• HOME
 • »
 • NEWS
 • »
 • money
 • »
 • 33000 കോടി രൂപ; ഓഹരി വിപണിയിൽ നിന്ന് എക്കാലെത്തയും മികച്ച ലാഭം നേടി എൽഐസി

33000 കോടി രൂപ; ഓഹരി വിപണിയിൽ നിന്ന് എക്കാലെത്തയും മികച്ച ലാഭം നേടി എൽഐസി

എന്നാല്‍ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഓഹരികൾ വിൽക്കാനും മറ്റുള്ളവർ പിൻവാങ്ങുന്ന സമയത്ത് വാങ്ങാനുമുള്ള എൽഐസിയുടെ നിക്ഷേപ തീരുമാനവും കമ്പനിക്ക് ലാഭകരമായി.

LIC

LIC

 • Last Updated :
 • Share this:
  ഇക്വിറ്റി മാർക്കറ്റിൽ നിന്നുള്ള ലാഭക്കണക്കിൽ ലൈഫ് ഇന്‍ഷുറൻസ് കോര്‍പ്പറേഷന് (എൽഐസി) എക്കാലത്തെയും മികച്ച വർഷമാണിത്. ഐപിഒ പരിധിയിൽ വരുന്ന ഈ ഇൻഷുറൻസ് ഭീമൻ ഇതുവരെ 33805 കോടി രൂപയുടെ ലാഭമാണ് ഇക്വിറ്റി നിക്ഷേപം വഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 18,371.47 കോടി രൂപയായിരുന്നു.

  Also Read-Rizwan | ജോലി തേടിയെത്തി; സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ തലശേരിക്കാരൻ

  ഈ സാമ്പത്തിക വര്‍ഷത്തിൽ ജനുവരി വരെയുള്ള കണക്കുകൾ അനുസരിച്ച് ആദ്യ ഒൻപത് മാസം തന്നെ 64,801 കോടി രൂപയുടെ ഓഹരികൾ കമ്പനി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം അത് 40,510 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 61,590 കോടിയുടെ ഓഹരികളാണ് കമ്പനി വാങ്ങിയത്.

  'ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോൾ തന്നെ ക്ലെയിം സെറ്റിൽമെന്‍റുകൾ സുഗമമായി നടത്താനുള്ള പണമൊഴുക്ക് ഞങ്ങൾ ഉറപ്പാക്കിയിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്റ്റോക്ക് മാർക്കറ്റുകൾ ഓരോ ദിവസവും ഇടിഞ്ഞു തുടങ്ങിയപ്പോഴും ഞങ്ങൾ ഓഹരികൾ ദിനംപ്രതി വാങ്ങിക്കൊണ്ടോയിരുന്നു. മികച്ച ദിവസങ്ങൾ വരുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു'. എൽഐസി ചെയര്‍മാൻ എംആർ കുമാറിനെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

  Also Read-'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

  രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബിസിനസുകൾ അടച്ചുപൂട്ടുകയും വരുമാനം കുറയുമെന്ന് പരിഭ്രാന്തി ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ മാർച്ച് 24 ന് ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏറ്റവും മോശം അവസ്ഥയെ ഭയന്ന് വിദേശ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകരും പിന്നിലേക്ക് വലിഞ്ഞു.

  Also Read-ഡിഎംഒയ്ക്ക് പോലും വായിക്കാൻ പറ്റാതെ ഡോക്ടറുടെ കുറിപ്പടി; വിശദീകരണം തേടി

  എന്നാല്‍ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഓഹരികൾ വിൽക്കാനും മറ്റുള്ളവർ പിൻവാങ്ങുന്ന സമയത്ത് വാങ്ങാനുമുള്ള എൽഐസിയുടെ നിക്ഷേപ തീരുമാനവും കമ്പനിക്ക് ലാഭകരമായി. 'ഭാവിയിൽ ലാഭം സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണ് ഇത്, അത് പരിഹാര അനുപാതങ്ങൾ നിലനിർത്തുകയും പോളിസി ഹോൾഡർമാർക്ക് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. ആ തന്ത്രം ഫലിച്ചു. ഇന്നത്തെ കണക്കനുസരിച്ച്, ഞങ്ങൾ എക്കാലത്തെയും ഉയർന്ന ലാഭം നേടി'. കുമാർ കൂട്ടിച്ചേർത്തു.

  Also Read-ഗോവയിലെ ബീച്ചിൽ പോയി വെള്ളമടിക്കാൻ ഒരുങ്ങിയിരിക്കുന്നവർ കരുതിയിരിക്കുക; പിഴ 10,000 രൂപ

  ഈ വർഷം എൽ‌ഐ‌സി ബുക്ക് ചെയ്ത ലാഭം ഇൻ‌ഷുററുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. വിപണിയിൽ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ, എൽ‌ഐസിയുടെ മുഴുവൻ സാമ്പത്തിക വർഷത്തിലെയും ലാഭം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാകുമെന്നും കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നു.
  Published by:Asha Sulfiker
  First published: