• HOME
  • »
  • NEWS
  • »
  • money
  • »
  • Windfall Tax | എന്താണ് വിൻഡ‍്‍ഫാൾ ടാക്സ്? എന്തുകൊണ്ട് വീണ്ടും ചർച്ചയാകുന്നു? വിശദാംശങ്ങൾ അറിയാം

Windfall Tax | എന്താണ് വിൻഡ‍്‍ഫാൾ ടാക്സ്? എന്തുകൊണ്ട് വീണ്ടും ചർച്ചയാകുന്നു? വിശദാംശങ്ങൾ അറിയാം

കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില. നിലവിൽ ബാരലിന് 139 ഡോളറാണുള്ളത്.

പ്രതീകാത്മക ചിത്രം (Photographer: Andrey Rudakov/Bloomberg)

പ്രതീകാത്മക ചിത്രം (Photographer: Andrey Rudakov/Bloomberg)

  • Share this:
    ക്രൂഡ് ഓയിൽ വില റെക്കോർഡ് ഉയരത്തിൽ മുന്നേറുന്ന സാഹചര്യത്തിൽ ഓയിൽ ആൻറ് ഗ്യാസ് കമ്പനികളോട് വിൻഡ‍്‍ഫാൾ ടാക്സ് (Windfall Tax) അടയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഇത്തരത്തിൽ ഒരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഒഎൻജിസി (ONGC) ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ അൽകാ മിത്തൽ പറഞ്ഞത്. ഇങ്ങനെയൊക്കെയാണെങ്കിലും വിൻഡ‍്‍ഫാൾ ടാക്സ് വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. എന്താണ് ഈ ടാക്സ് എന്ന് വിശദമായി അറിയാം.

    വിൻഡ‍്‍ഫാൾ ടാക്സ് ജാക്ക‍്‍പോട്ട് പോലെയാണോ?

    അപ്രതീക്ഷിതമായി നിങ്ങൾക്ക് വലിയ തുക ലഭിക്കുമ്പോൾ ടാക്സ് അടയ്ക്കേണ്ടി വരുമല്ലോ. ലോട്ടറി അടിക്കുമ്പോഴും മറ്റുമാണ് ഇത് വേണ്ടിവരാറുള്ളത്. ഒറ്റത്തവണയാണ് ഈ ടാക്സ് അടക്കേണ്ടി വരാറുള്ളത്. റഷ്യ – യുക്രെയ്ൻ പ്രതിസന്ധി വന്നതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഇതോടെ ഓയിൽ കമ്പനികൾ വലിയ ലാഭം കൊയ്യുകയാണ്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില. നിലവിൽ ബാരലിന് 139 ഡോളറാണുള്ളത്. കമ്പനികൾ എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടല്ല അവർക്ക് ഈ ലാഭം ഉണ്ടായിട്ടുള്ളത്. അതിനാൽ എപ്പോഴൊക്കെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളർ കടക്കുന്നുവോ അപ്പോഴൊക്കെ വിൻഡ‍്‍ഫാൾ ടാക്സ് ഈടാക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്. ഉപഭോക്താക്കൾക്ക് ഓയിൽ വിലയിൽ കുറവ് വരുത്താനും ഇത് സഹായിക്കും.

    എന്ത് കൊണ്ട് ഇപ്പോൾ?

    2018ൽ ഓയിൽ വില ബാരലിന് 80 ഡോളർ കടന്നിരുന്ന സാഹചര്യത്തിലും ഈ ടാക്സിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എണ്ണവില ഉയരുകയും വിലക്കയറ്റം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും വിൻഡ‍്‍ഫാൾ ടാക്സ് ചർച്ചയാവുകയാണ്. ഹങ്കറി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ തന്നെ ടാക്സ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

    സർക്കാരിന് സഹായമാകുമോ?

    തീർച്ചയായും എണ്ണക്കമ്പനികൾ ടാക്സ് അടയ്ക്കാൻ തയ്യാറായാൽ അത് സർക്കാരിന് ഗുണം ചെയ്യും. വിലക്കയറ്റം പൊറുതിമുട്ടിക്കുന്ന സാഹചര്യത്തിൽ വിൻഡ‍്‍ഫാൾ ടാക്സ് വലിയ ആശ്വാസമായി മാറും. നിലവിൽ കേന്ദ്ര സർക്കാർ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്. 1 ലക്ഷം കോടി രൂപയാണ് ഈ ഇനത്തിൽ നഷ്ടം വരുന്നത്. ഈ നഷ്ടം നികത്താൻ വിൻഡ‍്‍ഫാൾ ടാക്സ് സഹായിക്കും.

    എന്നാൽ ടാക്സ് ഈടാക്കുന്നതിന് മുമ്പ് സർക്കാർ മറ്റ് ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. സർക്കാരും എണ്ണക്കമ്പനികളും ഉൽപാദനത്തിൻെറ കാര്യത്തിൽ കരാറൊപ്പിട്ടുണ്ട്. ഇത് പ്രകാരം എണ്ണക്കമ്പനികളുടെ ലാഭത്തിൻെറ ഒരു ഭാഗം സർക്കാരിനും ലഭിക്കുന്നുണ്ട്. ഡിവിഡൻറ് ഇനത്തിൽ സർക്കാരിന് വലിയ തുകയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ നവംബറിൽ ഒഎൻജിസി 4180 കോടി രൂപയും ബിപിസിഎൽ 575 കോടി രൂപയുമാണ് ഡിവിഡൻറ് ഇനത്തിൽ സർക്കാരിൻെറ ഖജനാവിലേക്ക് നൽകിയത്. പുതിയ ടാക്സ് അടക്കേണ്ടി വന്നാൽ സ്വാഭാവികമായും എണ്ണക്കമ്പനികളുടെ ലാഭം കുറയും. അതിനാൽ സർക്കാരിന് ലഭിക്കേണ്ട തുകയും കുറയും. ഇത്തരം വിഷയങ്ങൾ കൂടി പരിഗണിച്ച് മാത്രമേ വിൻഡ‍്‍ഫാൾ ടാക്സ് നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ.
    Published by:Naveen
    First published: