യെസ് ബാങ്ക് ഇന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കും

യെസ് ബാങ്കിന് എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: March 18, 2020, 9:26 AM IST
യെസ് ബാങ്ക് ഇന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കും
yes bank
  • News18
  • Last Updated: March 18, 2020, 9:26 AM IST
  • Share this:
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊറട്ടോറിയം നടപടി നേരിട്ട സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ
പ്രവർത്തനങ്ങൾ ഇന്നുമുതൽ പുനഃരാരംഭിക്കും. മാർച്ച് 18ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ

പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക്
ലഭിക്കുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

സാമ്പത്തിക തിരിമറികളും തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്നുമാണ് യെസ് ബാങ്കിന് റിസർവ് ബാങ്കിന്റെ
മൊറട്ടോറിയം നേരിടേണ്ടി വന്നത്.യെസ് ബാങ്കിന്റെ എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ആവശ്യമായ പണം
എത്തിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

You may also like:സ്കൂട്ടറിൽ പോകവേ ദമ്പതികളുടെ മേൽ ചക്ക വീണു; ഭാര്യയുടെ പല്ല് പോയി
[NEWS]
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ [NEWS]സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍ [NEWS]

അതേസമയം, ഉപഭോക്താക്കളുടെ വലിയ പിന്തുണയാണ് പ്രതിസന്ധിഘട്ടത്തിൽ ബാങ്കിന് ലഭിച്ചതെന്ന് പ്രശാന്ത്
വ്യക്തമാക്കി. മൂന്നിലൊന്ന് ഉപഭോക്താക്കൾ മാത്രമാണ് 50, 000 രൂപ വരെയുള്ള നിക്ഷേപങ്ങൾ പിൻവലിച്ചത്. മാർച്ച്
26ന് പുതിയ ഡയറക്ടർ ബോർഡ് ചുമതലയേൽക്കും. മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്ന് പിൻവലിക്കാവുന്ന
പരമാവധി തുക 50,000 രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന്
വൈകുന്നേരത്തോടെ ഒഴിവാകും.

യെസ് ബാങ്കിന് എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. യെസ് ബാങ്കിന്റെ 49 ശതമാനം
ഓഹരികൾ 7, 250 കോടി രൂപയ്ക്ക് എസ് ബി ഐ വാങ്ങും. മൂന്നു വർഷത്തേക്ക് യെസ് ബാങ്കിന്റെ ഓഹരികൾ
വിറ്റഴിക്കില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
First published: March 18, 2020, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading