌റ്റോ ഉപയോഗിച്ചോ അല്ലെങ്കിൽ 60 വ്യത്യസ്ത ക്രിപ്‌റ്റോകളുടെ ഒരു പൂൾ ഉപയോഗിച്ചോ പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ സാധിക്കുന്നതിനാൽ നിങ്ങളുടെ നിക്ഷേപങ്ങൾക്കായി കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്നു.

  സി.  ക്രിപ്‌റ്റോ കൈവശം വെച്ച് വരുമാനം നേടുക

  നിങ്ങളുടെ ZebPay അക്കൗണ്ടിൽ ക്രിപ്‌റ്റോ അസറ്റുകൾ  സൂക്ഷിക്കുന്നതിന് മാത്രം അധിക വരുമാനം നേടുക. തിരഞ്ഞെടുത്ത ക്രിപ്‌റ്റോകൾക്ക് പ്രതിദിനം  0.5% മുതൽ 6% വരെ വരുമാനം നേടാനാകും. ഉപഭോക്താവിന്റെ സ്‌പോട്ട് അല്ലെങ്കിൽ ട്രേഡിംഗ് വാലറ്റിലെ ബാലൻസ്, തീർപ്പാകാത്ത ആസ്ക് (സെൽ) ഓർഡറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിദിനം വരുമാനം കണക്കാക്കുന്നു. ക്രിപ്റ്റോ സൂക്ഷിക്കുന്നതിന് മാത്രമായി പലിശ നൽകുന്ന ഒരു സാധാരണ ബാങ്ക് അക്കൗണ്ടായി നിങ്ങളുടെ ZebPay  അക്കൗണ്ട് സങ്കൽപ്പിക്കുക. നമ്മളെ സംബന്ധിച്ച് വളരെ അത്ഭുതകരമാണിത്.

  ഡി. വായ്പാ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുക,

  നിങ്ങളുടെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലേയ്ക്ക് വായ്പ നൽകാനും അതുവഴി നിങ്ങളുടെ നിക്ഷേപങ്ങളിൽ കൂടുതൽ വരുമാനം നേടാനും ZebPay-യുടെ ഈ എക്‌സ്‌ക്ലൂസീവായ ഫീച്ചറിലൂടെ  നിങ്ങൾക്ക് സാധിക്കുന്നു.

  അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെകുറിച്ച് ഇതാ-

  ഒരു ഓപ്പൺ ടേമായോ അല്ലെങ്കിൽ ഒരു ഫിക്സഡ് ടേമായോ നിങ്ങൾക്ക് വായ്പ നൽകാവുന്നതാണ്. ആദ്യത്തേതാണെങ്കിൽ ആ ദിവസം നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റിൽ ബാധകമായ വരുമാനം ലഭിക്കും. വരുമാനം പ്രതിദിനം ഡെപ്പോസിറ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന അസറ്റുകൾ തിരികെ നൽകാവുന്നതാണ്.

  ഫിക്സഡ് ടേമാണെങ്കിൽ 7-ദിവസം, 30-ദിവസം, 60-ദിവസം അല്ലെങ്കിൽ 90-ദിവസത്തേയ്ക്ക് നിങ്ങളുടെ ക്രിപ്‌റ്റോ വായ്പയായി നൽകാവുന്നതാണ് എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് ലഭിക്കുന്ന വരുമാനം വ്യത്യാസപ്പെടും. ടേമിന്റെ അവസാനം വരുമാനവും നിങ്ങളുടെ ഹോൾഡിംഗും നിങ്ങളുടെ ട്രേഡിംഗ് വാലറ്റിൽ നിക്ഷേപിക്കുന്നതായിരിക്കും.

  ചുരുക്കി പറഞ്ഞാൽ പരമ്പരാഗത മാർക്കറ്റിലെ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിന് സമാനമായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത് എന്നാൽ ഇതിൽ കാലക്രമേണ മൂല്യം വർദ്ധിക്കുന്ന അസറ്റുകളിൽ സ്ഥിരമായ വരുമാനം നേടാനുമാകും. നിക്ഷേപങ്ങളിൽ കൂടുതൽ വരുമാനം നേടുന്നതിന് വേണ്ടി നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റ് എക്‌സ്‌ചേഞ്ചിലേയ്ക്ക് കടം കൊടുക്കാൻ അനുവദിക്കുന്ന ZebPay-യുടെ ഫീച്ചർ അതിനെ ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

  ഇ. 66%-ത്തിലധികം ഇന്ത്യൻ നിക്ഷേപകർ വിശ്വാസ്യത അർപ്പിച്ചിരിക്കുന്നത്,

  2014-ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പഴയ എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ZebPay. യഥാർത്ഥത്തിൽ ഇന്ത്യൻ നിക്ഷേപകരിൽ മൂന്നിൽ രണ്ട് പേരും (അല്ലെങ്കിൽ 66.6%) അവരുടെ ആദ്യത്തെ ബിറ്റ്‌കോയിൻ ZebPay-യിലൂടെ വാങ്ങിയതായി ക്രിപ്‌റ്റോ ഇൻഫ്ലുവൻസർ ആയ Crypto Kanoon 2020-ൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തി.

  ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ എക്‌സ്‌ചേഞ്ചിന്റെ വിശ്വാസ്യത, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം നിങ്ങളുടെ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കേണ്ടത്. ശക്തമായ പ്ലാറ്റ്‌ഫോം, തനതായ ഫീച്ചറുകൾ എന്നിവ ഉപയോഗിച്ച് ഈ രണ്ട് കാര്യങ്ങളിലും ക്രിപ്‌റ്റോ അസറ്റുകളുടെ അവബോധവും പ്രചാരണവും നടത്തുന്നതിൽ മുൻപന്തിയിലാണ് ZebPay. ഏറ്റവും പ്രധാനപ്പെട്ടതെന്തെന്നാൽ രാജ്യത്തെ ക്രിപ്‌റ്റോ നിക്ഷേപകരിൽ പകുതിയിലധികം പേർക്കും  ഈ എക്‌സ്‌ചേഞ്ചിൽ  വിശ്വാസ്യതയുള്ളതിനാൽ Zebpay-യിൽ ഒരു അക്കൗണ്ട് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നു.

  ഇതിൽ നിന്ന് നിരവധി മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ നിങ്ങളുടേതായ ZebPay അക്കൗണ്ട് ആരംഭിച്ച് ലഭ്യമായ നിരവധി ഉൽപ്പന്നങ്ങളും ഫീച്ചറുകളും പ്രയോജനപ്പെടുത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ട് ഇവിടെ ആരംഭിക്കുക.
  Published by:Anuraj GR
  First published: