നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഡെലിവറി ഹീറോകള്‍ക്ക് നന്ദി പറഞ്ഞ് Flipkart-ന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ

  ഡെലിവറി ഹീറോകള്‍ക്ക് നന്ദി പറഞ്ഞ് Flipkart-ന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ

  ഹൃദയസ്പര്‍ശിയായ വീഡിയോയിലൂടെ ഡെലിവറി ഹീറോകളെ ആഘോഷിച്ച് Flipkart

  News18

  News18

  • Share this:
   മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് നാമെല്ലാവരും ഡിജിറ്റല്‍ ലോകത്ത് സമയം ചെലവഴിച്ചത്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ പുറത്തെ കറക്കവും പ്രിയപ്പെട്ട മാളുകളിലേക്കുള്ള പ്രവേശനവും ഇല്ലാതായി. ഇതോടെ നാം ആഗ്രഹിക്കുന്ന ഏതൊരു ഉല്‍പ്പന്നവും വീട്ടുവാതില്‍ക്കലേക്ക് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കേണ്ടതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

   ഈ സാഹചര്യത്തില്‍ ഏറ്റവും അവിസ്മരണീയമായ കാര്യം ഡെലിവറി ഹീറോകള്‍ കാണിച്ച തകര്‍ക്കാനാവാത്ത സ്പിരിറ്റാണ്. നാം ചിന്തിക്കുന്നതിന് അപ്പുറമുള്ള പലതരം വെല്ലുവിളികളെയും തരണം ചെയ്താണ് അവര്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി നമ്മുടെ വീട്ടുപടിക്കല്‍ എത്തിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പുലര്‍ച്ചെ ജോലി തുടങ്ങിയും കൊടുംചൂട് കാലത്തും മാസ്‌ക്ക് ധരിച്ചും ലോക്ക്ഡൗണില് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളുമായി അവരെത്തി. ഡെലിവറി ചെയ്യുന്ന ആളുകളുടെ യാത്ര എത്രത്തോളം ദുഷ്‌കരവും ക്ലേശകരവുമായിരുന്നുവെന്ന് പറയാതെ വയ്യ.

   ഡോര്‍ സ്റ്റെപ്പ് ഡെലിവറി ഓപ്ഷന്‍ വന്നതോടെ നിങ്ങളില്‍ പലരും അവരെ ഈയിടെയായി കണ്ടിട്ട് പോലുമുണ്ടാകില്ല. പക്ഷേ രാജ്യം രണ്ടാം തരംഗത്തില്‍ നിന്നും പതുക്കെ റിക്കവര്‍ ചെയ്ത് പഴയ പോലെ ഡെലിവറികള്‍ സജീവമാകുമ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലത്തും ഏറെ ബുദ്ധിമുട്ടി ജോലി ചെയ്യേണ്ടി വന്ന ആളുകളോട് അല്‍പം സ്‌നേഹം കാണിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അതെ ഡെലിവറി ഹീറോകളോട് സ്‌നേഹം കാണിക്കാനുള്ള സമയമാണിത്.

   Flipkart-ന്റെ നന്ദി പ്രകടനം -

   മഹാമാരിയുടെ കാലയളവിലുടനീളം ഡെലിവറി ഹീറോകള്‍ നല്‍കിയ മഹത്തായ സംഭാവന കാണിക്കുന്നതിനുള്ള ഒരു വീഡിയോ Flipkart പുറത്തിറക്കി. നേരിടേണ്ടി വന്ന വെല്ലുവിളികള്‍ അവര്‍ ഒരു പുഞ്ചിരിയോടെ മറികടക്കുന്ന ഒരു ചെറിയ വീഡിയോ. ഈ പുഞ്ചിരിയാണ് അവര്‍ക്ക് ഉപഭോക്താവില്‍ നിന്നും ലഭിക്കുന്നതെന്നും വീഡിയോ കാണിക്കുന്നു.

   നിങ്ങളെയും എന്നെയും പോലുള്ളവര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവിധ ഇനങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ പുറപ്പെടുന്ന റോഷ്‌നി എന്ന ഡെലിവറി ഹീറോയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അവരുടെ ഐഡി ഉപയോഗിച്ച് പോലീസ് ചെക്ക് പോയിന്റുകള്‍ കടക്കുന്നു. അടുത്ത ഡെലിവറി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിക്കാനായി കൊണ്ടുവന്ന ഭക്ഷണം പാതി കഴിച്ച് മതിയാക്കേണ്ടി വരുന്നു. നിശ്ചിത ഡെലിവറി പൂര്‍ത്തിയാക്കാനായി എത്തുമ്പോള്‍ തകരാറിലായ ലിഫ്റ്റ് കാരണം സ്റ്റെയര്‍കേസ് കയറേണ്ടി വരുന്നു.

   സാന്താക്ലോസിനെ പോലെ കാബൂളിവാലയെ പോലെ തന്നെ കൃത്യസമയത്ത് സമ്മാനവുമായി വരുന്നവരാണ് ഡെലിവറി ഹീറോകള്‍ എന്ന് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് അവളുടെ ജോലിയെ കുറിച്ച് പറയുമ്പോള്‍ 'സന്തോഷം ഡെലിവറി ചെയ്യുന്നത്' എന്ന് വീഡിയോയില്‍ പറയുന്നത്.

   ഓണ്‍ലൈന്‍ ക്ലാസാണെങ്കിലും സ്‌കൂളിലെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ രോഹന്‍ എന്ന കൊച്ചുകുട്ടിക്ക് സ്റ്റേഷനറി ഡെലിവറി ചെയ്തും ഡിസൂസ ആന്റിക്ക് ആവി പിടിക്കുന്ന മെഷീന്‍ നല്‍കിയും അമ്മായിയമ്മയ്ക്ക് ഗുലാബ് ജാം ഉണ്ടാക്കാന്‍ ഡിംപിളിന് ഷുഗര്‍ റീഫില്‍ നല്‍കിയും റോഷ്‌നി തന്റെ ജോലി പൂര്‍ത്തിയാക്കുന്നു.

   ഈ സാഹചര്യങ്ങളിലൂടെ റോഷ്‌നിയുടെ ജീവിതം മാത്രമാണ് വീഡിയോ കാണിക്കുന്നതെങ്കിലും അവളെ പോലെ നിരവധി പേരാണ് നാം ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ടാണ് #CelebratingDeliveryHeroes എന്ന ഹാഷ്ടാഗുമായി ഒരു പുഞ്ചിരിയോടെ അവരെ ഓര്‍ത്ത് നന്ദി പറയണമെന്ന് Flipkart ആഗ്രഹിക്കുന്നത്. എല്ലാത്തിനുമുപരിയായി ഇവരൊക്കെ വെറും പാഴ്‌സലുകളുമായി വരുന്നവരല്ല, നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ചെയ്യുന്നത്.


   This article has been created by the Studio18 team on behalf of Flipkart
   Published by:Naseeba TC
   First published:
   )}