നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണം വാങ്ങുന്നോ? വില വീണ്ടും ഉയരുമോ? നവംബറിൽ സ്വർണ വില എങ്ങോട്ട്?

  Gold Price | സ്വർണം വാങ്ങുന്നോ? വില വീണ്ടും ഉയരുമോ? നവംബറിൽ സ്വർണ വില എങ്ങോട്ട്?

  ഡോളറിന്റെ ഇടിവ് സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഡോളറിന്റെ ഇടിവ് സ്വര്‍ണ വിലയെ (gold price) ബാധിക്കുമോ? ദുബായില്‍(dubai) തിങ്കളാഴ്ച ഒരു ഗ്രാമിന് ഒരു ദിര്‍ഹം നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് ഡോളറിന്റെ ഇടിവാണ്. സ്വര്‍ണ വില കഴിഞ്ഞ ദിവസം 1,809.66 ഡോളറിലാണ് (6,646.75 ദിര്‍ഹം) വ്യാപാരം നടന്നത്. ഡോളറിന്റെ ഇടിവ് സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.


   1. നിലവിലെ സ്വര്‍ണവില എത്രയാണ്?


   ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില കുറയുകയും ഡോളറിന്റെ മൂല്യം ഉയരുകയുമാണ് ചെയ്തത്. പക്ഷേ ഇപ്പോഴും ഔണ്‍സിന് 1,800 ഡോളറിന് (6,611.27 ദിര്‍ഹം) മുകളിലാണ് വ്യാപാരം നടക്കുന്നത്.


   2. എന്താണ് സ്വര്‍ണവിലയെ നയിക്കുന്നത്?


   മിക്ക ചരക്കുകളെയും പോലെ, സ്വര്‍ണ്ണ വിലയെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ് വിതരണവും ഡിമാന്‍ഡും. പ്രത്യേകിച്ച് വലിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) ലോഹത്തിന്റെ വിലയെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാന ഘടകമാണ് നിക്ഷേപ ആവശ്യം. പലപ്പോഴും, സ്വര്‍ണ്ണം യുഎസ് ഡോളറിന് വിപരീതമായാണ് നീങ്ങുന്നത്. കാരണം അത് പണപ്പെരുപ്പത്തിനെതിരാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം തടയാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ടാകുന്നത്.


   3. അടുത്തിടെയായി സ്വര്‍ണവില വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണം എന്താണ്?


   നവംബറിനും ഡിസംബറിനുമിടയില്‍ 120 ബില്യണ്‍ ഡോളറിന്റെ (ദിര്‍ഹം 440.75) പ്രതിമാസ ഉത്തേജനം കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതിയിട്ടിരുന്നുവെന്ന് ഒക്ടോബര്‍ 22ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ വര്‍ധവ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം കോവിഡിനു ശേഷം വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയെ ഇല്ലാതാക്കുമെന്ന ആശങ്കയെ മറികടക്കുന്നതാണ്.


   4. സ്വര്‍ണം മികച്ച നിക്ഷേപ ഓപ്ഷനാണോ?


   അതെ. സ്വര്‍ണം മികച്ച ഒരു നിക്ഷേപ ഓപ്ഷന്‍ (investment option) തന്നെയാണ്. ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ സ്വര്‍ണം കടലാസ് ആസ്തികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കോവിഡ് അതിനൊരു കൃത്യമായ ഉദാഹരണമാണ്. കോവിഡ് സമയങ്ങളില്‍ പ്രധാന ഓഹരി വിപണി സൂചികകള്‍ ഇടിഞ്ഞപ്പോഴും സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന്റെ വില ഏകദേശം 70 ശതമാനം ഉയര്‍ന്നു.


   'സ്വര്‍ണം എല്ലായ്‌പ്പോഴും നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായിരിക്കണം, എന്നാല്‍ അത് ഒരു പ്രധാന ഭാഗമായിരിക്കരുത്, ഫസ്റ്റ് ഗ്ലോബല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡെവിന മെഹ്റ പറഞ്ഞു. സ്വര്‍ണ്ണത്തിന് പ്രവര്‍ത്തനരഹിതമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും. 1980കളുടെ തുടക്കത്തിലെ വിലകള്‍ 2003 വരെ കടന്നിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


   5. എങ്ങനെയാണ് ഒരു ഉപഭോക്താവ് ഭൗതിക സ്വര്‍ണം വാങ്ങുന്നത്?


   സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനാണ് സ്വര്‍ണ്ണക്കട്ടികള്‍ അഥവാ ബുള്ളിയന്‍. ഗ്രാം അളവിലോ അല്ലെങ്കില്‍ ഔണ്‍സ് കണക്കിലോ ആണ് സാധാരണഗതിയില്‍ ഇവ വില്‍ക്കപ്പെടുന്നത്. ശുദ്ധതയും തൂക്കവും സ്വര്‍ണ ബാറില്‍ നിര്‍മാതാവ് മുദ്രണം ചെയ്തിരിക്കും. സ്വര്‍ണം വാങ്ങുമ്പോള്‍ പരിശുദ്ധി പ്രധാനമാണ്. നിക്ഷേപ ഗുണമേന്മയുള്ള സ്വര്‍ണ്ണ ബാറുകള്‍ കുറഞ്ഞത് 99.5 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം ആയിരിക്കണം.


   6. സ്വര്‍ണവില വീണ്ടും വര്‍ദ്ധിക്കുമോ?


   നവംബര്‍ (november) 2-3 വരെ സ്വര്‍ണ്ണ വിലയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
   Published by:Jayesh Krishnan
   First published:
   )}