കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ നാല് ലേബര്‍ കോഡുകള്‍ (Labour Code) കഴിഞ്ഞ് കുറച്ച് കാലമായി രാജ്യത്ത് ശ്രദ്ധ നേടുന്ന പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ്. അവ എങ്ങനെ പ്രാബല്യത്തില്‍ വരുത്താമെന്നും പുതിയ ലേബര്‍ കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ എന്തൊക്കെയായിരിക്കണം എന്നുമുള്ള കാര്യത്തിൽ സര്‍ക്കാര്‍ ചര്‍ച്ചകൾ നടത്തി വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലേബർ കോഡ് നടപ്പിലാക്കുന്ന ആദ്യവര്‍ഷം, ഒരു ജീവനക്കാരന്റെ (Employee) വേതനത്തിന്റെ (Salary) 70 മുതല്‍ 80 ശതമാനം വരെ അലവന്‍സുകളുടെ ഉയര്‍ന്ന പരിധിയായി കേന്ദ്രം പരിഗണിച്ചേക്കും.
ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം പുതിയ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് അലവന്‍സുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ശതമാനമായി കുറച്ചേക്കാം. സര്‍ക്കാര്‍ ആലോചിക്കുന്ന മറ്റൊരു പ്രധാന മാറ്റം, ജീവനക്കാരെ പിരിച്ചുവിടുന്നതിനോ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനോ മുമ്പായി ആ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം 300ല്‍ നിന്ന് 100 ആയി പുനഃസ്ഥാപിക്കാനുള്ള അനുമതി തേടുന്നതാണ്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയില്‍ വരും.
പാര്‍ലമെന്റില്‍ ഇതിനകം പാസാക്കിയ വേജസ് കോഡിന് കീഴില്‍, ശമ്പളം, അലവന്‍സുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലുള്ള പേയ്മെന്റുകൾ കൂടാതെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, റീട്ടെയിനിംഗ് അലവന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. ഇതില്‍ വീട്ടു വാടക അലവന്‍സ്, ഓവര്‍ടൈം അലവന്‍സ് തുടങ്ങിയ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
Also Read-Business | പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുയോജ്യമായ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യയും: ഗ്ലോബൽ സർവേഫലം
ജീവനക്കാരുടെ ചെലവ് ഉയര്‍ത്താതിരിക്കാന്‍, അലവന്‍സുകള്‍ വേതനത്തിന്റെ 50 ശതമാനമായി നിലനിര്‍ത്തി. ''പ്രകടമായ ആശങ്കകള്‍ കണക്കിലെടുത്ത് കോഡില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുകയാണ്,'' എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ മാറ്റം കാരണം ജീവനക്കാരന്റെ കൈയിൽ കിട്ടുന്ന ശമ്പളം കുറയും എന്നാണ് വിവരം. എന്നാല്‍ പ്രൊവിഡന്റ് ഫണ്ട് സംഭാവനകളും ഗ്രാറ്റുവിറ്റിയും വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ തൊഴിലുടമയുടെ പിഎഫ് സംഭാവനകളും വര്‍ദ്ധിക്കും. പ്രൊവിഡന്റ് ഫണ്ട് കണക്കാക്കുന്ന നിലവിലെ രീതികളെ ഈ പുതിയ നിയമങ്ങള്‍ മാറ്റും. മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ പാടില്ല എന്നാണ് പുതിയ നിർദ്ദേശം.
അതായത് അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം. സാധാരണയായി, തൊഴിലുടമകള്‍ ശമ്പളത്തിന്റെ നോണ്‍-അലവന്‍സ് ഭാഗം 50 ശതമാനത്തില്‍ താഴെയായി സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം ഉയർന്നതായിരിക്കും. പുതിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞാല്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗ്രാറ്റുവിറ്റി പേയ്മെന്റുകളുടെ വര്‍ദ്ധനവും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയും കാരണം ഇത് കൈയില്‍ കിട്ടുന്ന ശമ്പളം കുറയുന്നതിന് കാരണമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.