കേരള സർക്കാർ ഏർപ്പെടുത്തിയ ഫിഫ്റ്റി-ഫിഫ്റ്റി (fifty-fifty lottery) ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FE 567525 എന്ന ടിക്കറ്റിനാണ്. കാസർഗോഡ് നിന്നുള്ള ടിക്കറ്റ് ആണിത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FE 287205 എന്ന ടിക്കറ്റ് കരസ്ഥമാക്കി. അടൂർ ഭാഗത്താണ് ഈ ടിക്കറ്റ് വിറ്റുപോയത്. നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:
ഒന്നാം സമ്മാനം (1 കോടി)
FE 567525 (കാസർഗോഡ്)
സമാശ്വാസ സമ്മാനം – 8,000 രൂപ
FA 567525 FB 567525
FC 567525 FD 567525
FF 567525 FG 567525
FH 567525 FJ 567525
FK 567525 FL 567525 FM 567525
കോവിഡ് 19 മഹാമാരി വ്യാപനവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി. സംസ്ഥാനത്ത് ഞായറാഴ്ച ലോട്ടറി നറുക്കെടുപ്പ് ഇതുവരെ നടന്നിരുന്നില്ല.
നിലവിൽ കേരളത്തിൽ ആറ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ശനി വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.
തട്ടിപ്പുകൾ തടയാൻ ഗ്ലിറ്റർ മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഉടൻ പുറത്തിറക്കും. പ്രതിദിന ടിക്കറ്റ് നിരക്ക് നിലവിലെ 40 രൂപയിൽ നിന്ന് 50 രൂപയാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വില വർധിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യം. നിലവിൽ ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത് എറണാകുളത്ത് കാക്കനാട്ടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലും തിരുവനന്തപുരത്തെ സി-എപിടിയിലുമാണ്. കൂടുതൽ ഏജൻസിയെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.
ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കേരളത്തിലെ ഓഫീസിൽ പരിശോധന നടത്തണം. എന്നിരുന്നാലും, 5000 രൂപയിൽ താഴെ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.
Summary: Results of the first-ever fifty-fifty lottery is announced
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.