• HOME
  • »
  • NEWS
  • »
  • money
  • »
  • ട്വിറ്ററിൽ മാത്രമല്ല, ആമസോണിലും മെറ്റയിലും ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടൽ; എന്താണ് വരുന്നത്?

ട്വിറ്ററിൽ മാത്രമല്ല, ആമസോണിലും മെറ്റയിലും ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടൽ; എന്താണ് വരുന്നത്?

ഏകദേശം 11,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നവംബർ 9 ന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു

  • Share this:
ഭസ്വതി ഗുഹ മജുംദർ

ട്വിറ്റർ , മെറ്റ, ആമസോൺ, ഡിസ്നി, തുടങ്ങിയ വമ്പൻ കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന വാർത്ത അടുത്ത കാലത്തായി നാം കേൾക്കുന്നുണ്ട്. ഇത് സമീപഭാവിയിൽ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിപ്പിക്കുകയാണ്.

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ ചില ഇന്ത്യക്കാരും ഉണ്ട്. ചില ഫുൾ ടൈം ജീവനക്കാർ പോലും മുൻകൂർ അറിയിപ്പ് ലഭിക്കാതെയാണ് കമ്പനിയിൽ നിന്നും പുറത്തായത്. ട്വിറ്ററിലെ 5,500 കരാർ ജീവനക്കാരിൽ 4,400 പേരെയെങ്കിലും പിരിച്ചു വിട്ടതായാണ് റിപ്പോർട്ട്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്ററിലെ 3,700-ലധികം ഫുൾ ടൈം ജീവനക്കാരെ പിരിച്ചുവിട്ടത്.

ട്വിറ്ററിൽ മാത്രമല്ല, ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണ്. കമ്പനി ഏകദേശം 11,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നവംബർ 9 ന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നൂറോളം ജീവനക്കാരും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കൽ നടപടികളുടെ ഭാ​ഗമായാണ് ഈ നീക്കങ്ങളെല്ലാം. ചെലവു ചുരുക്കാനുള്ള പദ്ധതികളോടനുബന്ധിച്ച് രണ്ട് സ്മാർട്ട് വാച്ച് പ്രോജക്റ്റുകളുടെയും പോർട്ടൽ വീഡിയോ കോളിംഗ് സ്മാർട്ട് ഡിസ്പ്ലേകളുടെയും നിർമാണ പ്രവൃത്തികളും മെറ്റ നിർത്തിവെച്ചിരിക്കുകയാണ്. ഏറെ ബുദ്ധിമുട്ടിയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും സുക്കർബർ​ഗ് പറഞ്ഞിരുന്നു.

ട്വിറ്ററിനും മെറ്റയ്ക്കും പുറമെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി കമ്പനിയിലെ കാര്യക്ഷമമല്ലാത്ത ഡിവിഷനുകളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കമ്പനിക്കുള്ളിൽ തന്നെ മറ്റേതെങ്കിലും ഡിവിഷനുകളിൽ ജോലി നോക്കാമെന്ന് ആമസോൺ ഈ യൂണിറ്റുകളിലെ ചില ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്. റോബോട്ടിക്സ്, റീട്ടെയിൽ തുടങ്ങിയ ഡിവിഷനുകൾ വൈകാതെ അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിയമനങ്ങൾ താത്കാലികമായി മരവിപ്പിക്കാനും ചില റോളുകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനും വാൾട്ട് ഡിസ്നിയും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

പിരിച്ചുവിടലിന്റെ തീവ്രത എത്രത്തോളം?

കൂട്ട പിരിച്ചുവിടലുകളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഈ പ്രശ്നം എത്രത്തോളം രൂക്ഷമാകും? ഇന്ത്യയെ എത്രത്തോളം ബാധിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം നാം അറിയേണ്ടതുണ്ട്.

''ഇങ്ങനെയുള്ള കൂട്ടപ്പിരിച്ചുവിടലുകൾ നടത്താൻ പല കമ്പനികൾക്കും ആഗ്രഹമില്ല. പല തൊഴിലാളികളെയും ഇത് മോശമായി ബാധിക്കുമെന്നുറപ്പാണ്'', സർമൗണ്ട് ബിസിനസ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ നീരജ് ബോറ ന്യൂസ് 18-നോട് പറഞ്ഞു. ഈ കമ്പനികളെല്ലാം നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അത് അതിജീവിക്കുക എന്നതാണ് പ്രധാനമെന്നും നീരജ് ബോറ കൂട്ടിച്ചേർത്തു.

ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുന്നതു വരെ, കൂടുതൽ സുസ്ഥിരമായി തോന്നുന്ന കമ്പനികളിലേക്ക് പലരും ജോലിക്കു ശ്രമിക്കുമെന്നും ബോറ പറയുന്നു. ''ഒരു നിശ്ചിത കാലയളവിനുശേഷം മാന്ദ്യം അവസാനിക്കുകയും ഒരു വളർച്ചാഘട്ടം ഉണ്ടാകുകയും ചെയ്യും. ഞങ്ങൾ മുൻകാലങ്ങളിൽ കണ്ടിട്ടുള്ള ബിസിനസ്സ് സൈക്കിൾ അങ്ങനെയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ ജീവനക്കാരനും വേണ്ടി ഒരു സ്ഥാപനം നിക്ഷേപിക്കുന്ന മൂലധനം കൃത്യമായ കണക്കുകൂട്ടലുകളോടെ ആണെന്നും കരാർ ജീവനക്കാരൻ ആണെങ്കിലും ഫുൾ ടൈം ജീവനക്കാരനാണെങ്കിലും പിരിച്ചു വിടുക എന്നത് ഒട്ടും എളുപ്പമുള്ള തീരുമാനമല്ലെന്നും പ്രൊസസ് ഐടി ​ഗ്ലോബൽ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജർഷി ഭട്ടാചാര്യ ന്യൂസ് 18 നോട് പറഞ്ഞു. ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സാധാരണ മസ്ക് നടത്താറുള്ളത്. അത് മുൻപും തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ ട്വിറ്ററിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Anuraj GR
First published: