• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery | കയ്യിൽ ബാക്കിവന്ന ചില്ലറതുട്ടുകൾ ചേർത്ത് ലോട്ടറി എടുത്തു; തേടിവന്നത് ഒന്നരക്കോടിയുടെ സമ്മാനം

Lottery | കയ്യിൽ ബാക്കിവന്ന ചില്ലറതുട്ടുകൾ ചേർത്ത് ലോട്ടറി എടുത്തു; തേടിവന്നത് ഒന്നരക്കോടിയുടെ സമ്മാനം

Woman wins Rs 1and50 crores from lottery bought using leftover coins | ചില്ലറത്തുട്ടുകൾ ചേർത്ത് വച്ച് ലോട്ടറി വാങ്ങിയ യുവതിക്ക് ഒന്നരക്കോടിയുടെ സമ്മാനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    നാണയങ്ങൾ (coin currency) അധികം വൈകാതെ തന്നെ ഭൂതകാലത്തിന്റെ ഓർമ്മകളാവുന്ന വക്കിലാണ്. പക്ഷെ അവ ഒരു അമേരിക്കൻ സ്ത്രീയെ ഒറ്റരാത്രികൊണ്ട് ധനികയാകാൻ സഹായിച്ച കഥയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. യുവതി മാർച്ച് 24 വ്യാഴാഴ്ച തന്റെ പക്കൽ മിച്ചം വന്ന ചില്ലറയുമായി ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനമായി നേടിയത് ഒന്നര കോടിയിലധികം രൂപ! ലോട്ടറി നേടിയ ശേഷം, ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിച്ച സ്ത്രീ പറഞ്ഞു, “എന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു, ഞാൻ ഇപ്പോഴും അതോർക്കുമ്പോൾ തളർന്നുപോകുന്നു.”

    അതേസമയം, യുഎസിലെ സൗത്ത് കരോലിനയിലെ പിയർമാൻ ഡയറി റോഡിലെ പവർ ട്രാക്ക് #13-ൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി വ്യക്തമാക്കി. ലോട്ടറി ടിക്കറ്റ് വാങ്ങാൻ, വാഹനത്തിൽഇന്ധനം നിറച്ചതിൽ നിന്ന് മിച്ചം വന്ന ചില്ലറയാണ് യുവതി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.

    ലോട്ടറി അടിച്ച ശേഷം എന്നെങ്കിലും ഒരു ദിവസം തനിക്ക് ലോട്ടറി അടിക്കുമെന്ന് തോന്നിയിരുന്നുവെന്നും എന്നാൽ അത് സംഭവിച്ചപ്പോൾ താൻ പൂർണ്ണമായും അമ്പരന്നുവെന്നും വിജയി പറഞ്ഞു. സൗത്ത് കരോലിന ഗെയിമിൽ മൂന്ന് സമ്മാനങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്.

    ഈ ലോട്ടറി ടിക്കറ്റ് വാങ്ങിയ ശേഷം ഈ സ്ത്രീക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത എന്തായിരുന്നു? ഇത് തികച്ചും യാദൃശ്ചികതയുടെയും കേവല ഭാഗ്യത്തിന്റെയും കാര്യമാണെന്ന് നിങ്ങൾക്കറിയാം. ലോട്ടറി നേടാനുള്ള സാധ്യത 750,000 ൽ ഒന്ന് എന്ന നിലയിലാണ്. ഇത് വിധിയുടെ വിളയാട്ടം എന്നലാതെ മറ്റൊന്നുമല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

    Summary: Lady luck smiled at a woman who bought a lottery ticket with leftover coins and how? The American woman was left with a few coins after filling her car and she decided try luck buying a lottery ticket. However, much to her surprise and wonder, the ticket won her a jackpot of 1.50 crore. She did expect winning money someday, but this has taken her by surprise
    Published by:user_57
    First published: