• HOME
 • »
 • NEWS
 • »
 • money
 • »
 • Fuel price | ഇന്ധനവിലക്കയറ്റം ഉണ്ടാവുമോ അതോ എക്സൈസ് തീരുവ കുറയുമോ?

Fuel price | ഇന്ധനവിലക്കയറ്റം ഉണ്ടാവുമോ അതോ എക്സൈസ് തീരുവ കുറയുമോ?

എന്തുകൊണ്ടാണ് ഇന്ധനവില ഇനിയും വ്യതിചലിക്കാതെ തുടരുന്നത്?

petrol

petrol

 • Last Updated :
 • Share this:
  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി ഇന്ധനവില (fuel price) ഏതുനിമിഷം വേണമെങ്കിലും ഉയരാം എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മാർച്ച് ഏഴിന് ഉത്തർ പ്രദേശിലെ ഏഴാംഘട്ട വോട്ടെടുപ്പും പൂർത്തിയായപ്പോൾ മുതൽ ആരംഭിച്ച പ്രതീക്ഷ മാർച്ച് 11 ആയിട്ടും ഒരു തീരുമാനമാകാത്ത മട്ടിലാണ്. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിൽ ആഗോള വിലയിലുണ്ടായ വൻ കുതിപ്പ് പോലും ഇതുവരെ ഇന്ത്യൻ വിപണിയിൽ സ്വാധീനം ചെലുത്തിയിട്ടില്ല.

  എന്തുകൊണ്ടാണ് ഇന്ധനവില ഇനിയും വ്യതിചലിക്കാതെ തുടരുന്നത്? ആഗോള ക്രൂഡ് ഓയിൽ വില അസ്ഥിരമായി തുടരുമ്പോൾ, ഇന്ധന ചില്ലറ വ്യാപാരികൾ ഇതുവരെ പമ്പുകളിൽ വില ഉയർത്തിയിട്ടില്ല. വിലക്കയറ്റം ആരംഭിച്ചുകഴിഞ്ഞാൽ സാഹചര്യം എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള സാദ്ധ്യതകൾ സർക്കാർ പരിഗണിക്കുന്നു എന്ന് നരേന്ദ്ര മോദി സർക്കാരിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു.

  “ഞങ്ങൾ ചില സാദ്ധ്യതകൾ തയ്യാറാക്കുകയാണ്. അവയിലൊന്ന് ചില്ലറ വില വർദ്ധനയ്‌ക്കൊപ്പം എക്‌സൈസ് തീരുവ കുറയ്ക്കുക എന്ന രീതിയാണ്,” പേര് വെളിപ്പെടുത്താത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

  പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്‌ക്കറ്റിന്റെ വില ചൊവ്വാഴ്ച ബാരലിന് 126.55 ഡോളറായി ഉയർന്നു. ജൂലൈ 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

  15 ദിവസത്തെ റോളിംഗ് ശരാശരിയെ അടിസ്ഥാനമാക്കിയാണ് ചില്ലറ വിൽപ്പന വിലകൾ തീരുമാനിക്കുന്നത് എന്നതിനാൽ, ശരാശരി ക്രൂഡ് വില ബാരലിന് 105-110 ഡോളറായി നിലനിർത്തിക്കൊണ്ട് ഒഎംസികൾ ഇന്ധന വില വർദ്ധിപ്പിക്കാനാണ് സാധ്യത.

  നവംബറിലാണ് ഇന്ധന ചില്ലറ വ്യാപാരികൾ അവസാനമായി വില പരിഷ്കരിച്ചത്. അതിനുശേഷം, ക്രൂഡ് വില ബാരലിന് ഏകദേശം 40 ഡോളർ വർദ്ധിച്ചു. സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും വെട്ടിക്കുറച്ചതും ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി. പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂല്യവർധിത നികുതി വെട്ടിക്കുറച്ചതും ഉപഭോക്താവിന് സഹായകരമായി.

  പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വെട്ടിക്കുറച്ചതിന് ശേഷവും രണ്ട് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ ഇപ്പോഴും വളരെ ഉയർന്നതാണ്. നിലവിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമാണ്.

  ഇന്ധനവില വർദ്ധനയുടെ ആഘാതം എങ്ങനെ ലഘൂകരിക്കാൻ സർക്കാരിന് കഴിയുമെന്ന് കണ്ടറിയേണ്ടതുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പറഞ്ഞു. "ഇത് തീർച്ചയായും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും," ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ അവർ പറഞ്ഞു. "ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനും ആഘാതം ലഘൂകരിക്കാനും എത്രത്തോളം സാധ്യമാണ് എന്നത് പോകെപ്പോകെ നമ്മൾ കാണേണ്ട ഒന്നാണ്."

  ഇന്ത്യ അതിന്റെ അസംസ്‌കൃത എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നു, രൂപയുടെ മൂല്യത്തകർച്ചയ്‌ക്കൊപ്പം, എണ്ണ ഇറക്കുമതിയുടെ മൂല്യം ഇനിയും ഉയരാൻ സാധ്യത നിലനിൽക്കുന്നുണ്ട്.
  Published by:user_57
  First published: