• HOME
  • »
  • NEWS
  • »
  • money
  • »
  • Oil Price | റഷ്യ-യുക്രൈൻ യുദ്ധം: സൺഫ്ലവർ ഓയിലിനും മറ്റ് ഭക്ഷ്യ എണ്ണകൾക്കും വില ഉയർന്നത് എന്തുകൊണ്ട്?

Oil Price | റഷ്യ-യുക്രൈൻ യുദ്ധം: സൺഫ്ലവർ ഓയിലിനും മറ്റ് ഭക്ഷ്യ എണ്ണകൾക്കും വില ഉയർന്നത് എന്തുകൊണ്ട്?

സൺ ഫ്ലവർ ഓയിലിന്റെ മാത്രമല്ല മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

 (AP Photo)

(AP Photo)

  • Share this:
    ഭക്ഷ്യ എണ്ണകള്‍ ഇല്ലാതെ ഇന്ത്യന്‍ വിഭവങ്ങൾ പാചകം ചെയ്യാൻ സാധിക്കാറില്ല. ഇന്ത്യന്‍ അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എണ്ണകളില്‍ ഒന്നാണ് സൺ ഫ്ലവർ ഓയിൽ അഥവാ സൂര്യകാന്തി എണ്ണ (sunflower oil). ഇപ്പോള്‍, സൂര്യകാന്തി എണ്ണ കയറ്റുമതിയിലെ രണ്ട് പ്രധാന പങ്കാളികളായ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഇന്ത്യയില്‍ (India) ഭക്ഷ്യ എണ്ണകളുടെ വില വര്‍ദ്ധിപ്പിച്ചു (price hike). സീ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ സൂര്യകാന്തി എണ്ണയുടെ വില ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 5 വരെ 6 രൂപ വര്‍ദ്ധിച്ചു. അതേസമയം, ബെംഗളൂരുവില്‍ സൂര്യകാന്തി എണ്ണയുടെ വില 135 രൂപയില്‍ നിന്ന് 166 രൂപയായി ഉയര്‍ന്നു. ദക്ഷിണേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ സൺ ഫ്ലവർ ഓയിലിന്റെ വില കുറവാണ്.

    റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം (war) വര്‍ധിച്ചു വരുന്നതാണ് വിലക്കയറ്റത്തിന് പിന്നിലെ കാരണം. ഇന്ത്യ സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയില്‍ നിന്നും 20 ശതമാനം യുക്രൈനിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ബാക്കി 10 ശതമാനം സൂര്യകാന്തി എണ്ണ വിവിധ രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യ എണ്ണയുടെ വിതരണ ശൃംഖലയെ യുദ്ധം തടസ്സപ്പെടുത്തുകയും വിതരണത്തിൽ വലിയ വ്യത്യാസ്യം ഉണ്ടാക്കുകയും ചെയ്തു.

    വാണിജ്യ മന്ത്രാലയത്തിന്റെ 2019-2020ലെ കണക്കുകൾ അനുസരിച്ച്, ഇന്ത്യക്കാര്‍ പ്രതിവര്‍ഷം മൊത്തം 25 മില്യൺ ടണ്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രാജ്യം പ്രതിവര്‍ഷം 50,000 ടണ്‍ എണ്ണ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ള. അതുകൊണ്ട് തന്നെ, മുഴുവന്‍ ആവശ്യകതയും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന എണ്ണകളില്‍ നാലാം സ്ഥാനമാണ് സൂര്യകാന്തി എണ്ണയ്ക്ക്. ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ 14 ശതമാനം വരും ഇത്.

    Also Read-Russia-Ukraine War| റഷ്യൻ സൈന്യം കീവ് വളയുന്നു; ലിവിവിലും കെർസണിലും സ്‌ഫോടനങ്ങൾ

    സൺ ഫ്ലവർ ഓയിലിന്റെ മാത്രമല്ല മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കൊല്‍ക്കത്തയില്‍ സോയാബീന്‍ ഓയിലിന്റെ വില 10 ദിവസത്തിനുള്ളില്‍ ലിറ്ററിന് 14 രൂപ വര്‍ദ്ധിച്ചു. അതേസമയം, ഡല്‍ഹിയില്‍ ലിറ്ററിന് 12 രൂപയാണ് ഉയർന്നത്. ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണകള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

    Also Read-Ukraine | യുദ്ധ പ്രതിസന്ധി നേരിടുന്ന യുക്രെയ്നെക്കുറിച്ച് നിങ്ങൾ അറിയേണ്ട അഞ്ച് വസ്തുതകൾ

    എണ്ണകൾക്ക് പുറമെ റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയില്‍, ഗ്യാസ്, ഗോതമ്പ്, വളം, ചെമ്പ്, ലോഹം, അലൂമിനിയം എന്നിവയുടെ വിലയും ആഗോളതലത്തില്‍ വര്‍ധിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജസ്ഥാനും ഉത്തര്‍പ്രദേശും ക്വിന്റലിന് 2,400-2,450 രൂപയ്ക്കാണ് ഗോതമ്പ് വിതരണം ചെയ്യുന്നത്. കൂടാതെ, യൂറിയ പോലുള്ള രാസവളങ്ങളുടെ വിലയും ആഗോള തലത്തിൽ ഉയര്‍ന്നു. ബെലാറസില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാസ്യത്തിന്റെ (എംഒപി) വിതരണവും യുദ്ധം കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ആവശ്യകതയുടെ മൂന്നിലൊന്നും ഈ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നെങ്കിലും നിലവിലെ യുദ്ധ സാഹചര്യം കാരണം വിതരണ ശൃംഖല തകര്‍ന്നിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: