2021-2022ൽ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് നൽകേണ്ട പലിശനിരക്ക് സംബന്ധിച്ച തീരുമാനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPFO) പലിശ നിരക്ക് അടുത്ത മാസം ചേരുന്ന യോഗത്തിൽ കൈക്കൊള്ളും. ഇപിഎഫ്ഒയുടെ യോഗം മാര്‍ച്ചില്‍ ഗുവാഹത്തിയിലാണ് ചേരുക. പ്രൊവിഡന്റ് ഫണ്ട് (Provident Fund) നിക്ഷേപങ്ങളുടെ 2021-22 കാലയളവിലെ പലിശ നിരക്ക് (Interest Rate) സംബന്ധിച്ച അന്തിമ തീരുമാനം മാര്‍ച്ച് ആദ്യവാരം ചേരുന്ന യോഗത്തിൽ കൈക്കൊള്ളും.
കേന്ദ്ര തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മാര്‍ച്ച് രണ്ടാം വാരത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷമാകും യോഗം ചേരുക. പുതിയ ഉല്‍പ്പന്നങ്ങളിലേക്കും നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര ബോര്‍ഡ് പരിഗണിച്ചേക്കും.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ ബോര്‍ഡ് അന്തിമമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ നിരക്കാണ് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഇപിഎഫ്ഒ നിരക്ക്. ഫണ്ട് അതിന്റെ വരിക്കാര്‍ക്കുള്ള 2021 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് ക്രെഡിറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ''2020-21 സാമ്പത്തിക വര്‍ഷത്തില്‍ 23.59 കോടി അക്കൗണ്ടുകളില്‍ 8.50 ശതമാനം പലിശക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്'', ഡിസംബര്‍ 20ലെ ട്വീറ്റില്‍ പറയുന്നു. 6.7 കോടിയിലധികം സജീവ വരിക്കാരും 6.9 ലക്ഷം സ്ഥാപനങ്ങളും ഇപിഎഫ്ഒയ്ക്ക് ഉണ്ട്.
Also read-
New Labour Code | പുതിയ ലേബർ കോഡ് പ്രകാരം ശമ്പളത്തിലെ പിഎഫും അലവൻസുകളും വർദ്ധിക്കുമോ? അറിയേണ്ട കാര്യങ്ങൾ
2019-20ല്‍ 8.5 ശതമാനവും 2018-19ല്‍ 8.55 ശതമാനവും 2017-18ല്‍ 8.55 ശതമാനവുമായിരുന്നു ഇപിഎഫ് പലിശ നിരക്ക്. ഇപിഎഫ്ഒ അതിന്റെ വാര്‍ഷിക വരുമാനത്തിന്റെ 85 ശതമാനം വായ്പയിലും 15 ശതമാനം ഓഹരികളിലും നിക്ഷേപിക്കുന്നു. വായ്പയില്‍, കുറഞ്ഞത് 45 ശതമാനത്തിനും 65 ശതമാനത്തിനും ഇടയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും അനുബന്ധ നിക്ഷേപങ്ങളിലും നിക്ഷേപിക്കുന്നു.
നിലവില്‍ നിഫ്റ്റി 50, സെന്‍സെക്സ് 30 സൂചികകളെ അനുകരിച്ചുകൊണ്ട് ഓഹരികളില്‍ ഇടിഎഫിലാണ് നിക്ഷേപങ്ങള്‍ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപിഎഫ്ഒയ്ക്ക് നിലവില്‍ 60 മില്യണ്‍ സജീവ വരിക്കാരുണ്ട്. കൂടാതെ 15 ലക്ഷം കോടി രൂപയിലധികം ഫണ്ടുകളും കൈകാര്യം ചെയ്യുന്നുണ്ട്. 1.8 ലക്ഷം കോടിയിലധികം വാര്‍ഷിക നിക്ഷേപമാണ് ഇപിഎഫ്ഒയ്ക്ക് ലഭിക്കുന്നത്.
വാര്‍ഷിക അടിസ്ഥാനത്തില്‍ ആണ് ഇപിഎഫ് ഫണ്ടുകള്‍ക്ക് നല്‍കേണ്ട പലിശനിരക്ക് ഇപിഎഫ്ഒ തീരുമാനിക്കുന്നത്. പലിശ നിരക്ക് നിശ്ചയിക്കുന്നത് വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇത് കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയം പരിശോധിക്കും. ഇപിഎഫ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക് 8.5 ശതമാനം ആണ്.
Also read-
AI അധിഷ്ഠിത ലോക്ക് സ്ക്രീൻ പ്ലാറ്റ്ഫോം ഗ്ലാൻസിൽ 200 മില്യൺ ഡോളർ നിക്ഷേപവുമായി Jio
റിട്ടയര്‍മെന്റ് സേവിങ് ഓപ്ഷനായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചുള്ള നിക്ഷേപ പദ്ധതിയാണ്. 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള ഏത് കമ്പനിക്കും ഇപിഎഫ് ഓപ്ഷന് ഉണ്ടാകും. 15,000ത്തിനു മേലെ അടിസ്ഥാന വേതനമുള്ളവര്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന നല്‍കുക എന്നത് നിയമം മൂലം നിര്‍ബന്ധമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.