• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ വൗസ്റ്റേ ആപ്പ്


Updated: April 19, 2018, 1:55 PM IST
കേരളത്തിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ വൗസ്റ്റേ ആപ്പ്

Updated: April 19, 2018, 1:55 PM IST
തിരുവനന്തപുരം: കേരളത്തില്‍ എവിടെയും ഹോട്ടല്‍ ബൂക്കിങ് സാധ്യമാക്കുന്ന വൗസ്റ്റേ ആപ്പ് പുറത്തിറങ്ങി. 650 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. വൗസ്റ്റേ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും.

കേരള സന്ദര്‍ശിക്കുന്നവര്‍ക്ക് റൂം ബുക്കിങ്ങ് ഇനി എളുപ്പത്തില്‍ സാധ്യമാകും. തിരുവനന്തപുരം ആസ്ഥാനമായ വൗസ്റ്റേ സ്‌പെഷ്യാലിറ്റി സ്റ്റേയ്‌സാണ് ഇതിനായുള്ള പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പല നിരക്കുകളിലുള്ള മുറികള്‍ ബുക്ക് ചെയ്യുന്നതിനൊപ്പം, റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും തിരഞ്ഞെടുക്കുവാനും ആപ്പ് സൗകര്യമൊരുക്കുന്നു. ആമുഖ ഓഫറുകള്‍ എന്ന നിലയില്‍ വലിയ കിഴിവുകളും കമ്പനി നല്‍കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ കമ്പനി കേരളത്തില്‍ ഉടനീളം 2000 ത്തോളം ഹോട്ടലുകളുമായി സഹകരണം ഉറപ്പാക്കും. ആപ്പ് ഉപയോഗിച്ച് സ്ഥിരമായി ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്കും, ആപ്പ് ഷെയര്‍ ചെയ്യുന്നവര്‍ക്കും 50 ലക്ഷം രൂപയുടെ സൗജന്യ മുറികള്‍ ഒരുക്കിയിട്ടുണ്ട്. വൗസ്‌റ്റേയുടെ മാതൃ സ്ഥാപനമായ ഡയറക്ട് പബ്ലിഷേഴ്‌സ് കഴിഞ്ഞ 17 വര്‍ഷമായി വിവിധതരം ഡയറക്ടറികളുടെ പ്രസാധാകരാണ്.
First published: April 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍