കൊറോണക്കാലത്ത് അവസരവാദികളുടെ നിക്ഷേപം വേണ്ട; ചൈനയെ ലക്ഷ്യമിട്ട് വിദേശ നിക്ഷേപ നയം മാറ്റി ഇന്ത്യ

ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശം അയൽ രാജ്യങ്ങളിലെ കമ്പനികൾക്ക് കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

News18 Malayalam | news18-malayalam
Updated: April 18, 2020, 5:10 PM IST
കൊറോണക്കാലത്ത് അവസരവാദികളുടെ നിക്ഷേപം വേണ്ട; ചൈനയെ ലക്ഷ്യമിട്ട് വിദേശ നിക്ഷേപ നയം മാറ്റി ഇന്ത്യ
News18
  • Share this:
ന്യൂഡൽഹി: കൊറോണ വൈറ്സ ബാധയുടെ പശ്ചാത്തലത്തിലുണ്ട‌ായ സാമ്പത്തിക മന്ദ്യം മുതലെടുക്കാൻ വിദേശകമ്പനികൾ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യ വിദേശ നിക്ഷേപ നയം പരിഷ്ക്കരിച്ചു.

പുതിയ നയമനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സർക്കാർ അനുമതിയോടെ മാത്രമേ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ കഴിയൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

You may also like:കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി‍ [NEWS]ഇത് കേരള മോഡൽ: ലോക്ക്ഡൗണിൽ രോഗത്തെ പിടിച്ചുകെട്ടി സംസ്ഥാനം [NEWS]ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല [NEWS]

ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത്.

നേരത്തെ, പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വിദ്ശ നിക്ഷേപങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പുതിയ നയം അനുസരിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

ചൈനയെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഈ നീക്കമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
First published: April 18, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading