• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol diesel price | പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും നികുതി ഇളവ് പ്രതീക്ഷിക്കാമോ?

Petrol diesel price | പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും നികുതി ഇളവ് പ്രതീക്ഷിക്കാമോ?

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടു കൂടി പെട്രോൾ ഡീസൽ വിലയിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം എന്നാണ് പ്രതീക്ഷ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ദീർഘകാലത്തേക്ക് ഇന്ത്യയിലെ ക്രൂഡ് വില (crude price) ബാരലിന് ശരാശരി 100 ഡോളർ ആകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ (petrol, diesel) എന്നിവയുടെ നികുതിയിൽ മിതമായ കുറവ് സർക്കാർ പ്രഖ്യാപിച്ചേക്കും. എണ്ണ വിപണന കമ്പനികൾ (OMCs) നഷ്‌ടം നികത്തുന്നതിനായി അടുത്ത ആഴ്ച മുതൽ ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ റീട്ടെയിൽ നിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ, നികുതിയിളവ്‌ ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുകയും ഇന്ധനവില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.

    എണ്ണവിപണന കമ്പനികളുടെ പെട്രോളിന്റെയും ഡീസലിന്റെയും അണ്ടർ റിക്കവറി കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ലിറ്ററിന് 10-12 രൂപയായി വർധിച്ചു.

    "നികുതി വെട്ടിക്കുറയ്ക്കൽ ഒരു സാധ്യതയാണ്. ഈ വിഷയം അവലോകനത്തിലാണ്," ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

    ഡീസൽ, പെട്രോളിന്റെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുകയും നികുതി വരുമാനത്തിലെ വലിയ നേട്ടം ഉപേക്ഷിക്കുകയും, അതുമല്ലെങ്കിൽ എണ്ണ വിപണന കമ്പനികൾ വാഹന ഇന്ധനങ്ങളുടെ ചില്ലറ വിൽപന വില വർദ്ധിപ്പിക്കുക വഴി രണ്ട് ഘട്ടങ്ങളുടെ യുക്തിസഹമായ സംയോജനം തിരഞ്ഞെടുക്കുന്നത് സർക്കാരിന് മുന്നിൽ വെല്ലുവിളി ഉയർത്തും.

    നവംബർ 4 ന് പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം 5 രൂപയും ലിറ്ററിന് 10 രൂപയും കേന്ദ്രം കുറച്ച ശേഷം, മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ഇന്ധനങ്ങളുടെയും നികുതി നിരക്ക് തങ്ങളുടെ നിലയിലും കുറച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളാണ്.

    ഔദ്യോഗികമായി നിയന്ത്രണം എടുത്തുമാറ്റിയ വാഹന ഇന്ധന വിലയിൽ 2021 നവംബർ 4 മുതൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച സമാപിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിലകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

    നിലവിൽ പെട്രോളിനും ഡീസലിനും യഥാക്രമം 27.9 രൂപയും 21.8 രൂപയുമാണ് കേന്ദ്രത്തിന്റെ നികുതി. ഇതിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് യഥാക്രമം 11/ലിറ്റർ, 8/ലിറ്റർ എന്നിങ്ങനെയാണ് പ്രത്യേക അധിക എക്സൈസ് തീരുവ.

    റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം, നിരന്തരമായ ആവശ്യം എന്നിവയ്‌ക്കൊപ്പം ആഗോള ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യ അതിന്റെ അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, വിലക്കയറ്റം അനിവാര്യമാണെന്നും ഒരു വിഭാഗം നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

    Summary: As prices for petrol and diesel are expected to go through another rise, experts predict further reduction of centre-imposed tax. Earlier, the government slashed excise duty on both petrol and diesel making it more affordable to consumers
    Published by:user_57
    First published: