• HOME
  • »
  • NEWS
  • »
  • money
  • »
  • Vishu Bumper |10 കോടി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; വിഷു ബമ്പർ ഡോക്ടര്‍ക്കും ബന്ധുവിനും

Vishu Bumper |10 കോടി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; വിഷു ബമ്പർ ഡോക്ടര്‍ക്കും ബന്ധുവിനും

ബന്ധുവിനെ വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു.

    ബന്ധുവിനെ വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മേയ് 22നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.

    ചൈതന്യ ലക്കി സെന്‍ററിൽ നിന്ന് ഈ ടിക്കറ്റ് അടങ്ങിയ ബുക്ക് ലെറ്റ് വാങ്ങിയത് ദമ്ബതികളായ ജസീന്ത, രംഗന്‍ എന്നിവരാണ്. ഇവർ ആറ്റിങ്ങലിൽവെച്ചാണ് ടിക്കറ്റ് വിൽപന നടത്തിയത് .

    വിഷു ബമ്പര്‍ BR-85 ലോട്ടറി ഫലം 

    ഒന്നാം സമ്മാനം [10 Crore]
    HB 727990

    സമാശ്വാസ സമ്മാനം (1,00,000/-)
    VB 727990 IB 727990 SB 727990 KB 727990

    രണ്ടാം സമ്മാനം [50 Lakhs]
    IB 117539

    മൂന്നാം സമ്മാനം [5 Lakhs]
    VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895

    നാലാം സമ്മാനം  [1 Lakh]
    29825
    Published by:Jayesh Krishnan
    First published: