നീണ്ട 84 ദിവസങ്ങളായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ (petrol, diesel prices) സ്ഥിരമായി തുടരുകയാണ്. ഇന്ധനവില വർദ്ധനവിൽ ബുദ്ധിമുട്ടിയ ജനത്തിന് വലിയ ആശ്വാസം നൽകുന്നതായിരുന്നു ഈ വിലക്കുറവ്.
കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സർക്കാർ കുറച്ചിരുന്നു. എക്‌സൈസ് തീരുവ കുറച്ചത് ഇന്ധനങ്ങളുടെ ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് താഴെ എത്തിച്ചു. കേന്ദ്രസർക്കാരിന്റെ നീക്കത്തിനു പിന്നാലെ, സംസ്ഥാനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തിയ ഇടങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ വിലക്കുറവോടു ഇന്ധനം വാങ്ങാൻ കഴിഞ്ഞു.
എന്നിരുന്നാലും, റഷ്യയുടെ അധിനിവേശം അസ്ഥിരതയുണ്ടാക്കുമെന്ന ആശങ്കയിൽ, ഉക്രേനിയൻ അതിർത്തിയിലെ പിരിമുറുക്കം മൂലം ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതിനാൽ എണ്ണ വിപണന കമ്പനികൾ ഉടൻ തന്നെ റീട്ടെയിൽ വില പരിഷ്കരിക്കാൻ സാധ്യത കാണുന്നു.
ഒമിക്രോണിനെക്കുറിച്ചുള്ള ഭയം കുറയുന്നതിനിടയിലെ സാമ്പത്തിക പുനരുജ്ജീവനവും ആഗോള ഇന്ധനവില ഉയർത്തുന്നതിൽ അതിന്റെ പങ്ക് വഹിച്ചു. ഏഴു വർഷത്തിനിടെ ആദ്യമായി ബ്രെന്റ് ബാരലിന് 90 ഡോളർ കടന്നു.
ഭാവി നടപടി തീരുമാനിക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന അല്ലെങ്കിൽ ഒപെക് ഫെബ്രുവരി 2 ന് യോഗം ചേരും.
ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് - എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനും ഡൽഹി സർക്കാർ വാറ്റ് നിരക്ക് കുറച്ചതിനും ശേഷമുള്ള അതേ വില തുടരുകയാണ്.
പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ കണക്കനുസരിച്ച്, ജനുവരി 26ന് ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ ബാരലിന് ശരാശരി 88.23 ഡോളർ ആയിരുന്നു.
ഇപ്രകാരം ഇന്ത്യൻ ബാസ്‌ക്കറ്റ് 2021 ഒക്‌ടോബറിൽ 74.85 ഡോളറും, നവംബർ മാസം 74.47 ഡോളറും, ഡിസംബറിൽ 75.34 ഡോളറുമായിരുന്നു.
നികുതി കുറയ്ക്കുന്നതിന് മുമ്പ് പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ നിരക്കുകൾ 2021 ഒക്‌ടോബർ 26-ന് ബാരലിന് 86.40 ഡോളറായി ഉയർന്നു. ബ്രെന്റിന്റെ നിരക്ക് 2021 നവംബർ 5-ന് 82.74 ഡോളറായിരുന്നു. ഡിസംബറിൽ ബാരലിന് 68.87 ഡോളറിലെത്തി.
എന്നിരുന്നാലും, അതിനുശേഷം വില ഉയരാൻ തുടങ്ങി, വ്യാഴാഴ്ച ബാരലിന് 90 യുഎസ് ഡോളറായി ഉയർന്നു - 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
നിർണ്ണായക തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരുന്നു. എന്നാൽ 2017 ജൂണിൽ പ്രതിദിന ഇന്ധന വില പരിഷ്‌കരണം സ്വീകരിച്ചതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതാണ് നിലവിലെ 84 ദിവസത്തെ ഇടവേള. ഇതിന് മുമ്പ്, 2020 മാർച്ച് 17നും ജൂൺ 6നും ഇടയിൽ നിരക്ക് പരിഷ്‌ക്കരണത്തിൽ 82 ദിവസത്തെ ഇടവേള ഉണ്ടായിരുന്നു.
Summary: Petrol, Diesel prices have been remaining steady for 84 days in a row. However, a sudden rise in crude oil prices hint a spike in fuel rates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crude oil, Petrol price