• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office Savings Scheme | പ്രതിദിനം 70 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാകുമ്പോൾ ഒന്നര ലക്ഷം രൂപ നേടാം; അറിയേണ്ടതെല്ലാം

Post Office Savings Scheme | പ്രതിദിനം 70 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാകുമ്പോൾ ഒന്നര ലക്ഷം രൂപ നേടാം; അറിയേണ്ടതെല്ലാം

കുട്ടികളുടെ ഭാവിക്കായി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ഒരു നിക്ഷേപ ഓപ്ഷനാണിത്.

  • Last Updated :
  • Share this:
    ഇന്ത്യൻ പൗരന്മാർ, പ്രധാനമായും താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളിൽ പെടുന്നവർ, അവർ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണം (Money) നഷ്‌ടപ്പെടാതിരിക്കാൻ സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്. കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന സമ്പാദ്യ പദ്ധതികളാണ് അധികമാളുകളും ആശ്രയിക്കുന്നത്. അതുകൊണ്ടാണ് പലരും തങ്ങളുടെ പണം സർക്കാരിന്റെ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നത്.

    പോസ്റ്റ് ഓഫീസ് (Post Office) നിക്ഷേപങ്ങൾ ഇത്തരത്തിൽ അനുയോജ്യമായ ഒരു നിക്ഷേപ മാർഗമാണ്. നിക്ഷേപത്തിന് സുരക്ഷിതത്വവും നല്ല വരുമാനവും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ (Post Office Savings Scheme). ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമുകളെല്ലാം തന്നെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ അപകടരഹിത സമ്പാദ്യ പദ്ധതികളാണ്.

    പ്രത്യേക വിഭാഗക്കാരെ ലക്ഷ്യം വച്ചുള്ള നിക്ഷേപ പദ്ധതികൾക്ക് പുറമേ, റിക്കറിംഗ് ഡിപ്പോസിറ്റുകൾ (Recurring Deposits) പോലുള്ള സമ്പാദ്യ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ പലിശ (Interest) ലഭിക്കും. 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പ്രധാന ആകർഷണം, നിങ്ങളുടെ കുട്ടിയുടെ പേരിൽ നിങ്ങൾക്ക് ഈ നിക്ഷേപ പദ്ധതി ആരംഭിക്കാനാകും എന്നതാണ്. അതുവഴി അവരുടെ പഠനാവശ്യങ്ങൾക്കോ ഭാവിയിലേയ്ക്കുള്ള മറ്റ് ആവശ്യങ്ങൾക്കോ പണം ഉറപ്പാക്കാനും കഴിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ് അഞ്ച് വർഷമാണ്.

    കുട്ടികളുടെ ഭാവിക്കായി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ഒരു നിക്ഷേപ ഓപ്ഷനാണിത്.

    പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്
    ഈ സ്കീമിൽ നിന്ന് മികച്ച വരുമാനം ലഭിക്കാൻ, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കുട്ടിയുടെ പേരിൽ തുറന്ന ആർഡി അക്കൗണ്ടിൽ എല്ലാ ദിവസവും 70 രൂപ നിക്ഷേപിക്കുക എന്നതാണ്. അതായത് നിങ്ങൾ പ്രതിമാസം 2,100 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണം. അഞ്ച് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് അക്കൗണ്ടിൽ 1,26,000 രൂപയാകും.

    ഇതിനുപുറമെ, നിങ്ങൾ നിക്ഷേപിച്ച തുകയുടെ പലിശയും നിങ്ങൾക്ക് ലഭിക്കും. അത് ത്രൈമാസാടിസ്ഥാനത്തിലാണ് കൂട്ടിച്ചേർക്കപ്പെടുക. 2020 ഏപ്രിൽ മുതൽ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് 5.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനർത്ഥം, അഞ്ച് വർഷത്തിനുള്ളിൽ, ഈ സ്കീമിന് കീഴിലുള്ള പലിശ നിരക്ക് 20,000 രൂപയിലധികം വരും. അതായത് അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന മൊത്തം പണം കണക്കാക്കുകയാണെങ്കിൽ, നിങ്ങളുടെ കുട്ടിക്ക് അഞ്ച് വർഷത്തിന് ശേഷം 1,46,000 രൂപ തിരികെ ലഭിക്കും. ഏകദേശം 1.5 ലക്ഷം രൂപ.

    പോസ്റ്റ് ഓഫീസ് റിക്കറിംഗ് നിക്ഷേപ അക്കൗണ്ടിന്റെ പ്രധാന സവിശേഷതകൾ

    യോഗ്യത
    ഈ പദ്ധതി അനുസരിച്ച് പ്രായപൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും ഒരു അക്കൗണ്ടോ മൂന്ന് പ്രായപൂർത്തിയായവർ വരെ ചേർന്നുള്ള ജോയിന്റ് അക്കൗണ്ടോ തുറക്കാൻ കഴിയും. ഇതുകൂടാതെ, പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാവിന് അല്ലെങ്കിൽ മാനസിക വൈകല്യമുള്ള വ്യക്തിയുടെ പേരിൽ രക്ഷാധികാരിയ്ക്ക് എന്നിങ്ങനെയും അക്കൌണ്ടുകൾ തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.

    നിക്ഷേപ പരിധി
    ഈ നിക്ഷേപ പദ്ധതിയിലെ പ്രതിമാസ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. എന്നാൽ ഈ നിക്ഷേപത്തിന് ഉയർന്ന നിക്ഷേപ പരിധിയില്ല.

    മറ്റ് സവിശേഷതകൾ
    മിക്ക നിക്ഷേപകരും വരും വർഷങ്ങളിലേയ്ക്കുള്ള ചില സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാറുള്ളത്. നിലവിൽ പോസ്റ്റ് ഓഫീസ് ആർഡി തുറക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ നിക്ഷേപങ്ങൾ കുറഞ്ഞത് 5 വർഷത്തേക്ക് സജീവമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പോസ്റ്റ് ഓഫീസ് ആർഡിയുടെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷമാണ്. എന്നാൽ മൂന്ന് വർഷം തുടർച്ചയായി നിക്ഷേപം നടത്തിയ ശേഷം ഒരാൾക്ക് ഈ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ക്ലോസ് ചെയ്യാം. എന്നാൽ ആ സാഹചര്യത്തിൽ കണക്കാക്കുന്ന പലിശ സേവിംഗ്സ് അക്കൗണ്ടിന് തുല്യമായിരിക്കും. അതിനൊപ്പം അഞ്ച് വർഷത്തിന് ശേഷം ഈ അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. പരമാവധി കാലാവധി 10 വർഷമായിരിക്കും.

    മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലക്ഷക്കണക്കിന് ഗ്രാമീണരും ഇടത്തരം വരുമാനക്കാരും തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ മാർഗമാണിത്.

    ഇന്ത്യക്കാർക്കിടയിൽ വളരെ പ്രചാരമുള്ള നിക്ഷേപ മാർഗങ്ങളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകൾ. സുരക്ഷിതത്വവും ഉയർന്ന പലിശ നിരക്കുമാണ് ഇതിന് കാരണം. സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്‌കീമുകൾ ഇപ്പോഴും വലിയൊരു വിഭാഗം ആളുകളുടെ വിശ്വസ്ത നിക്ഷേപ മാർഗമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാൾ മികച്ച വരുമാനം ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യാറുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം നിങ്ങൾക്ക് പണം ആവശ്യമുള്ളപ്പോൾ, 6 മാസത്തെ നിക്ഷേപത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നതാണ്.

    ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഈ പ്ലാനിൽ നിക്ഷേപകർക്ക് 7 ശതമാനത്തിലധികം റിട്ടേൺ ലഭിക്കും. ഈ സ്കീമിൽ, നിങ്ങൾക്ക് ഒരു വർഷം 1.5 ലക്ഷം രൂപ വരെ നേട്ടമുണ്ടാക്കാം. അതായത് പ്രതിമാസം 12,500 രൂപ വരെ നിക്ഷേപിക്കാം.
    Published by:Sarath Mohanan
    First published: